ഫ്‌ളിപ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് കൂടുതൽ മികച്ച ഓഫറുകള്‍ ഈ ദിനങ്ങളില്‍ ലഭ്യമാകും. കൂടാതെ, എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10 ശതമാനം അധിക കിഴിവും ലഭിക്കും.
ആമസോണ്‍ സമ്മര്‍ സെയിലിന് പിന്നാലെ തങ്ങളുടെ ആദായ വില്‍പ്പന ആരംഭിച്ച് ഫ്ലിപ്പ്കാര്‍ട്ടും. ഫ്‌ളിപ്കാര്‍ട്ടിൽ മേയ് 4 മുതലാണ് ബിഗ് സേവിങ് ഡെയ്സ് സെയിൽ (Flipkart Big Saving Days 2022) തുടങ്ങിയത്. സ്മാര്‍ട് ഫോണുകള്‍ അടക്കം വിവിധ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് മികച്ച വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏറെ ജനപ്രീതിയുള്ള സ്മാര്‍ട് ഫോണുകളായി അറിയപ്പെടുന്ന ഗ്യാലക്‌സി എഫ്12, റിയല്‍മി സി20, പോക്കോ എം3, തിരഞ്ഞെടുത്ത ഐഫോണ്‍ മോഡലുകള്‍ എന്നിവയ്ക്ക് വിലക്കിഴിവ് നല്‍കുന്നുണ്ട്.
ഫ്‌ളിപ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് കൂടുതൽ മികച്ച ഓഫറുകള്‍ ഈ ദിനങ്ങളില്‍ ലഭ്യമാകും. കൂടാതെ, എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10 ശതമാനം അധിക കിഴിവും ലഭിക്കും. ഇതിനു പുറമെ ഹാൻഡ്സെറ്റുകളും മറ്റും അധികഭാരമില്ലാത്ത പ്രതിമാസ തവണയായും സ്വന്തമാക്കാം. പോകോ, റെഡ്മി, സാംസങ്, വിവോ, റിയല്‍മി, ഇന്‍ഫിനിക്‌സ്, മോട്ടോ തുടങ്ങിയ കമ്പനികളുടെ ഫോണുകള്‍ക്ക് ഫ്ലിപ്പ്കാര്‍ട്ടില്‍ ബിഗ് സേവിംഗ്സ് ദിനങ്ങളില്‍ മികച്ച ഓഫര്‍ ലഭ്യമാണ്. ചില ഫോണുകൾക്ക് ഏതാനും മണിക്കൂര്‍ നേരത്തേക്ക് അധിക കിഴിവ് നല്‍കുന്ന ഫ്ലാഷ് സെയിലും ഫ്ലിപ്പ്കാര്‍ട്ടിലുണ്ട്.
undefined
സാംസങ് ഗ്യാലക്‌സി എഫ്22 മോഡലിന്റെ ലിസ്റ്റഡ് വില 14,999 രൂപയാണ് ഫ്ലിപ്പ്കാര്‍ട്ടില്‍. എന്നാല്‍ സെയില്‍ ദിനങ്ങളില്‍ ഈ ഫോണിനു നല്‍കുന്ന എല്ലാ ഓഫറുകളും പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നവര്‍ക്ക് 9,999 രൂപയ്ക്കു വരെ ഈ ഫോണ്‍ സ്വന്തമാക്കാം. പോകോ എം4 പ്രോ ഫോണ്‍ 16,499 രൂപയാണ് കുറച്ച വില. ഫോണിന്റെ എംആര്‍പി 19,999 രൂപയാണ്. ബിഗ് സേവിങ് ഡേയ്‌സ് മറ്റ് ഓഫറുകള്‍ മുതലാക്കിയാല്‍ ഇതേ ഫോണ്‍ 13,999 രൂപയ്ക്കു വരെ വാങ്ങാന്‍ സാധിക്കും.
റെഡ്മി നോട്ട് 10എസ് വന്‍ വിലക്കുറവില്‍ വില്‍ക്കുന്നത് 13,999 രൂപയ്ക്കാണ്. ബിഗ് സേവിങ് ഡെയ്‌സ് വില്‍പനയില്‍ ഇത് 11,999 രൂപയ്ക്കു വരെ വാങ്ങാം. ഈ ഫോണിന്‍റെ യഥാര്‍ത്ഥ വില 16,999 രൂപയാണ്.
റിയല്‍മി ജിടി നിയോ 3, റിയല്‍മി പാഡ് മിനി, റിയല്‍മി ബഡ്‌സ് ക്യു2എസ് തുടങ്ങിയവയ്ക്ക് മികച്ച വിലക്കുറവ് ഇതിനകം ഫ്ലിപ്പ്കാര്‍ട്ടില്‍ ഉണ്ട്. റിയല്‍മി ജിടി നിയോ 3. ഫോണിന്റെ ബേസിക്ക് പതിപ്പ് 8ജിബി+256ജിബിക്ക് 36,999 രൂപയാണ് നല്‍കിയിരിക്കുന്ന വില. റിയല്‍മി ജിടി നിയോ 3 150വാട്സ് മോഡലിന് 42,999 രൂപയ്ക്ക് വാങ്ങാം.
മറ്റ് വില്‍പ്പനകളിലേക്ക് കണ്ണോടിച്ചാല്‍, ബെസ്റ്റ് സെല്ലിങ് ഫോണുകള്‍, ടെലിവിഷന്‍, ഇലക്ട്രോണിക്‌സ്, ഫാഷന്‍, ബ്യൂട്ടി, കളിപ്പാട്ടങ്ങള്‍, ഹോം, കിച്ചണ്‍, ഫര്‍ണിച്ചര്‍, ഗൃഹോപകരണങ്ങള്‍ ഇവയ്ക്കെല്ലാം വിലക്കുറവ് ഉണ്ടാകും. ഓരോ പുതിയ ഡീലും രാത്രി 12 മണി, രാവിലെ 8 മണി, വൈകീട്ട് നാല് മണി സമയങ്ങളില്‍ നടത്തും. ചില നിത്യോപയോഗ സാധാനങ്ങളില്‍ മൂന്നെണ്ണം വാങ്ങിയാല്‍ 5 ശതമാനം അധിക കിഴിവു നല്‍കുന്നു. അതേസമയം 5 എണ്ണം വാങ്ങിയാല്‍ 10 ശതമാനം കിഴിവും ലഭിക്കും.