മ്യാന്‍മാര്‍ സൈന്യത്തിന്‍റെ പേജ് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തു

By Web Team  |  First Published Feb 21, 2021, 9:17 AM IST

സംഭവത്തോട് പ്രതികരിക്കാന്‍ മ്യാന്‍മാര്‍ സൈന്യം തയ്യാറായില്ല. ശനിയാഴ്ച പ്രക്ഷോഭകാരികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പ്രക്ഷോഭകാരികള് കൊല്ലപ്പെട്ടിരുന്നു. 


ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് മ്യാന്‍മാര്‍ സൈന്യത്തിന്‍റെ ഔദ്യോഗിക പേജ് ഡിലീറ്റ് ചെയ്തു. ഞായറാഴ്ചയാണ് നടപടി എടുത്തത്. ഫെബ്രുവരി 1ന് മ്യാന്‍മാറില്‍ നടന്ന പട്ടാള അട്ടിമറിയും തുടര്‍ന്ന് കഴിഞ്ഞ ദിവസം രണ്ട് പൗരന്മാര്‍ പൊലീസ് നടപടിയില്‍ കൊല്ലപ്പെട്ടതിന് പുറമേയാണ് ഫേസ്ബുക്കിന്‍റെ നടപടി. സംഘര്‍ഷ സാധ്യതയുണ്ടാക്കാനുള്ള സാധ്യതകള്‍ പരിഗണിച്ചാണ് നടപടി എന്നാണ് ഫേസ്ബുക്ക് വിശദീകരണം.

'ആഗോളനയത്തിന്‍റെ അടിസ്ഥാനത്തില്‍, സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് പേജിനെതിരെ നടപടി എടുത്തത്'- ഫേസ്ബുക്ക് പ്രതിനിധിയുടെ പത്രകുറിപ്പ് പറയുന്നു. ടട്ട്മഡ എന്ന് അറിയപ്പെടുന്ന മ്യാന്‍മാര്‍ സൈന്യത്തിന്‍റെ 'ട്രൂ ന്യൂസ്' എന്ന പേജാണ് ഇപ്പോള്‍ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തിരിക്കുന്നത്.

Latest Videos

എന്നാല്‍‍ സംഭവത്തോട് പ്രതികരിക്കാന്‍ മ്യാന്‍മാര്‍ സൈന്യം തയ്യാറായില്ല. ശനിയാഴ്ച പ്രക്ഷോഭകാരികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പ്രക്ഷോഭകാരികള് കൊല്ലപ്പെട്ടിരുന്നു. അതിന് ശേഷം മ്യാന്‍മാറിലെങ്ങും സംഘര്‍ഷാവസ്ഥയാണ് എന്നാണ് റിപ്പോര്‍ട്ട്.

click me!