Mark Zuckerberg : ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനെതിരെ ഉത്തര്‍പ്രദേശില്‍ കേസെടുത്തു

By Web Team  |  First Published Dec 2, 2021, 4:12 PM IST

യുപിയിലെ കനൗജ് ജില്ലയിലെ സരഹതി ഗ്രാമവാസിയായ അമിത് കുമാര്‍, അഖിലേഷ് യാദവിനെതിരെ അപകീര്‍ത്തികരമായ കമന്റുകള്‍ പോസ്റ്റ് ചെയ്തതിനാണ് സക്കര്‍ബര്‍ഗിനും മറ്റ് 49 പേര്‍ക്കുമെതിരെ പോലീസ് കേസെടുത്തത്.


ലഖ്നൌ: സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരായ (Akhilesh Yadav) വിവാദ പോസ്റ്റിന്റെ പേരില്‍ ഫേസ്ബുക്ക് (Facebook) സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനെതിരെ (Facebook CEO Mark Zuckerberg ) കേസെടുത്തു. യുപിയിലെ കണ്ണുജ് ജില്ലയിലെ കോടതിയിലാണ് കേസ് ഫയല്‍ (FIR filed ) ചെയ്തിരിക്കുന്നത്. 

സക്കര്‍ബര്‍ഗിനൊപ്പം മറ്റ് 49 പേരുടെ പേരുകളും കേസിലുണ്ടെന്നാണ് പിടിഐ റിപ്പോര്‍ട്ട്. യാദവിനെതിരെ അപകീര്‍ത്തികരമായ ഒരു പോസ്റ്റും സക്കര്‍ബര്‍ഗ് നേരിട്ട് ഇട്ടിട്ടില്ല എന്നതാണ് ശ്രദ്ധേയം. അദ്ദേഹത്തിനെതിരെ അപകീര്‍ത്തികരമായ കമന്റുകള്‍ പോസ്റ്റുചെയ്യാന്‍ പ്ലാറ്റ്ഫോം ഉപയോഗിച്ചതിനാലാണ് എഫ്ഐആര്‍.

Latest Videos

undefined

യുപിയിലെ കനൗജ് ജില്ലയിലെ സരഹതി ഗ്രാമവാസിയായ അമിത് കുമാര്‍, അഖിലേഷ് യാദവിനെതിരെ അപകീര്‍ത്തികരമായ കമന്റുകള്‍ പോസ്റ്റ് ചെയ്തതിനാണ് സക്കര്‍ബര്‍ഗിനും മറ്റ് 49 പേര്‍ക്കുമെതിരെ പോലീസ് കേസെടുത്തത്. 'ബുവാ ബാബു' എന്ന തലക്കെട്ടിലുള്ള ഫേസ്ബുക്ക് പേജില്‍ സമാജ്വാദി പാര്‍ട്ടി മേധാവിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമം നടന്നതായി കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കുമാര്‍ ആരോപിച്ചു. 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനകീയ രാഷ്ട്രീയ എതിരാളികളായ ബിഎസ്പി അധ്യക്ഷ മായാവതിയും അഖിലേഷ് യാദവും സഖ്യമുണ്ടാക്കിയപ്പോഴാണ് 'ബുവാ ബാബുവ' എന്ന പദം ഉണ്ടായത്.

'അന്വേഷണത്തിനിടയില്‍ (ഫേസ്ബുക്ക്) പേജിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ അന്വേഷണം നടക്കുന്നതിനിടെ സുക്കര്‍ബര്‍ഗിന്റെ പേര് ഒഴിവാക്കപ്പെട്ടു,' ഒരു മുതിര്‍ന്ന ജില്ലാ പോലീസ് ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ധരംവീര്‍ സിംഗാണ് പോലീസിനോട് കേസ് ഫയല്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്. 

കുമാറിന്റെ നിര്‍ദ്ദേശപ്രകാരം കുമാര്‍ മെയ് 25 ന് പോലീസ് സൂപ്രണ്ടിന് ഒരു അപേക്ഷ അയച്ചിരുന്നുവെങ്കിലും അദ്ദേഹം അപേക്ഷ ചെവികൊണ്ടില്ല. തുടര്‍ന്ന് എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും ഫേസ്ബുക്ക് പേജിന്റെ അഡ്മിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

click me!