കൊട്ടക് മഹീന്ദ്ര കാര്‍ഡ് ഉടമയാണെങ്കില്‍, 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ലഭിക്കും. കൊട്ടക് ക്രെഡിറ്റ് കാര്‍ഡുകളിലും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലെ ഇഎംഐ ഇടപാടുകളിലും വാങ്ങുന്നവര്‍ക്ക് 10 ശതമാനം വരെ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ലഭിക്കുമെന്ന് ഫ്ലിപ്പ്കാര്‍ട്ട്പറയുന്നു.
മറ്റൊരു മെഗാ വില്‍പ്പനയുമായി വീണ്ടും ഫ്‌ലിപ്പ്കാര്‍ട്ട്. എന്നാല്‍ ഇത്തവണ അത് സ്മാര്‍ട്ട്‌ഫോണുകളില്‍ അല്ലെന്നു മാത്രം. കൂളറുകള്‍, റഫ്രിജറേറ്ററുകള്‍, എയര്‍കണ്ടീഷണറുകള്‍ എന്നിവയ്ക്കാണ് ഇപ്പോള്‍ ഓഫറുകള്‍. ഫ്ലിപ്പ്കാര്‍ട്ട് ഇതിനെ കൂളിംഗ് ഡെയ്‌സ് സെയില്‌സ് എന്നു വിളിക്കുന്നു. എന്തു പേരിട്ടു വിളിച്ചാലും സംഗതി ഇപ്പോള്‍ വെബ്‌സൈറ്റില്‍ കിക്ക്സ്റ്റാര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് ഫെബ്രുവരി 24 വരെ തുടരും. കോട്ടല്‍ മഹീന്ദ്ര ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഫ്‌ലിപ്പ്കാര്‍ട്ട് ലൈവ് ഡിസ്‌ക്കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നു.
കൊട്ടക് മഹീന്ദ്ര കാര്‍ഡ് ഉടമയാണെങ്കില്‍, 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ലഭിക്കും. കൊട്ടക് ക്രെഡിറ്റ് കാര്‍ഡുകളിലും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലെ ഇഎംഐ ഇടപാടുകളിലും വാങ്ങുന്നവര്‍ക്ക് 10 ശതമാനം വരെ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ലഭിക്കുമെന്ന് ഫ്ലിപ്പ്കാര്‍ട്ട്പറയുന്നു. ഇതുവഴി ഫ്‌ലിപ്പ്കാര്‍ട്ട് കൂളിംഗ് ഡെയ്‌സ് വില്‍പ്പനയില്‍ കുറഞ്ഞത് 10,000 രൂപ ലാഭിക്കാനും കഴിയും.
undefined
ഇനി ചില മികച്ച ഡീലുകള്‍ ഏതെന്നു നോക്കാം. എസികള്‍, റഫ്രിജറേറ്ററുകള്‍ എന്നിവയിലും മറ്റ് കാര്യങ്ങളിലും തിരഞ്ഞെടുത്ത ചില ഡീലുകള്‍ ഇതാ
വേള്‍പൂള്‍ 1.5 ടണ്‍ 5 സ്റ്റാര്‍ സ്പ്ലിറ്റ് ഇന്‍വെര്‍ട്ടര്‍ എസി 33,999 രൂപയ്ക്ക് ലഭ്യമാണ്. ഇതിന് ഒരു ഫൈഫ് സ്റ്റാര്‍ റേറ്റിംഗ് ഉണ്ട്, ഇത് 25% വരെ ഊര്‍ജ്ജം ലാഭിക്കാന്‍ സഹായിക്കുന്നു. ഇത് ഒരു ഓട്ടോമാറ്റിക്ക് റീസ്റ്റാര്‍ട്ട് മെനുവില്‍ വരുന്നു, അതിനര്‍ത്ഥം പവര്‍കട്ട് ശേഷമുള്ള ക്രമീകരണങ്ങള്‍ നിങ്ങള്‍ വീണ്ടും സജ്ജമാക്കേണ്ടതില്ല എന്നാണ്.
2.5 പിഎം 2.5 ഫില്‍ട്ടറുള്ള കാരിയര്‍ 1.2 ടണ്‍ 5 സ്റ്റാര്‍ സ്പ്ലിറ്റ് ഇന്‍വെര്‍ട്ടര്‍ എസി 32,999 രൂപയ്ക്ക് ലഭ്യമാണ്. ഫൈഫ് സ്റ്റാര്‍ റേറ്റിംഗും ഇതിലുണ്ട്, ഇത് 25% വരെ ഊര്‍ജ്ജം ലാഭിക്കാന്‍ ആളുകളെ സഹായിക്കുന്നു. കാരിയര്‍ എസിയും ഒരു ഓട്ടോമാറ്റിക്ക് റീസ്റ്റാര്‍ട്ട് മെനുവും നല്‍കുന്നു.
എല്‍ജി 1.5 ടണ്‍ 5 സ്റ്റാര്‍ സ്പ്ലിറ്റ് ഡ്യുവല്‍ ഇന്‍വെര്‍ട്ടര്‍ എസി 38,999 രൂപയ്ക്ക് ലഭ്യമാണ്. സൗജന്യ ഗ്യാസ് റീചാര്‍ജ് ഉള്ള കംപ്രസ്സറില്‍ 10 വര്‍ഷം, പിസിബിയില്‍ 5 വര്‍ഷം വാറണ്ടിയോടെയാണ് ഇത് വരുന്നത്. ഓട്ടോമാറ്റിക്ക് റീസ്റ്റാര്‍ട്ട്, സ്ലീപ്പ് മോഡ്, കോപ്പര്‍ വയര്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടെയുള്ള സവിശേഷതകളോടെയാണ് ഇത് വരുന്നത്.
ഇനി റെഫ്രിജറേറ്ററിന്റെ കാര്യം നോക്കാം. ഇതില്‍, സാംസങ് 198 എല്‍ ഡയറക്ട് കൂള്‍ സിംഗിള്‍ ഡോര്‍ 5 സ്റ്റാര്‍ 17,690 രൂപയ്ക്ക് ലഭ്യമാണ്. ഡിജിറ്റല്‍ ഇന്‍വെര്‍ട്ടര്‍ കംപ്രസ്സറും കൂളിംഗ് ആവശ്യമില്ലാത്ത ഇനങ്ങള്‍ സംഭരിക്കുന്നതിനുള്ള ഡ്രോയറുമായി ബേസ് സ്റ്റാന്‍ഡും ഇതിലുണ്ട്.
സാംസങ് 192 എല്‍ ഡയറക്റ്റ് കൂള്‍ സിംഗിള്‍ ഡോര്‍ 2 സ്റ്റാര്‍ 11,790 രൂപയ്ക്ക് ലഭ്യമാണ്. ലീനിയര്‍ കംപ്രസ്സറും ഡയറക്ട് കൂള്‍ സവിശേഷതയുമായാണ് ഇത് വരുന്നത്.
വേള്‍പൂള്‍ 265 എല്‍ ഫ്രോസ്റ്റ് ഫ്രീ ഡബിള്‍ ഡോര്‍ 3 സ്റ്റാര്‍ 24,990 ന് ലഭ്യമാണ്. നാല് വ്യത്യസ്ത നിറങ്ങളില്‍ ഈ റഫ്രിജറേറ്റര്‍ ലഭ്യമാണ്. ഇത് ഡിജിറ്റല്‍ കണ്‍വെര്‍ട്ടറുകളില്‍ വരുന്നു, ഇത് 3 മുതല്‍ അഞ്ചു വരെയുള്ള അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് ഇത് അനുയോജ്യമാണ്.