ക്രോം ഒഎസിൽ മികച്ച വീഡിയോ എഡിറ്റിങ് ടൂളുകളെത്തുന്നു ; ക്രോം ബുക്കില്‍ ആഗസ്റ്റ് മുതല്‍

By Web Team  |  First Published Jul 28, 2022, 4:03 PM IST

​ഗൂ​ഗിൾ ഫോട്ടോസ് വാൾപേപ്പറുകൾ, ലൈറ്റ് ആൻഡ് ഡാർക്ക് തീമുകൾ, പുതിയ പിഡിഎഫ് എഡിറ്റിംഗ് ഫീച്ചറുകൾ, ആഴത്തിലുള്ള കലണ്ടർ സംയോജനം, വെർച്വൽ ഡെസ്‌ക്കുകളിൽ പുതിയ മാറ്റങ്ങൾ എന്നിവയിലും പുതിയ ഫീച്ചറുകൾ വരും. 
 


ന്യൂയോര്‍ക്ക്: ക്രോം ഒഎസ് അടുത്ത മാസം മുതൽ പുതിയ വീഡിയോ എഡിറ്റിങ് ടൂളുകളും പ്രൊഡക്ടിവായ ഫീച്ചറുകളുമായി എത്തും. ഗൂഗിൾ ഫോട്ടോസ് ആപ്പുകളിൽ പുതിയ എഡിറ്റിംഗ് ഫീച്ചറുകളുള്ള മൂവി എഡിറ്റർ ഗൂഗിൾ പുറത്തിറക്കിയിരുന്നു.  "കുറച്ച് ടാപ്പുകളിലൂടെ" വീഡിയോകൾ സൃഷ്‌ടിക്കുന്ന പ്രക്രിയ എളുപ്പമാക്കുവാൻ ഇത് സഹായിക്കും. 

ഈ ടൂളുകൾക്ക് പുറമെ, ​ഗൂ​ഗിൾ ഫോട്ടോസ് വാൾപേപ്പറുകൾ, ലൈറ്റ് ആൻഡ് ഡാർക്ക് തീമുകൾ, പുതിയ പിഡിഎഫ് എഡിറ്റിംഗ് ഫീച്ചറുകൾ, ആഴത്തിലുള്ള കലണ്ടർ സംയോജനം, വെർച്വൽ ഡെസ്‌ക്കുകളിൽ പുതിയ മാറ്റങ്ങൾ എന്നിവയിലും പുതിയ ഫീച്ചറുകൾ വരും. 

Latest Videos

undefined

ആഗസ്റ്റ് ആദ്യവാരം മുതൽ ക്രോംബുക്കിൽ ഫീച്ചറുകൾ ലഭ്യമാകും.പുതിയ മൂവി എഡിറ്ററിലെ  തീമുകൾ ഉപയോഗിച്ച്, റിയൽ ടോൺ ഫിൽട്ടറുകൾ പോലുള്ള എഐ ഇഫക്റ്റുകൾ പ്രയോഗിച്ച്, സംഗീതവും ടൈറ്റിൽ കാർഡുകളും മറ്റ് ഓപ്‌ഷനുകൾക്കൊപ്പം "മികച്ച  സിനിമകൾ" വേഗത്തിൽ സൃഷ്ടിക്കാനാകും. ഉപയോക്താക്കൾക്ക് ഗാലറി ആപ്പിൽ നി്നന് ഒരു വീഡിയോ തുറക്കാനും ഒഎസിലേക്കുള്ള ലിങ്ക് വഴി ​ഗൂ​ഗിൾ ഫോട്ടോകൾ എഡിറ്റ് ചെയ്യാനും കഴിയും.

ഗൂഗിൾ മീറ്റ് വഴിയുള്ള പരിപാടികള്‍ക്ക് യൂട്യൂബിൽ ലൈവ് സ്ട്രീം; വന്‍ മാറ്റം അവതരിപ്പിച്ച് ഗൂഗിള്‍

പുതിയ സിനിമയും വീഡിയോയുമായി ബന്ധപ്പെട്ട ഫീച്ചറുകൾക്കൊപ്പം  ഗൂഗിൾ ഫോട്ടോസ് വാൾപേപ്പറുകളിൽ മോഡിഫിക്കേഷനും നടക്കുന്നുണ്ട്. ​ഗൂ​ഗിൾ ഫോട്ടോ ആൽബങ്ങളിൽ നിന്ന് വാൾപേപ്പറുകൾ ക്രമികരിക്കാൻ മാത്രമല്ല  അവ സ്വയമേവ മാറ്റാനും കഴിയും. ​ഗൂ​ഗിൾ ക്രോം ഒഎസിൽ ലൈറ്റ് ആൻഡ് ഡാർക്ക് തീമുകളും  അവതരിപ്പിക്കുന്നുണ്ട്. 

പകൽ രാത്രിയായി മാറുമ്പോൾ വെളിച്ചത്തിൽ നിന്ന് ഇരുട്ടിലേക്ക് സ്വയമേവ മാറുന്ന തീമുകളോ "ഓട്ടോ" ഓപ്ഷനോ ഉപയോക്താവിന് തിരഞ്ഞെടുക്കാം. ചില വാൾപേപ്പറുകളും ഇതിന് സഹായിക്കുന്നവയാണ്. ഒരു പ്രത്യേക പ്രോജക്ടുമായി ബന്ധപ്പെട്ടുള്ള എല്ലാ ആപ്പുകളും വിൻഡോകളും ​ഗ്രൂപ്പു ചെയ്യാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. ഇതിന് ഉപയോക്താക്കളെ സഹായിക്കുന്ന  വെർച്വൽ ഡെസ്‌ക്കുകളും ഇതിനു പിന്നാലെ അവതരിപ്പിക്കും. ഈ ഫീച്ചർ സെപ്തംബർ അവസാനത്തോടെയാണ് ക്രോംഒഎസിലൂടെ പുറത്തിറക്കുക.

39 തവണ പരാജയപ്പെട്ടു; 40മത്തെ അവസരത്തില്‍ ​ഗൂ​ഗിളിൽ ജോലി നേടി യുവാവ്

click me!