സ്മാര്‍ട്ട്‌ഫോണ്‍ സൗജന്യമായി വാങ്ങാം; ഫ്ലിപ്പ്ക്കാര്‍ട്ട് ഒരുക്കുന്ന അവസരം ഇങ്ങനെ.!

By Web Team  |  First Published Jan 15, 2021, 8:21 AM IST

ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ആക്‌സസറികള്‍ക്കും 80 ശതമാനം വരെ ഡിസ്‌ക്കൗണ്ട് വാഗ്ദാനം ചെയ്യുന്നു, ഹെഡ്‌ഫോണുകളിലും സ്പീക്കറുകളിലും 70 ശതമാനം വരെ ഡിസ്‌ക്കൗണ്ട്, മികച്ച വില്‍പ്പനയുള്ള ലാപ്ടോപ്പുകള്‍, വെയറബിളുകളില്‍ 50 ശതമാനം വരെ ഡിസ്‌ക്കൗണ്ട്, വീട്ടുപകരണങ്ങള്‍ക്ക് 75 ശതമാനം വരെ ഡിസ്‌ക്കൗണ്ട് എന്നിവയുണ്ടാകും.


ബംഗലൂരു: ഫ്ലിപ്പ്കാര്‍ട്ടില്‍ വീണ്ടുമൊരു ഷോപ്പിംഗ് ഉത്സവം. ബിഗ് സേവിംഗ്‌സ് ഡേ വില്‍പ്പന ജനുവരി 20 ന് ലൈവാകുന്നു. ഇത് ജനുവരി 24 വരെ തുടരും. പ്ലസ് അംഗങ്ങള്‍ക്കായി ജനുവരി 19 ന്, ഒരു ദിവസം മുന്നേ ആരംഭിക്കും. ഫ്‌ലിപ്കാര്‍ട്ടിന്റെ എതിരാളിയായ ആമസോണും റിപ്പബ്ലിക് ദിന വില്‍പ്പന പ്രഖ്യാപിച്ചു. 

സ്മാര്‍ട്ട്ഫോണുകളില്‍ എത്രമാത്രം ഡിസ്‌കൗണ്ട് നല്‍കുമെന്ന് ഫ്‌ലിപ്പ്കാര്‍ട്ട് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഡിസ്‌കൗണ്ട് ലഭിക്കുന്ന സ്മാര്‍ട്ട്ഫോണുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സാംസങ് ഗ്യാലക്സി എഫ് 41, മോട്ടോ ജി 5 ജി, ഐഫോണ്‍ എക്സ്ആര്‍, സാംസങ് എസ് 20 + എന്നിവയ്ക്ക് കാര്യമായ വിലക്കുറവുണ്ടാകുമെന്നും സൈറ്റ് വെളിപ്പെടുത്തുന്നു. ഓഫറുകള്‍ ഫ്‌ലിപ്പ്കാര്‍ട്ട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 
എങ്കിലും, ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ആക്‌സസറികള്‍ക്കും 80 ശതമാനം വരെ ഡിസ്‌ക്കൗണ്ട് വാഗ്ദാനം ചെയ്യുന്നു, ഹെഡ്‌ഫോണുകളിലും സ്പീക്കറുകളിലും 70 ശതമാനം വരെ ഡിസ്‌ക്കൗണ്ട്, മികച്ച വില്‍പ്പനയുള്ള ലാപ്ടോപ്പുകള്‍, വെയറബിളുകളില്‍ 50 ശതമാനം വരെ ഡിസ്‌ക്കൗണ്ട്, വീട്ടുപകരണങ്ങള്‍ക്ക് 75 ശതമാനം വരെ ഡിസ്‌ക്കൗണ്ട് എന്നിവയുണ്ടാകും.

Latest Videos

undefined

സാധാരണ ഡിസ്‌കൗണ്ടുകള്‍ക്ക് പുറമെ, ഉപയോക്താക്കള്‍ക്ക് സൗജന്യ സ്മാര്‍ട്ട്‌ഫോണുകള്‍ വാഗ്ദാനം ചെയ്യുന്ന ഒരു പുതിയ ക്യാംപെയിന്‍ ഫ്‌ലിപ്കാര്‍ട്ട് കൊണ്ടുവരുന്നു. ഫ്‌ലിപ്പ്കാര്‍ട്ട് സ്മാര്‍ട്ട്പാക്ക് പ്രോഗ്രാമിന് കീഴില്‍ വാങ്ങുന്നവര്‍ക്കു മാത്രമേ ഈ അവസരം നല്‍കു. പുതിയ സ്മാര്‍ട്ട്ഫോണ്‍ വാങ്ങുമ്പോള്‍ സ്മാര്‍ട്ട്പാക്ക് സബ്സ്‌ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്നു. 12 മാസവും 18 മാസവും സബ്സ്‌ക്രിപ്ഷന്‍ പായ്ക്ക് ഉള്‍പ്പെടെ രണ്ട് ചോയിസുകളിലാണ് സബ്സ്‌ക്രിപ്ഷന്‍ വരുന്നത്. സബ്‌സ്‌ക്രിപ്ഷന്‍ പായ്ക്ക് ജനുവരി 17 മുതല്‍ ലഭ്യമാകും.

നിങ്ങള്‍ക്ക് എങ്ങനെ ഒരു സ്മാര്‍ട്ട്‌ഫോണ്‍ സൗജന്യമായി വാങ്ങാം

- നിങ്ങളുടെ ഫ്‌ലിപ്പ്കാര്‍ട്ട് അക്കൗണ്ടിലേക്ക് പ്രവേശിക്കുക
- നിങ്ങള്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ തിരഞ്ഞെടുക്കുക.
- ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നിവ ഉള്‍പ്പെടുന്ന നിങ്ങളുടെ ചോയിസിന്റെ ഫ്ലിപ്പ്ക്കാര്‍ട്ട് സ്മാര്‍ട്ട്പാക്ക് തിരഞ്ഞെടുക്കുക.
- നിങ്ങള്‍ പായ്ക്ക് തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍, സബ്‌സ്‌ക്രിപ്ഷന്‍ കാലയളവ് 12 മാസം അല്ലെങ്കില്‍ 18 മാസം തിരഞ്ഞെടുക്കണം.

റിയല്‍മീ, പോക്കോ, സാംസങ്, റെഡ്മി, ഇന്‍ഫിനിക്‌സ്, വിവോ, ഓപ്പോ, മോട്ടറോള എന്നിവയുള്‍പ്പെടെ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് നൂറു ശതമാനം റീഫണ്ട് സ്മാര്‍ട്ട്പാക്ക് സബ്സ്‌ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്നു.

click me!