വൈകിയെത്തി വിമാനം പോയി; ഊബറിന് പിഴയിട്ട് കോടതി

By Web Team  |  First Published Oct 27, 2022, 3:42 AM IST

2018 ജൂണില്‍ ചെന്നൈയിലേക്കുള്ള യാത്ര ഊബര്‍ കാബ് വൈകിയത് മൂലം മുടങ്ങിയിരുന്നു. വൈകിയെത്തിയതിനും പുറമേ അമിത ചാര്‍ജ്ജ് ഈടാക്കിയെന്നും പരാതിക്കാരി കോടതിയ അറിയിച്ചു. 


വൈകിയതിന് ഊബറിന് 20000 രൂപ പിഴയിട്ട് മുംബൈയിലെ ഉപഭോക്തൃ കോടതി. കാബ് സർവീസ് വൈകിയതിനെ തുടർന്ന് കൃത്യ സമയത്ത് എത്താനാവാതെ വിമാനയാത്ര നഷ്ടമായെന്ന പരാതിയിലാണ് നടപടി. മാനസിക സമ്മർദം ഉണ്ടാക്കിയതിന് 10000 രൂപയും വ്യവഹാര ചെലവായി 10000 രൂപയും യാത്രക്കാരിയായ കവിതാ ശർമ്മക്ക് നല്കണമെന്നാണ് ഉത്തരവ്. 2018 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 

ഡോംബിവ്‌ലിയിൽ നിന്നുള്ള അഭിഭാഷകയാണ് പരാതിക്കാരി. ഇവർ 2018 ജൂൺ 12-ന് വൈകുന്നേരം 05.50 ന് ഷെഡ്യൂൾ ചെയ്ത വിമാനത്തിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് പോകുന്നതായിരുന്നു വിമാനം. ഇവരുടെ വീട്ടിൽ നിന്ന് 36 കിലോമീറ്ററ്‍ അകലെയാണ് എയർപോർട്ട്. ഉച്ച കഴി‍ഞ്ഞ് 3.29 ഓടെയാണ് മുംബൈയിലെ ഛത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ടിൽ എത്താനായി ഊബർ ടാക്സി ബുക്ക് ചെയ്തത്. 

Latest Videos

undefined

റൈഡ് ബുക്ക് ചെയ്ത് നിരവധി കോളുകൾ ചെയ്തിരുന്നുവെങ്കിലും 14 മിനിറ്റ് വൈകിയാണ് ഊബര്‍ കാബ് കവിതയെ പിക്ക് ചെയ്യാൻ എത്തിയത്.  ഡ്രൈവര്‍ കോളിലായിരുന്നതിനാൽ വണ്ടിയെടുക്കാൻ പിന്നെയും വൈകി. പറഞ്ഞ സമയത്തിലും വൈകിയിട്ടും ഡ്രൈവർ കാറിന് സിഎൻജി വാങ്ങി സമയം പാഴാക്കിയെന്നും പരാതിക്കാരി ആരോപിക്കുന്നു. 20 മിനിറ്റോളം വൈകിയാണ് വണ്ടി എടുത്തത്. ആപ്പിൽ എയർപോർട്ടിൽ എത്താനെടുക്കുന്ന സമയം കാണിച്ചത് അഞ്ചു മണി ആണ്. 

എന്നാല്‍ കാബ് എത്തിയത് 5.23 ന് ആയിരുന്നു. ഇതോടെ ചെന്നൈക്കുള്ള വിമാനം മിസായി. യാത്ര വൈകിപ്പിച്ചത് കൂടാതെ  703 രൂപ ഊബർ വാങ്ങുകയും ചെയ്തു. കാബ് ബുക്ക് ചെയ്യുമ്പോൾ കണക്കാക്കിയതിലും കൂടുതൽ തുകയായിരുന്നു ഇത്. ബുക്ക് ചെയ്തപ്പോൾ  563 രൂപ  ആയിരുന്നു കാണിച്ചത്. ഇതിനെ കുറിച്ച് പരാതിപ്പെട്ട കവിതയ്ക്ക് ഊബർ  139 രൂപയാണ് റീഫണ്ട് ചെയ്തു നൽകിയത്. കമ്പനിയ്ക്ക് ഇത് സംബന്ധിച്ച അയച്ച നോട്ടീസിന് മറുപടിയും നൽകിയില്ല.

അങ്ങനെയാണ് കവിത ഊബർ ഇന്ത്യയ്‌ക്കെതിരെ താനെയിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ പരാതി നൽകിയത്. ഊബർ ഉന്നയിച്ച അവകാശവാദങ്ങളെല്ലാം തള്ളിയ കോടതി കമ്പനിയ്ക്ക് 20000 രൂപ പിഴയുമിടുകയായിരുന്നു. 

click me!