ബിജെപിയും കോണ്‍ഗ്രസും എഎപിയും തങ്ങളുടെ സാമൂഹിക മാധ്യമ പേജില്‍ ഈ പുതിയ ഫീച്ചര്‍ ഉപയോഗിച്ച് തുടങ്ങി. എന്നാല്‍ പലര്‍ക്കും ഇതിന്‍റെ പ്രാധ്യാനം വ്യക്തമായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
സാമൂഹിക മാധ്യമങ്ങള്‍ ഏതെങ്കിലുമൊക്കെ ഉപയോഗിക്കുന്നവരായിരിക്കും നമ്മളില്‍ പലരും, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, എക്സ്, റെഡ്ഡിറ്റ് തുങ്ങി നിരവധി സാമൂഹിക മാധ്യമങ്ങള്‍ ഇന്ന് നമ്മുക്ക് ചുറ്റുമുണ്ട്. എന്നാല്‍, ഇവയെല്ലാം തന്നെ കാഴ്ച സാധ്യമാകുന്നവര്‍ക്ക് വേണ്ടിയാണ്. കാഴ്ചാ പരിമിതിയുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതരത്തിലുള്ളവയല്ല ഈ സാമൂഹിക മാധ്യമങ്ങള്‍. എന്നാല്‍ ഈ പ്രശ്നം പരിഹരിക്കാനുള്ള ആദ്യ ശ്രമം എക്സിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നു.
കാഴ്ച വൈകല്യമുള്ള ഉപയോക്താക്കള്‍ക്ക് പങ്കുവയ്ക്കപ്പെടുന്ന ചിത്രം നന്നായി മനസ്സിലാക്കാൻ സഹായിക്കുന്നതിനാണ് 'ക്ലിക്ക് ഹിയർ ഫീച്ചർ' ഉപയോഗിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച (30.2.'24) മുതലാണ് ഈ പുതിയ ഫീച്ചര്‍ എക്സില്‍ ഉപയോഗിച്ച് തുടങ്ങിയത്. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ബിജെപിയും കോണ്‍ഗ്രസും എഎപിയും തങ്ങളുടെ സാമൂഹിക മാധ്യമ പേജില്‍ ഈ പുതിയ ഫീച്ചര്‍ ഉപയോഗിച്ച് തുടങ്ങി. എന്നാല്‍ പലര്‍ക്കും ഇതിന്‍റെ പ്രാധ്യാനം വ്യക്തമായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
undefined
പുതിയ ഫീച്ചറില്‍, ഒരു വെളുത്ത ബാക്ക്‌ഡ്രോപ്പ് ഫീച്ചറാണുള്ളത്. ഒപ്പം "ഇവിടെ ക്ലിക്കുചെയ്യുക" എന്ന ഒരു കുറിപ്പും കാണാം. കൂടെ ഇടത് വശത്തേക്ക് താഴെയ്ക്കായി ഒരു ആരോ മാര്‍ക്കും ഉണ്ടായിരിക്കും. ഇവിടെയായി "ALT" എന്ന മൂന്ന് അക്ഷരങ്ങള്‍ ഉണ്ടാകും. ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ക്ക് ആ ചിത്രത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ എക്സ് ഫീച്ചറാണ് ALT എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പലരും ഇത് വ്യക്തമാക്കാതെ ചിത്രം പങ്കുവച്ച് കൊണ്ട് ഇതെന്താണ് എന്ന് ചോദിച്ചു.
'ഒശ്ശോടാ കുഞ്ഞാവ...'; എയർപോർട്ടിലെ കൺവെയർ ബെൽറ്റിലെ യുവതിയുടെ റീല്‍സ് ഷൂട്ട് വൈറല്‍
What is the click here pic story.? My timeline is full of it!
— Priyanka Chaturvedi🇮🇳 (@priyankac19)ടെക്സ്റ്റ്-ടു-സ്പീച്ച് റെക്കഗ്നിഷന്‍റെയും ബ്രെയിലി ഭാഷയുടെയും സഹായത്തോടെയാണ് കാഴ്ച വൈകല്യമുള്ള ഉപയോക്താക്കളെ ചിത്രം നന്നായി മനസ്സിലാക്കാൻ സഹായിക്കുന്നതിനായി ക്ലിക്ക് ഹിയർ ഫീച്ചർ എക്സ് ഒരുക്കിയിരിക്കുന്നത്. 2016 ൽ അന്ന് ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന സാമൂഹിക മാധ്യമം "ALT" ടെക്സ്റ്റ് ആദ്യമായി പ്രഖ്യാപിക്കുന്നത്. ചിത്രങ്ങള്‍ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കുവയ്ക്കലുകളില്‍ ഒന്നാണെന്നും ഇത്തരം ചിത്രങ്ങള്‍ കാഴ്ച പരിമിതിയുള്ളവര്‍ക്ക് കൂടി അനുഭവിക്കുന്നാതിനാണ് പുതിയ ഫീച്ചറെന്നും ട്വിറ്റര്‍ അവകാശപ്പെടുന്നു.
'ഈ വീഡിയോ കണ്ടാല്‍ പിന്നെ പഠിക്കാന്‍ നിങ്ങള്‍ക്ക് മറ്റൊരു പ്രചോദനം ആവശ്യമില്ല'; വൈറല്‍ വീഡിയോ കാണാം
Apologise! I've just deleted this tweet as I wasn't aware that the feature was meant for people who are visually impaired.
The Alt text is supposed to contain a textual description of what the image contains, to help the visually impaired people understand what the image is… pic.twitter.com/I7DjYiqbnh
ആള്‍ട്ട് ടെക്സ്റ്റ് എന്ന പുതിയ ഫീച്ചര്‍, തങ്ങളുടെ എല്ലാത്തരം ഉപയോക്താക്കള്‍ക്കും പരമാവധി കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയുന്ന ഒന്നാണെന്ന് എക്സ് അവകാശപ്പെടുന്നു. “ALT ടെക്‌സ്‌റ്റിൽ, ചിത്രത്തിൽ എന്താണ് അടങ്ങിയിരിക്കുന്നത് എന്നതിന്‍റെ ഒരു വാചക വിവരണം അടങ്ങിയിരിക്കണം, ഇത് കാഴ്ച വൈകല്യമുള്ള ആളുകളെ ചിത്രം എന്തിനെക്കുറിച്ചാണെന്ന് മനസ്സിലാക്കാൻ സഹായിക്കുന്നു. അതിനാൽ, ആ വാചകം മറ്റെന്തിനും ഉപയോഗിക്കുന്നത് ആ സവിശേഷതയുടെ ദുരുപയോഗമാണ്, അത് വെബ് ഉള്ളടക്ക പ്രവേശനക്ഷമതാ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് (WCAG) എതിരാണ്,” എക്സിന്‍റെ പുതിയ ഫീച്ചറിനെ കുറിച്ച് ഒരു ഉപയോക്താവ് എഴുതി.