സ്വകാര്യതയ്ക്കാണ് ഈ ആപ്പ് പ്രധാനമായും ഊന്നല്‍ നല്‍കുന്നത് എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഉപയോക്താവിന്റെ സമ്മതമില്ലാതെ ഡേറ്റ തേഡ്പാര്‍ട്ടി ആവശ്യക്കാര്‍ക്ക് നല്‍കില്ലെന്ന് അവര്‍ പറയുന്നു.
ദില്ലി: വാട്ട്സ്ആപ്പിനും ഫേസ്ബുക്കിനും ബദല്‍ എന്ന വാദവുമായി എലിമെന്‍റ്സ് എന്ന ആപ്പ് പുറത്തിറങ്ങി. ഇന്ത്യന്‍ നിര്‍മ്മിത ടെക്നോളജി എന്ന ആശയത്തില്‍ ആത്മനിര്‍ഭര്‍ ആഹ്വാനത്തിന്‍റെ ഭാഗമായാണ് പുതിയ 'സൂപ്പര്‍ ആപ്പ്' രംഗത്തിറങ്ങുന്നത്. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവാണ് ഈ ആപ്പ് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്.
ഈ ആപ് ലോകമെമ്പാടും ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാനാകും. ഇന്ത്യക്കാരെ മുന്‍കൂട്ടി കണ്ട് ശ്രീ ശ്രീ രവിശങ്കറിന്‍റെ ആര്‍ട്ട് ഓഫ് ലിവിംഗ് ഫൌണ്ടേഷനും ചില ടെക്കികളും ചേര്‍ന്നാണ് ആപ്പ് വികസിപ്പിച്ചത്. മലയാളമടക്കം എട്ട് ഇന്ത്യന്‍ ഭാഷകളാണ് ഈ ഫ്രീ ആപ്പ് പ്രവര്‍ത്തിക്കും. ഓഡിയോ-വിഡിയോ കോളുകള്‍, കോണ്‍ഫറന്‍സ് കോളുകള്‍ തുടങ്ങിയവയൊക്കെ വിളിക്കാം. വോയിസ് കമാന്‍ഡുകള്‍ സപ്പോര്‍ട്ടു ചെയ്യാവുന്ന പ്രാദേശിക ഭാഷകളിലും നല്‍കാമെന്നത് ഈ ആപ്പിന്റെ പ്രത്യകതകളില്‍ ഒന്നായാണ് പറയുന്നത്.
undefined
സ്വകാര്യതയ്ക്കാണ് ഈ ആപ്പ് പ്രധാനമായും ഊന്നല്‍ നല്‍കുന്നത് എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഉപയോക്താവിന്റെ സമ്മതമില്ലാതെ ഡേറ്റ തേഡ്പാര്‍ട്ടി ആവശ്യക്കാര്‍ക്ക് നല്‍കില്ലെന്ന് അവര്‍ പറയുന്നു. സമൂഹമാധ്യമ സൈറ്റുകളില്‍ ലഭ്യമായ തരത്തില്‍ ന്യൂസ് ഫീഡുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യാം. പ്രശസ്തര്‍, അത്‌ലറ്റുകള്‍, രാഷ്ട്രീയക്കാര്‍ തുടങ്ങിയവരെയൊക്കെ ഫോളോ ചെയ്യാം. സ്‌നാപ്ചാറ്റിലും ഇന്‍സ്റ്റഗ്രാമിലും സാധ്യമായ രീതിയില്‍ ഫോട്ടോകള്‍ എടുത്ത് ഫില്‍റ്റര്‍ ഉപയോഗിച്ച് മാറ്റങ്ങള്‍ വരുത്താം.
ഇന്ത്യന്‍ ബ്രാന്‍ഡകുളെ പ്രമോട്ടു ചെയ്യാനും തങ്ങള്‍ ഉദ്ദേശിക്കുന്നതായി ആപ് ഡെവലപ്പര്‍മാര്‍ പറഞ്ഞു. എലിമന്റ്‌സ് പേ ഉപയോഗിച്ച് പണമടയ്ക്കാനും സാധിക്കും. തുടക്കത്തില്‍ എലിമെന്‍റ് ആപ് ഗൂഗില്‍ പ്ലേയില്‍ ട്രെന്‍ഡിങ് ആയിരുന്നു. ആപ്പിളിന്റെ ആപ് സ്റ്റോറില്‍ 4/5 റെയ്റ്റിങ് ആപ്പിന് തുടക്കത്തില്‍ ലഭിച്ചു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അതിലും കേമമായിരുന്നു- 4.5 ആയിരുന്നു റെയ്റ്റിങ്. എന്നാല്‍ പിന്നീട് ഈ ആപ്പിന്‍റെ റൈറ്റിംഗ് താഴോട്ട് പോയിട്ടുണ്ട്.