ഗൂഗിള്‍ കീ ബോര്‍ഡിലെ മൈക്ക് ശബ്ദം ഉപയോഗിച്ച് ടൈപ്പ് ചെയ്യാനുള്ള സംവിധാനം ഇപ്പോള്‍ തന്നെ നിലവിലുണ്ട്.
ടൈപ്പ് ചെയ്യാന്‍ മടി ഉള്ളവരെ സഹായിക്കാനുള്ള പുതിയ വഴിയുമായി ഗൂഗിള്‍. ശബ്ദം ഉപയോഗിച്ച് ജിമെയില്‍ സന്ദേശങ്ങള്‍ എഴുതാനാവുന്ന പുതിയ സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് ജിമെയില്‍. ദി എസ്പി ആന്‍ഡ്രോയിഡ് വെബ്സൈറ്റില്‍ പങ്കുവെച്ച ബ്ലോഗ് പോസ്റ്റിലാണ് ഇതെക്കുറിച്ച് പറയുന്നത്. ഏറ്റവും ജനപ്രീതിയുളള ഇമെയില്‍ സേവനമാണ് ജിമെയില്‍. ഇതിനകം നിരവധി എഐ ഫീച്ചറുകള്‍ ജിമെയില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിലൊന്നാണ് 'ഹെല്‍പ്പ് മി റൈറ്റ്' എന്ന ഫീച്ചര്‍. ഈ സംവിധാനം വഴി ഉപഭോക്താക്കള്‍ക്ക് ജനറേറ്റീവ് എഐയുടെ സഹായത്തോടെ ഇമെയില്‍ സന്ദേശങ്ങള്‍ റെഡിയാക്കാനാകും.
ഗൂഗിള്‍ കീ ബോര്‍ഡിലെ മൈക്ക് ശബ്ദം ഉപയോഗിച്ച് ടൈപ്പ് ചെയ്യാനുള്ള സംവിധാനം ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ഇതിന് സമാനമായാണ് ജിമെയിലിലെ ഫീച്ചര്‍ തയ്യാറാക്കിയിരിക്കുന്നത്. ഗൂഗിള്‍ കീബോര്‍ഡ് ഇല്ലെങ്കിലും ശബ്ദത്തിലൂടെ ടൈപ്പ് ചെയ്യാനാകും എന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. പുതിയ ഫീച്ചര്‍ വരുന്നതോടെ മെയില്‍ ടൈപ്പ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ തന്നെ വോയ്സ് ടൈപ്പിങ് ഇന്റര്‍ഫെയ്സ് ഓട്ടോമാറ്റിക് ആയി ഓപ്പണാകും. വലിയ മൈക്ക് ബട്ടണ്‍ അതില്‍ തന്നെ കാണാനാകും. മൈക്കിലൂടെയാണ് ടൈപ്പ് ചെയ്യുന്നത് എങ്കില്‍ നിങ്ങള്‍ പറയുന്നതെല്ലാം ടെക്സ്റ്റ് ആക്കി മാറ്റാനുമാകും. ടൈപ്പ് ചെയ്ത് കഴിഞ്ഞാല്‍ 'ക്രിയേറ്റ്' ബട്ടന്‍ ടാപ്പ് ചെയ്യണം. റെക്കോര്‍ഡിങ് ഇന്റര്‍ഫെയ്സ് ക്ലോസ് ചെയ്താല്‍ 'ഡ്രാഫ്റ്റ് ഇമെയില്‍ വിത്ത് വോയ്സ്' എന്ന ഓപ്ഷന്‍ ഉണ്ടാകും. എല്ലാവര്‍ക്കും നിലവില്‍ ഈ ഫീച്ചര്‍ ഗൂഗിള്‍ ലഭ്യമാക്കുമോ എന്നതില്‍ വ്യക്തതയില്ല.
കഴിഞ്ഞ ദിവസമാണ് ഇമെയിലുകള്‍ അണ്‍സബ്സ്‌ക്രൈബ് ചെയ്യാനുള്ള അപ്‌ഡേറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ ഗൂഗിള്‍ പങ്കുവെച്ചത്. അതിനായി പുതിയ ഓപ്ഷന്‍ ആഡ് ചെയ്യാന്‍ ഉള്ള നീക്കത്തിലാണ് കമ്പനി. ജിമെയിലിന്റെ മൊബൈല്‍, വെബ് പതിപ്പുകളിലാണ് ഇതിനുള്ള സേവനം ലഭ്യമാവുക. സ്പാം റിപ്പോര്‍ട്ട് ചെയ്യുക, അണ്‍സബ്സ്‌ക്രൈബ് ചെയ്യുക എന്നിങ്ങനെ രണ്ട് ഓപ്ഷനാണ് നിലവിലുള്ളത്. ഗൂഗിള്‍ വര്‍ക്ക്സ്പേസ് അപ്ഡേറ്റ് വഴിയാണ് പുതിയ മാറ്റങ്ങളെക്കുറിച്ച് കമ്പനി അറിയിച്ചത്. അനാവശ്യ ഇമെയിലുകള്‍ കൈകാര്യം ചെയ്യേണ്ടി വരുന്നത് പല ഉപയോക്താക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. അതുകൊണ്ടാണ് ഉപയോക്താക്കളെ സുരക്ഷിതരായിരിക്കാന്‍ സഹായിക്കുന്നതിനായാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചതെന്ന് കമ്പനി പറഞ്ഞു. ഇപ്പോള്‍, വെബിലും മൊബൈലിലും ജിമെയിലിലെ അനാവശ്യ ഇമെയിലുകളില്‍ നിന്ന് അണ്‍സബ്സ്‌ക്രൈബ് ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കുന്നതിന് പുതിയ വഴികള്‍ അവതരിപ്പിക്കുകയാണെന്നും കമ്പനി കൂട്ടിച്ചേര്‍ത്തിരുന്നു.
മഞ്ഞുമൂടിയ തടാകത്തിൽ കുടുങ്ങി ഉടമ, നായ കാട്ടിക്കൂട്ടിയത് കണ്ടോ? വീഡിയോ കണ്ട് കണ്ണുതള്ളി നെറ്റിസൺസ്