ക്ഷണം ആവശ്യമില്ല, ക്ലബ്ഹൗസ് ഇനി എല്ലാവര്‍ക്കും സ്വാഗതം.!

By Web Team  |  First Published Jul 23, 2021, 4:26 PM IST

ക്ലബ് ഹൗസ് ആരംഭിച്ചതു മുതല്‍ ഒരു വര്‍ഷത്തിലേറെയായി ഇത് ഉപയോഗിക്കാന്‍ മറ്റൊരാളുടെ ക്ഷണം ആവശ്യമായിരുന്നു.


സോഷ്യല്‍ ഓഡിയോ അപ്ലിക്കേഷനായ ക്ലബ് ഹൗസില്‍ ചേരാന്‍ ഇനി എല്ലാവരെയും അനുവദിക്കും. മുന്‍പ് ക്ലബ് ഹൗസില്‍ ഉള്ള ആരുടെയെങ്കിലും ക്ഷണമനുസരിച്ച് മാത്രമേ ഇത് ലോഗിന്‍ ചെയ്യാന്‍ കഴിയുമായിരുന്നുള്ളു. കൂടാതെ, കമ്പനി പുതിയ ലോഗോയും ഔദ്യോഗിക വെബ്‌സൈറ്റും പ്രഖ്യാപിച്ചു. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഒരു പോലെ ഇനി ക്ലബ് ഹൗസ് ഉടനടി ഉപയോഗിക്കാം. 

ക്ലബ് ഹൗസ് ആരംഭിച്ചതു മുതല്‍ ഒരു വര്‍ഷത്തിലേറെയായി ഇത് ഉപയോഗിക്കാന്‍ മറ്റൊരാളുടെ ക്ഷണം ആവശ്യമായിരുന്നു. ഐഒഎസിനായി ആരംഭിച്ചതുമുതല്‍, സൈന്‍ അപ്പ് ചെയ്യുന്നതിന് മുമ്പ് നിലവിലുള്ള ഉപയോക്താവിന് ക്ഷണം ലഭിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ഈ വിലക്ക് മാറിയിരിക്കുന്നു. എല്ലാവര്‍ക്കുമായി അത്തരമൊരു സംഭാഷണ വേദി സ്ഥാപിക്കുകയെന്നതാണ് ആത്യന്തിക ലക്ഷ്യമെന്ന് ക്ലബ് ഹൗസ് പറയുന്നു. ഡൗണ്‍ലോഡ് ചെയ്യുന്ന എല്ലാവര്‍ക്കും ആപ്ലിക്കേഷന്‍ ഇപ്പോള്‍ നേരിട്ട് ഉപയോഗിക്കാം. ആ

Latest Videos

വളര്‍ച്ചയുടെ രീതി അനുസരിച്ച് ക്ലബ്ഹൗസ് ടീം എട്ടു പേരില്‍ നിന്നും 58 ആയി ഉയര്‍ത്തി. ദൈനംദിന മുറികളുടെ എണ്ണം അമ്പതിനായിരത്തില്‍ നിന്ന് അര ദശലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞയാഴ്ച പുതിയ ബാക്ക്ചാനല്‍ സവിശേഷത മൂലം 90 ദശലക്ഷം ഓഡിയോ മുറികള്‍ ലോകവ്യാപകമായി ഉപയോഗിക്കുന്നതായി ഇത് വ്യക്തമാക്കുന്നു. ആപ്ലിക്കേഷനില്‍ പ്രതിദിനം ശരാശരി ഒരു മണിക്കൂറിലധികം ഉപയോഗ സമയം രേഖപ്പെടുത്തുന്നു, അപ്‌ഡേറ്റുചെയ്ത ക്ലബ്ഹൗസ് പതിപ്പ് ഇന്ന് ഐഒഎസിലും ആന്‍ഡ്രോയിഡിലും ലഭ്യമാണ്. ഇനി ഓരോ 12 ആഴ്ചയിലും കമ്പനി പുതിയ പുതിയ അപ്‌ഡേറ്റുകള്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

click me!