'ഞങ്ങള്‍ ഇങ്ങനെയാണ് പണം ഉണ്ടാക്കുന്നത്'; ഫേസ്ബുക്ക് വെളിപ്പെടുത്താന്‍ ഒരുങ്ങുന്നു

By Web Team  |  First Published Feb 22, 2021, 4:30 PM IST

യൂറോപ്യന്‍ ഉപഭോക്തൃ സംരക്ഷണ സഹകരണ ശൃംഖലയുമായുള്ള ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനത്തിന്റെയും ലോകമെമ്പാടുമുള്ള റെഗുലേറ്റര്‍മാര്‍, പോളിസിമേക്കര്‍മാര്‍, ഉപഭോക്തൃ സംരക്ഷണ വിദഗ്ധരുമായുള്ള സംഭാഷണങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ എന്നിവ കൂട്ടിച്ചേര്‍ത്താണ് ഇതു പുറത്തിറക്കാനൊരുങ്ങുന്നത്. 


ദില്ലി: ഫേസ്ബുക്ക് എങ്ങനെ പണം സമ്പാദിക്കുന്നു എന്ന വിവരം പരസ്യപ്പെടുത്താനൊരുങ്ങുന്നു. ഇതിനു പുറമേ, ദോഷകരമായ ഉള്ളടക്കം നീക്കംചെയ്യുന്നതിനെക്കുറിച്ചും ഉപയോക്താക്കളുടെ ബൗദ്ധിക സ്വത്തവകാശങ്ങള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ചും കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും കമ്പനി പറയുന്നു. ഇത് ഉള്‍പ്പെടുത്തി കൊണ്ട് പുതിയ സേവന നിബന്ധനകള്‍ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. ഇത് ഏകദേശം, 2 ബില്ല്യണ്‍ ഉപയോക്താക്കളെ പരിപാലിക്കുമെന്നു ഫേസ്ബുക്ക് അറിയിക്കുന്നു.

യൂറോപ്യന്‍ ഉപഭോക്തൃ സംരക്ഷണ സഹകരണ ശൃംഖലയുമായുള്ള ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനത്തിന്റെയും ലോകമെമ്പാടുമുള്ള റെഗുലേറ്റര്‍മാര്‍, പോളിസിമേക്കര്‍മാര്‍, ഉപഭോക്തൃ സംരക്ഷണ വിദഗ്ധരുമായുള്ള സംഭാഷണങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ എന്നിവ കൂട്ടിച്ചേര്‍ത്താണ് ഇതു പുറത്തിറക്കാനൊരുങ്ങുന്നത്. ജൂലൈ 31 മുതലാണ് പുതിയ നയം പ്രാബല്യത്തില്‍ വരുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

Latest Videos

undefined

'ഞങ്ങള്‍ എങ്ങനെ പണം സമ്പാദിക്കുന്നു എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുതിയ നയ പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള കുറിപ്പില്‍ ഉള്‍ക്കൊള്ളിക്കുന്നു. ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് ആരില്‍ നിന്നും പണം ഈടാക്കുന്നില്ലെന്ന് ഇത് വിശദീകരിക്കുന്നു. കാരണം ബിസിനസ്സുകളും ഓര്‍ഗനൈസേഷനുകളും പരസ്യങ്ങള്‍ കാണിക്കാന്‍ പണം നല്‍കുന്നു,' വൈസ് പ്രസിഡന്റും അസോസിയേറ്റ് ജനറല്‍ കൗണ്‍സലുമായ ബെന്‍കേര്‍ട്ട് ഫേസ്ബുക്കില്‍ എഴുതിയതിങ്ങനെ.

ഫോട്ടോകളും വീഡിയോകളും പോലെ ആളുകള്‍ അവരുടെ സ്വന്തം ഉള്ളടക്കം പങ്കിടുമ്പോള്‍ അത് വ്യക്തമാക്കുമെന്ന് ഫേസ്ബുക്ക് പറഞ്ഞു, ആ ഉള്ളടക്കത്തിലെ ബൗദ്ധിക സ്വത്തവകാശം അവര്‍ തുടര്‍ന്നും സ്വന്തമാക്കുന്നു. 'ആ ഉള്ളടക്കം പ്രദര്‍ശിപ്പിക്കുന്നത് പോലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് അനുമതി നല്‍കുന്നു, ആ അനുമതി അവസാനിക്കുമ്പോള്‍ ഫേസ്ബുക്കില്‍ നിന്ന് ഉള്ളടക്കം ഇല്ലാതാക്കുന്നു. ഇങ്ങനെയാണ് നിരവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്, ഫേസ്ബുക്കില്‍ എല്ലായ്‌പ്പോഴും അങ്ങനെതന്നെയാണ്, 'ബെന്‍കേര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

ആളുകള്‍ പങ്കിട്ട ഉള്ളടക്കം ഇല്ലാതാക്കുമ്പോള്‍ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളും ഫേസ്ബുക്ക് നല്‍കുന്നു. ഉദാഹരണത്തിന്, നിങ്ങള്‍ പോസ്റ്റുചെയ്ത എന്തെങ്കിലും ഇല്ലാതാക്കുമ്പോള്‍, അത് മേലില്‍ ദൃശ്യമാകില്ല, പക്ഷേ ഞങ്ങളുടെ സിസ്റ്റങ്ങളില്‍ നിന്ന് നീക്കംചെയ്യാന്‍ 90 ദിവസം വരെ എടുത്തേക്കാം. 'ഞങ്ങള്‍ നിങ്ങളുടെ സ്വകാര്യ ഡാറ്റ ഒരിക്കലും വില്‍ക്കുന്നില്ല,' ബെന്‍കേര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

click me!