എന്തൊരു വേഗത, ഈ ട്രെയിന്‍ ഓടുന്നത് മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗതയില്‍, സംഭവം ഇങ്ങനെ.!

By Web Team  |  First Published Jul 28, 2021, 4:54 PM IST

ചൈനയിലെ ശരാശരി അതിവേഗ ട്രെയിനിന് 350 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയും, അതേസമയം വിമാനങ്ങള്‍ 800-900 കിലോമീറ്റര്‍ വേഗതയിലാണ് പറക്കുക. അതു കൊണ്ട് തന്നെ, ഈയാഴ്ച ക്വിങ്ദാവോയില്‍ പുറത്തിറക്കിയതുപോലുള്ള ട്രെയിനുകള്‍ക്ക് നിര്‍ണ്ണായകമായ ഒരു ഇടം നിറയ്ക്കാന്‍ കഴിയും


ചൈനയില്‍ ഓടിയ ഈ ബുള്ളറ്റ് ട്രെയ്‌നിന്റെ വേഗത ലോകത്തെ അമ്പരപ്പിക്കുന്നു. മണിക്കൂറില്‍ 373 മൈല്‍ വേഗതയിലാണ് ഇത് പാഞ്ഞത്. ചൈനയിലെ ക്വിങ്ദാവോയിലായിരുന്നു സംഭവം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈന റെയില്‍വേ റോളിംഗ് സ്‌റ്റോക്ക് കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത ഇത് ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനായി കണക്കാക്കപ്പെടുന്നു.

'മാഗ്ലെവ്' വിഭാഗത്തില്‍ പെടുന്ന ബുള്ളറ്റ് ട്രെയ്‌നായിരുന്നു ഇത്. 'മാഗ്‌നറ്റിക് ലെവിറ്റേഷന്‍' എന്നതിന്റെ ചുരുക്കമാണിത്. 'ഫ്‌ലോട്ടിംഗ്' ട്രെയിന്‍ വൈദ്യുതകാന്തികശക്തി കൊണ്ട് ട്രാക്കുകള്‍ക്ക് മുകളിലൂടെ സഞ്ചരിക്കുന്നു. വേഗതയ്ക്ക് പുറമേ, ട്രെയിന്‍ കുറഞ്ഞ അളവില്‍ മാത്രമാണ് ശബ്ദ മലിനീകരണം പുറപ്പെടുവിക്കുന്നുവെന്നും മറ്റ് അതിവേഗ ട്രെയിനുകളെ അപേക്ഷിച്ച് കുറഞ്ഞ അറ്റകുറ്റപ്പണികളെ ഉള്ളുവെന്നതും വലിയ മെച്ചമായി ഉയര്‍ത്തിക്കാണിക്കുന്നു.

Latest Videos

ഈ പുതിയ മാഗ്ലെവ് ട്രെയിനിന്റെ ഒരു പ്രോട്ടോടൈപ്പ് 2019 ല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചൈന വെളിപ്പെടുത്തിയിരുന്നു. അതേ വര്‍ഷം തന്നെ പ്രധാന മെട്രോപൊളിറ്റന്‍ പ്രദേശങ്ങള്‍ക്കിടയില്‍ '3 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാകുന്ന ഗതാഗത സര്‍ക്കിളുകള്‍' സൃഷ്ടിക്കാനുള്ള ആഗ്രഹം ചൈന പ്രഖ്യാപിച്ചിരുന്നു. ഗതാഗത സൗകര്യങ്ങളില്‍ ചൈനയില്‍ ഹൈ സ്പീഡ് റെയില്‍ ഒരു പ്രധാന മുന്‍ഗണനയാണ്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് കുറഞ്ഞ സമയവും ചെലവിലും വലിയ നഗരങ്ങളെ ബന്ധിപ്പിക്കുകയെന്നതാണ് ലക്ഷ്യം.

നിലവില്‍, ചൈനയിലെ ശരാശരി അതിവേഗ ട്രെയിനിന് 350 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയും, അതേസമയം വിമാനങ്ങള്‍ 800-900 കിലോമീറ്റര്‍ വേഗതയിലാണ് പറക്കുക. അതു കൊണ്ട് തന്നെ, ഈയാഴ്ച ക്വിങ്ദാവോയില്‍ പുറത്തിറക്കിയതുപോലുള്ള ട്രെയിനുകള്‍ക്ക് നിര്‍ണ്ണായകമായ ഒരു ഇടം നിറയ്ക്കാന്‍ കഴിയും. എങ്കിലും മാഗ്ലെവ് ട്രാക്ക് നെറ്റ്‌വര്‍ക്കുകളുടെ അഭാവം ഇത്തരം ട്രെയിന്‍ യാത്രയ്ക്ക് തടസമാവും.

നിലവില്‍, വാണിജ്യപരമായ ഉപയോഗത്തില്‍ ചൈനയ്ക്ക് ഒരു മാഗ്ലെവ് ലൈന്‍ മാത്രമേയുള്ളൂ, ഇത് ഷാങ്ഹായിയുടെ പുഡോംഗ് വിമാനത്താവളത്തെയും നഗരത്തിലെ ലോങ്‌യാങ് റോഡ് സ്‌റ്റേഷനുമായും ബന്ധിപ്പിക്കുന്നു. 30 കിലോമീറ്റര്‍ (19 മൈല്‍) യാത്രയ്ക്ക് ഏഴര മിനിറ്റ് എടുക്കും, ഈ ട്രെയിന്‍ 430 കിലോമീറ്റര്‍ (267 മൈല്‍) വേഗതയിലാണ് പായുന്നത്.

click me!