ട്വിറ്ററിലും ഫേസ്ബുക്കിലും വിലക്കിയെങ്കിലും സൈബര്‍ ലോകത്ത് തിരിച്ചെത്തി ട്രംപ്

By Web Team  |  First Published May 5, 2021, 4:36 PM IST

ട്രംപിന്‍റെ സേവ് അമേരിക്ക ആന്‍റ് മേയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയിന്‍ കമ്മിറ്റിയാണ് ഈ ബ്ലോഗിന്‍റെ ഫണ്ടിംഗ് എന്ന് ഇതിന്‍റെ കീഴിലെ കുറിപ്പില്‍ പറയുന്നുണ്ട്. 


ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപ് സ്ഥാനമൊഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം സൈബര്‍ ലോകത്ത് തിരിച്ചെത്തി. ട്വിറ്ററിലും, ഫേസ്ബുക്കിലും വിലക്ക് നിലനില്‍ക്കുന്ന ട്രംപ് സ്വന്തമായി ബ്ലോഗ് ആരംഭിച്ചാണ് സൈബര്‍ ലോകത്തേക്ക് വീണ്ടും എത്തിയിരിക്കുന്നത്.  DonaldJTrump.com/desk എന്ന വെബ് പേജിലാണ്, മൈക്രോ ബ്ലോഗിംഗ് എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ട്രംപിന്‍റെ പോസ്റ്റുകള്‍.

കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്കുള്ളിലാണ്, 'ട്രംപിന്‍റെ ഡെസ്കില്‍ നിന്ന്' (From the Desk of Donald J Trump) എന്ന പേരില്‍ ഈ പേജ് പ്രത്യക്ഷപ്പെട്ടത് എന്നാണ് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ അടുത്തകാലത്ത് കഴിഞ്ഞ മാര്‍ച്ച് മുതല്‍ ട്രംപ് നടത്തിയ പല പ്രസ്താവനകളും ഇതില്‍ ഒരു ട്വിറ്റര്‍ പോസ്റ്റ് പോലെ ആഡ് ചെയ്തിട്ടുണ്ട്. ഇത് ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവയിലേക്ക് ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. പക്ഷെ ഇതിന് പ്രതികരിക്കാനോ, റിപ്ലേ ചെയ്യാനോ ഓപ്ഷന്‍ ഇല്ല. 

Latest Videos

ട്രംപിന്‍റെ സേവ് അമേരിക്ക ആന്‍റ് മേയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയിന്‍ കമ്മിറ്റിയാണ് ഈ ബ്ലോഗിന്‍റെ ഫണ്ടിംഗ് എന്ന് ഇതിന്‍റെ കീഴിലെ കുറിപ്പില്‍ പറയുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഈ പേര് പ്രത്യക്ഷപ്പെട്ടത് എന്നാണ് വിവരം. 1999 ഇറങ്ങിയ ബ്ലോഗറിനോട് കിടപിടിക്കുന്നതാണ് ട്രംപിന്‍റെ പുതിയ ശ്രമം തുടങ്ങിയ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. 

click me!