ആരോപണങ്ങൾക്കൊടുവിൽ ആദ്യ വാർഷിക മനുഷ്യാവകാശ റിപ്പോർട്ട് പുറത്തുവിട്ട് മെറ്റ

By Web Team  |  First Published Jul 16, 2022, 5:14 AM IST

ആംനസ്റ്റി ഇന്റർനാഷണലും ഹ്യൂമൻ റൈറ്റ്‌സ് വാച്ചും ഉൾപ്പടെയുള്ള മനുഷ്യാവകാശ സംഘടനകൾ മെറ്റാ ഓണ്‍ലൈന്‍ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ചിരുന്നു.


സന്‍ഫ്രാന്‍സിസ്കോ: മെറ്റ തങ്ങളുടെ ആദ്യ വാർഷിക മനുഷ്യാവകാശ റിപ്പോർട്ട് പുറത്തിറക്കി. ഇന്ത്യ, മ്യാൻമർ തുടങ്ങിയ സ്ഥലങ്ങളിലെ ആക്രമങ്ങളെ സഹായിക്കുന്ന തരത്തിലുള്ള ഓൺലൈൻ ദുരുപയോഗങ്ങൾക്ക് നേരെ കണ്ണടച്ചുവെന്ന ആരോപണത്തെ തുടർന്നാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.  2020, 2021 വർഷങ്ങളിലെ സൂക്ഷ്മ പരിശോധനകൾ ഉൾക്കൊള്ളുന്നതാണ് റിപ്പോർട്ട്.

ആംനസ്റ്റി ഇന്റർനാഷണലും ഹ്യൂമൻ റൈറ്റ്‌സ് വാച്ചും ഉൾപ്പടെയുള്ള മനുഷ്യാവകാശ സംഘടനകൾ മെറ്റാ ഓണ്‍ലൈന്‍ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ചിരുന്നു. കൂടാതെ മനുഷ്യാവകാശ റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യവും ശക്തമായിരുന്നു.

Latest Videos

undefined

ഉപയോക്താക്കളുടെ എണ്ണത്തിൽ ആഗോളതലത്തിൽ തന്നെ മെറ്റയുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ഇവിടെ മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങൾ പ്രശ്നങ്ങൾ കാരണമാകുമെന്ന് വർഷങ്ങളായി നിരവധി പേർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നിയമിക്കപ്പെട്ട  ആളുകൾക്ക് കമ്പനിയുടെ നിയമങ്ങൾ ബാധകമാക്കുന്നതിനെ ചിലർ എതിർത്തതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. 

ഇതിനെ തുടർന്നാണ് 2020ൽ ഇന്ത്യയിലെ അതിന്റെ ഉന്നത പബ്ലിക് പോളിസി എക്സിക്യൂട്ടീവ് സ്ഥാനമൊഴിഞ്ഞത്.ഇന്ത്യയുടെ ശുപാർശകൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ മറ്റ് അവകാശ വിലയിരുത്തലുകളിൽ ചെയ്തതുപോലെ അവ നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമല്ലെന്നും മെറ്റാ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. 

"ബാധിതരായ പങ്കാളികൾ, ഉദ്യോഗസ്ഥർ അല്ലെങ്കിൽ വാണിജ്യ രഹസ്യാത്മകതയുടെ നിയമാനുസൃതമായ ആവശ്യകതകൾ എന്നിവയ്‌ക്കെതിരെ മുന്നറിയിപ്പ് നൽകുന്ന ഐക്യരാഷ്ട്ര സഭയുടെ മാർഗ്ഗനിർദ്ദേശങ്ങൾ ചൂണ്ടിക്കാട്ടി. സുരക്ഷാ കാരണങ്ങൾ ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങളാൽ റിപ്പോർട്ടിംഗിന്റെ ഫോർമാറ്റിനെ സ്വാധീനിക്കാൻ കഴിയും” എന്നാണ് മെറ്റാ ഹ്യൂമൻ റൈറ്റ്‌സ് ഡയറക്ടർ മിറാൻഡ സിസൺസ് ഇത് സംബന്ധിച്ച് പറയുന്നത്. 

2019 ൽ കമ്പനിയിൽ ചേർന്ന സിസൺസ്, തന്റെ ടീമിൽ ഇപ്പോൾ എട്ട് പേർ ഉൾപ്പെടുന്നുവെന്നും മറ്റ് 100 പേർ ബന്ധപ്പെട്ട ടീമുകളിലായി മനുഷ്യാവകാശ രംഗത്ത് പ്രവർത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.  സ്വകാര്യത സംബന്ധിച്ച അപകടസാധ്യതകളും ഗ്രൂപ്പുകളിലെ വിഷയങ്ങളും മറ്റൊരു റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. 

"മെറ്റാവേർസ്" എന്ന മെറ്റാ മുൻഗണന നൽകിയ ഓഗ്മെന്റഡ്, വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യകളുടെ ഉപയോഗം ഈ വർഷം വലിയ തോതിൽ നടക്കുന്നുണ്ടെന്നും. ഇതിനെക്കുറിച്ച്  തുടർന്നുള്ള റിപ്പോർട്ടുകളിൽ ചർച്ച ചെയ്യുമെന്നും മെറ്റ ടീം അറിയിച്ചിട്ടുണ്ട്.

ആസാമിനെ ചേര്‍ത്തുപിടിച്ച് വാൾമാർട്ടും ഫ്ലിപ്കാർട്ടും

നത്തിംഗിനെതിരെ ദക്ഷിണേന്ത്യന്‍ യൂട്യൂബേര്‍സിന്‍റെ പ്രതിഷേധം; പ്രതികരണവുമായി മലയാളി വ്ളോഗര്‍മാര്‍

click me!