പ്രായമായവരിലെ ഡിമെൻഷ്യ കണ്ടെത്താൻ ആപ്പിൾ വാച്ചുകളും ഫിറ്റ് ബിറ്റുകളും

By Web Team  |  First Published Jul 21, 2022, 5:52 PM IST

"അൽഷിമേഴ്‌സ് ഡിമെൻഷ്യയുടെ പ്രധാന ലക്ഷണങ്ങളിലൊന്ന് ഉച്ചയോടെ ആരംഭിക്കുന്ന ആശയക്കുഴപ്പവും മാനസികാവസ്ഥയിലെ മാറ്റങ്ങളും ഉൾപ്പെടുന്ന "സൺഡൗൺ" പ്രതിഭാസമാണെന്നാണ് വിദഗ്ധർ പറയുന്നത്. 


ന്യൂയോര്‍ക്ക്: പ്രായമായവരില്‍ ഉണ്ടാകുന്ന ഡിമെൻഷ്യ  കണ്ടെത്തി മുന്നറിയിപ്പ് നൽകാൻ ആപ്പിൾ വാച്ചുകളും ഫിറ്റ് ബിറ്റുകളും സഹായിക്കുമെന്ന് കണ്ടെത്തൽ. മൂവ്മെന്‍റ്  ട്രാക്കിംഗ് ഫീച്ചറുകളുള്ള ഇവ ഉപകാരപ്രദമാണെന്ന് ജോൺസ് ഹോപ്കിൻസ് ബ്ലൂംബെർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകർ അവകാശപ്പെടുന്നു.  

ആപ്പിൾ വാച്ചുകളിലും ഫിറ്റ്‌ബിറ്റുകളിലും ഉപയോഗിക്കുന്നതുപോലുള്ള ട്രാക്കിംഗ് സെൻസർ ഫീച്ചർ ചെയ്യുന്ന ആക്‌റ്റിഗ്രാഫ് ആക്‌റ്റിവിറ്റി മോണിറ്ററുകൾ ഉപയോഗിക്കുന്ന 600 ഓളം പ്രായമായവരിൽ നടത്തിയ സർവേയെ അടിസ്ഥാനമാക്കിയാണ് അൽഷിമേഴ്‌സ് ഡിസീസ് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Latest Videos

undefined

"അൽഷിമേഴ്‌സ് ഡിമെൻഷ്യയുടെ പ്രധാന ലക്ഷണങ്ങളിലൊന്ന് ഉച്ചയോടെ ആരംഭിക്കുന്ന ആശയക്കുഴപ്പവും മാനസികാവസ്ഥയിലെ മാറ്റങ്ങളും ഉൾപ്പെടുന്ന "സൺഡൗൺ" പ്രതിഭാസമാണെന്നാണ് വിദഗ്ധർ പറയുന്നത്. വൈജ്ഞാനിക തകർച്ച ശാരീരിക പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കിയേക്കാം എന്നാണ് റിപ്പോർട്ട്. മാത്രമല്ല അത്തരം മാറ്റങ്ങളെ കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കാനും കണ്ടെത്താനും  കഴിഞ്ഞേക്കും.

സാധാരണ വ്യക്തികളുമായി താരതമ്യപ്പെടുത്തുമ്പോൾ നേരിയ വൈകല്യമോ അൽഷിമേഴ്‌സ് രോഗമോ ഉള്ളവരുടെ ചലനരീതിയിൽ കാര്യമായ വ്യതിയാനങ്ങൾ കണ്ടെത്താൻ കഴിയും. ബാൾട്ടിമോർ ലോങ്കിറ്റ്യൂഡിനൽ സ്റ്റഡി ഓഫ് ഏജിംഗ് (BLSA) എന്നറിയപ്പെടുന്ന  ആരോഗ്യ ഗവേഷണ പ്രോജക്റ്റിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. 1958 മുതൽ ബാൾട്ടിമോർ പ്രദേശത്ത് ഇത് സംബന്ധിച്ച് ഗവേഷണ പദ്ധതി നടക്കുന്നുണ്ടായിരുന്നു.വൈജ്ഞാനിക തകർച്ച ശാരീരിക പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കിയേക്കാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ദൈനംദിന പ്രവർത്തന രീതികളിൽ അളക്കാവുന്നതും എന്നാൽ നേരിയതുമായ മാറ്റങ്ങളെ കുറിച്ചും പഠനം നടന്നു. നേരിയ വൈജ്ഞാനിക വൈകല്യവും തുടർന്നുള്ള അൽഷിമേഴ്‌സ് ഡിമെൻഷ്യയും നിർണ്ണയിക്കാൻ ഇവ സഹായിക്കുന്നുണ്ടോ എന്ന് അറിയാനാണ് ഗവേഷകർ കൂടുതൽ പഠനങ്ങളുമായി മുന്നോട്ട് പോകാൻ പദ്ധതിയിട്ടിരിക്കുന്നത്. 

ഡിമെൻഷ്യയുടെ തന്നെ ഏറ്റവും സാധാരണമായ രൂപത്തെ കുറിച്ച്  കൂടുതൽ അറിയാനും ഗവേഷകർ ശ്രമിക്കുന്നുണ്ട്. നേരിയ വൈജ്ഞാനിക വൈകല്യവും അൽഷിമേഴ്‌സും പ്രവചിക്കാൻ ഗവേഷകർക്ക്  കഴിഞ്ഞാൽ അത് പ്രായമായവർക്ക് ഉപയോഗപ്രദമാകും. കൂടാതെ അൽഷിമേഴ്സ് ബാധിച്ച നിരവധി പേരെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരാനും ഈ പഠനങ്ങൾ സഹായിച്ചേക്കും.

വാച്ച് കെട്ടുന്നയാള്‍ക്ക് പനിയുണ്ടോ?; ആപ്പിള്‍ വാച്ച് പറയും

ജീവന്‍രക്ഷാ ഫീച്ചറുമായി ആപ്പിള്‍, നിങ്ങള്‍ വാഹനാപകടത്തില്‍ പെട്ടിട്ടുണ്ടോ എന്ന് ഇത് കണ്ടെത്തും

click me!