ഫോട്ടോ ഷെയര്‍ ചെയ്താല്‍ മതി, ടെക്‌സ്റ്റ് ഫേസ്ബുക്ക് കൊടുത്തോളും, കിടിലന്‍ സംവിധാനം ഇങ്ങനെ

By Web Team  |  First Published Jan 22, 2021, 7:55 AM IST

എന്നാല്‍, ഇമേജുകള്‍ അപ്‌ലോഡുചെയ്യുമ്പോള്‍ പലരും ചിത്രത്തെക്കുറിച്ചുള്ള വിവരണം നല്‍കാറില്ല. ഈ സാഹചര്യത്തിലാണ് അതു തിരിച്ചറിഞ്ഞ് വാചകമുണ്ടാക്കാനായി എടി സിസ്റ്റം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.


ഫോട്ടോ ഷെയര്‍ ചെയ്താല്‍ അടിക്കുറിപ്പ് ഇനി ഫേസ്ബുക്ക് നല്‍കും. 2016 ല്‍ ആദ്യമായി അവതരിപ്പിച്ച ഓട്ടോമാറ്റിക് ആള്‍ട്ടര്‍നേറ്റീവ് ടെക്സ്റ്റ് (എഎടി) സാങ്കേതികവിദ്യ ഈ നിലയ്ക്ക് മെച്ചപ്പെടുത്തിയെന്ന് ഫേസ്ബുക്ക് വെളിപ്പെടുത്തി. ഈ സംവിധാനം, അന്ധരോ കാഴ്ച കുറഞ്ഞവര്‍ക്കോ ഏറെ സഹായകരമാവും. വിവരണമില്ലാത്ത ചിത്രങ്ങള്‍ക്ക് വിവരണം ഓട്ടോമാറ്റിക്കായി നല്‍കുകയും അത് റീഡ് ചെയ്യുകയും ചെയ്യുന്ന സംവിധാനത്തിന്റെ പരിഷ്‌ക്കരിച്ച രൂപമാണിത്. ഉപയോക്താക്കള്‍ പങ്കിട്ട ചിത്രങ്ങള്‍ക്ക് ഓട്ടോമാറ്റിക്കായി ടെക്സ്റ്റ് ചേര്‍ക്കാന്‍ ഇനി ഫെയ്‌സ്ബുക്കിന് കഴിയും.

അപ്‌ലോഡുചെയ്ത ഇമേജുകള്‍ക്കൊപ്പം ഉള്‍പ്പെടുത്തിയിരിക്കുന്ന വാചകം ബിവിഐ ഉപയോക്താക്കളെ ഒരു സ്‌ക്രീന്‍ റീഡര്‍ ഉപയോഗിച്ച് അറിയാന്‍ പ്രാപ്തമാക്കും. ചിത്രം എന്താണെന്ന് വായിച്ചു കേള്‍പ്പിക്കും. എന്നാല്‍, ഇമേജുകള്‍ അപ്‌ലോഡുചെയ്യുമ്പോള്‍ പലരും ചിത്രത്തെക്കുറിച്ചുള്ള വിവരണം നല്‍കാറില്ല. ഈ സാഹചര്യത്തിലാണ് അതു തിരിച്ചറിഞ്ഞ് വാചകമുണ്ടാക്കാനായി എടി സിസ്റ്റം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Latest Videos

undefined

ഫേസ്ബുക്ക് അതിന്റെ ഓട്ടോമാറ്റിക് ആള്‍ട്ടര്‍നേറ്റീവ് ടെക്സ്റ്റിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് അവതരിപ്പിച്ചുവെന്നും അത് 'മള്‍ട്ടിപ്പിള്‍ ടെക്‌നിക്കല്‍ അഡ്വാന്‍സ്' ഉപയോഗപ്പെടുത്തുന്നുവെന്നുമാണ് അറിയിച്ചിരിക്കുന്നത്. ഈ അപ്‌ഡേറ്റിനൊപ്പം, കൂടുതല്‍ ചിത്രങ്ങള്‍ക്കായി എടി മുന്നോട്ട് പോകുന്നത് പ്രയോജനപ്പെടുത്തുമെന്നും ടെക്സ്റ്റ് വിവരണങ്ങള്‍ ഉപയോക്താക്കള്‍ക്ക് ഉള്ളടക്കത്തെക്കുറിച്ച് കൂടുതല്‍ അറിവ് നല്‍കുമെന്നും പറയുന്നു. മുന്‍പ് ഏതെങ്കിലും സൂചനകളെ ആശ്രയിച്ചായിരുന്നുവെങ്കില്‍ ഇന്നത് ഇമേജ് സേര്‍ച്ച് കൂടി ഉള്‍പ്പെടുത്തിയാണ് ഇതു സാധ്യമാക്കിയിരിക്കുന്നത്. 

ഇതിനായി ഫേസ്ബുക്കിലെയും ഇന്‍സ്റ്റാഗ്രാമിലെയും കോടിക്കണക്കിനു ചിത്രങ്ങളും അവയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഹാഷ് ടാഗുകളും പരിശോധിച്ചു. ഇതു കൂടാതെ, ചിത്രത്തിലെ ലാന്‍ഡ്മാര്‍ക്കുകള്‍, മൃഗങ്ങള്‍, സ്ഥലം കൂടാതെ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ശ്രദ്ധിച്ചാണ് അടിക്കുറിപ്പുകള്‍ ഓട്ടോമാറ്റിക്കായി തയ്യാറാക്കുന്നത്. ഫോട്ടോയിലെ ഒരു വ്യക്തിയുടെ അടുത്തു നില്‍ക്കുന്ന ഭാഗം വരെ ശ്രദ്ധിക്കുകകയും അതിനെക്കുറിച്ച് വരെ വിവരണം ഓട്ടോമാറ്റിക്കായി നല്‍കാനും ഫേസ്ബുക്കിന് കഴിയും. 

എഎടി സംവിധാനം ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും 45 ഭാഷകളില്‍ ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് താല്‍പ്പര്യമുള്ള ചില ഇമേജുകള്‍ക്കായി കൂടുതല്‍ വിശദമായ വിവരണങ്ങള്‍ നേടാന്‍ ഇതു തിരഞ്ഞെടുക്കാം, അതായത് കുടുംബവും ചങ്ങാതിമാരും പങ്കിട്ട ചിത്രങ്ങള്‍ പോലും ഈ വിധത്തില്‍ ഉപയോഗിക്കാം.
 

click me!