China Lockdown : ചൈനയില്‍ ഘടകങ്ങളുടെ നിര്‍മ്മാണം നിലച്ചു; ആപ്പിളിന് തിരിച്ചടി

By Web Team  |  First Published Mar 15, 2022, 5:36 PM IST

Covid19 lockdown in China : ലോങ്‌ഹുവ സയൻസ് പാർക്കിലും ഷെൻ‌ഷെനിലെ ഗ്വൻലാൻ സയൻസ് പാർക്കിലും കമ്പനിക്ക് രണ്ട് പ്രധാന പ്ലാന്റുകളുണ്ട്. 


ബീജിംഗ്: കോവിഡ് -19 വ്യാപനത്തെ തുടര്‍ന്ന് ചൈനീസ് അധികൃതർ ചൈനീസ് (China) നഗരമായ ഷെൻ‌ഷെനിൽ ലോക്ക്ഡൗൺ (Covid 19 Lockdown) ഏർപ്പെടുത്തിയതോടെ, ഐഫോണ്‍ ഘടകങ്ങള്‍ നിര്‍മ്മിക്കുന്ന ഫോക്‌സ്‌കോൺ ടെക് ഹബിലെ (Foxcoxx) പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചതായി അറിയിച്ചു. ഫോക്‌സ്‌കോൺ തന്നെയാണ് ഈ കാര്യം അറിയിച്ചത്. 

ഞങ്ങളുടെ ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് നിലവിലുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി എല്ലാ ജീവനക്കാരും കോവിഡ് പിസിആർ പരിശോധന നടത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്,” കമ്പനി വ്യക്തമാക്കി.

Latest Videos

undefined

ചൈനീസ് പ്രദേശിക ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കാനാണ് കന്പനി തീരുമാനം എന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഷെൻ‌ഷെനിലെ ഫോക്‌സ്‌കോണിന്റെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ ആഴ്ചയുടെ ആദ്യ പകുതിയിൽ നിർത്തിവയ്ക്കുമെന്ന് കമ്പനി അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Read Also ; പേടിഎം പേമെന്റ്സ് ബാങ്ക് വ്യക്തിവിവരങ്ങൾ ചൈനയിലേക്ക് കടത്തി?

ലോങ്‌ഹുവ സയൻസ് പാർക്കിലും ഷെൻ‌ഷെനിലെ ഗ്വൻലാൻ സയൻസ് പാർക്കിലും കമ്പനിക്ക് രണ്ട് പ്രധാന പ്ലാന്റുകളുണ്ട്. 

അതേ സമയം ബയോബബിള്‍ സംവിധാനം ഉണ്ടാക്കി, പ്രവര്‍ത്തിക്കാന്‍‍ സാധിക്കുമെങ്കില്‍ ഈ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പ്രദേശിക ഭരണകൂടം അനുമതി നല്‍കിയേക്കും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വരുന്ന റിപ്പോര്‍ട്ട്. 

ഫോക്‌സ്‌കോണിനെപ്പോലെ തന്നെ, വാഹന നിർമ്മാതാക്കളായ ടൊയോട്ടയും ഫോക്‌സ്‌വാഗനും ചില പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നിർബന്ധിതരായിട്ടുണ്ടെന്നാണ് വിവരം. ഇത് ഈ കമ്പനികളുടെ വിപണിയിലെ പ്രവര്‍ത്തനങ്ങളില്‍  തടസ്സം ഉണ്ടാക്കിയേക്കുമെന്നാണ് വിവരം. 

അതേ സമയം ചൈനയിലെ പ്രധാന കന്പനികള്‍ കേന്ദ്രീകരിക്കുന്ന ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലേക്ക് കൊവിഡ് നിയന്ത്രണങ്ങള്‍ നീങ്ങുന്നുവെന്നാണ് വിവരം. ലോകത്തിലെ പല ഉത്പാദന ശൃംഖലകള്‍ക്കും അസംസ്കൃത വസ്തുക്കള്‍ എത്തുന്നത് ഈ മേഖലയില്‍‍ നിന്നാണ്.  നിയന്ത്രണങ്ങൾ ഷെൻ‌ഷെനപ്പുറം നീങ്ങുന്നുവെന്നും,  തന്റെ ചില ഉപഭോക്താക്കളുടെ ഓർഡറുകൾക്കുള്ള ഉൽപ്പാദനം താൽക്കാലികമായി നിർത്തിവച്ചു, പല ഫാക്ടറി സന്ദർശനങ്ങളും റദ്ദാക്കിയതായും ഷെൻ‌ഷെനിലെ വിക്ചർ ഇൻഡസ്ട്രിയൽ കമ്പനി ലിമിറ്റഡ് മാനുഫാക്ചറിംഗ് കൺസൾട്ടൻസി നടത്തുന്ന പോൾ വീഡ്‌മാൻ ഏജന്‍‍സിയോട് പറഞ്ഞു. 

"നിങ്ങൾക്ക് 100 ആളുകളുടെ ഒരു ഫാക്ടറി ഉണ്ടെന്ന് സങ്കൽപ്പിക്കുക, പെട്ടെന്ന് അത് നിന്നാല്‍ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല - നിങ്ങൾക്ക് നിലവിലുള്ള ഓർഡറുകൾ കൃത്യസമയത്ത് നല്‍കാന്‍ സാധിക്കില്ല, നിങ്ങൾക്ക് പുതിയ ഓർഡറുകൾ സ്വീകരിക്കാനും കഴിയില്ല. ഇതിന്‍റെ ആഘാതം 2 അല്ലെങ്കിൽ 3 ആഴ്ചയല്ല, മറിച്ച് 3- 6 മാസം നിലനില്‍ക്കും." - പോൾ വീഡ്‌മാൻ കൂട്ടച്ചേര്‍ക്കുന്നു

Read Also ; ചൈനയിൽ വീണ്ടും വൻ കൊവിഡ് വ‍ർധന, നഗരങ്ങളിൽ ലോക്ക്ഡൗൺ, സ്കൂളുകളടച്ചു

click me!