വാട്ട്സ്ആപ്പ്, യൂട്യൂബ് ആപ്പുകളുടെ വ്യാജന്‍ വഴി മാല്‍വെയര്‍ ആക്രമണം

By Web Team  |  First Published Aug 14, 2022, 3:09 PM IST

 ഡ്രാക്കറിസ് എന്ന പേരിലുള്ള മാല്‍വെയര്‍ ജനപ്രിയ ആപ്ലിക്കേഷനുകളുടെ വ്യാജ പതിപ്പുകളിലൂടെയാണ് ആക്രമണം നടത്തുന്നത് എന്നാണ് വിവരം. 


ലണ്ടന്‍: വാട്ട്സ്ആപ്പ്, യൂട്യൂബ് ആപ്പുകളുടെ വ്യാജന്‍ വഴി മാല്‍വെയര്‍ ആക്രമണം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്.  പുതിയ മാൽവെയർ സംബന്ധിച്ച മുന്നറിയിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ ആൻഡ്രോയിഡ് ഫോൺ, ടാബ്‌ലെറ്റ് ഉപയോക്താക്കളെ ഇത് ബാധിച്ചേക്കും. 

ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനി മെറ്റയാണ് ഈ മുന്നറിയിപ്പ് നൽകിയത്.  ഡ്രാക്കറിസ് എന്ന പേരിലുള്ള മാല്‍വെയര്‍ ജനപ്രിയ ആപ്ലിക്കേഷനുകളുടെ വ്യാജ പതിപ്പുകളിലൂടെയാണ് ആക്രമണം നടത്തുന്നത് എന്നാണ് വിവരം. 

Latest Videos

undefined

ഒരു ആൻഡ്രോയിഡ് ഉപകരണത്തിൽ നിന്ന് കോൾ ലോഗുകൾ, കോൺടാക്റ്റ് വിവരങ്ങൾ, ഫയലുകൾ, എസ്എംഎസ് ടെക്‌സ്‌റ്റുകൾ, ജിയോലൊക്കേഷൻ, മറ്റ് വിശദാംശങ്ങൾ എന്നിവ ചോര്‍ത്താനും. ഫോണിന്‍റെ ക്യാമറ പ്രവര്‍ത്തിപ്പിക്കാനും. മൈക്രോഫോൺ പ്രവർത്തനക്ഷമമാക്കാനും ഈ മാല്‍വെയറിന് സാധിക്കും എന്നാണ് റിപ്പോര്‍ട്ട്. 

യുകെ, ന്യൂസിലൻഡ്, ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ ആക്രമണം നടത്തുന്ന ബിറ്റർ എപിടി ഹാക്കിംഗ് ഗ്രൂപ്പാണ് ഗെയിം ഓഫ് ത്രോൺസ് എന്ന ടിവി സീരിസിലെ പ്രശസ്തമായ 'ഡ്രാക്കറിസ്' എന്ന വാക്കിന്‍റെ പേരില്‍ മാല്‍വെയര്‍ പ്രചരിപ്പിക്കുന്നതെന്നാണ് മെറ്റ റിപ്പോര്‍ട്ട് പറയുന്നത്.

യുട്യൂബ്, സിഗ്നൽ, ടെലിഗ്രാം, വാട്‌സ്ആപ്പ് എന്നിവയുടെ വ്യാജ പതിപ്പുകളിലാണ് ആൻഡ്രോയിഡ് മാൽവെയർ കണ്ടെത്തിയിരിക്കുന്നത്. ചില ലിങ്കുകള്‍ വഴി സന്ദേശം എന്ന നിലയിലാണ് മാല്‍വെയര്‍ കടന്നുവരുന്നത്. ഇതില്‍ ക്ലിക്ക് ചെയ്യുന്നവര്‍ക്ക് തങ്ങളുടെ ഫോണിലെ ജനപ്രിയ ആപ്പിന്‍റെ അപ്ഡേഷന്‍ എന്ന നിലയില്‍ സന്ദേശം ലഭിക്കുകയും പ്ലേ സ്റ്റോര്‍ പോലെ തോന്നുന്ന യുഐ കാണിക്കുകയും ചെയ്തു. എന്നാല്‍ ഇത് ക്ലിക്ക് ചെയ്താല്‍ ഇന്‍സ്റ്റാള്‍ ആകുന്നത് വ്യാജ ആപ്പായിരിക്കും. ഇത് മാല്‍വെയറിനും വഴിവയക്കും.

അതിനാല്‍ തന്നെ ഇത്തരം ആപ്പ് അപ്ഡേഷന്‍ സന്ദേശങ്ങള്‍ ശ്രദ്ധയോടെ സമീപിക്കുക എന്നതാണ് ഇതിന് പരിഹാരമായി ടെക് വിദഗ്ധര്‍ പറയുന്നത്.

യൂട്യൂബിലും കൈവച്ച് തട്ടിപ്പ് സംഘം ; ഹാക്കിംഗിന് വീഡിയോ, സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും

റഷ്യന്‍ മാല്‍വെയര്‍ പ്രചരിക്കുന്നു; അടുത്ത ലക്ഷ്യം നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണായിരിക്കും

click me!