പുതിയ ഐഫോണിലെ ആ ഫീച്ചര്‍ പ്രവര്‍ത്തിക്കുമോ?; കാര്‍ എടുത്ത് ചളുക്കി യൂട്യൂബറുടെ പരീക്ഷണം.!

By Web Team  |  First Published Sep 22, 2022, 9:19 PM IST

ഫോൺ യഥാർത്ഥത്തിൽ അപകടം കണ്ടെത്തുകയും അടിയന്തര സേവനങ്ങളെ അറിയിക്കുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനായി കാർ പഴയകാറുകളുമായി കൂട്ടിയിടിപ്പിച്ചു.


ന്യൂയോര്‍ക്ക്: ഈ മാസം ആദ്യമാണ് ആപ്പിൾ ഐഫോൺ 14 അവതരിപ്പിച്ചത്.  സാറ്റലൈറ്റ് കോളിംഗ് ഉൾപ്പെടെയുള്ള ഏറ്റവും പുതിയ പ്രത്യേകതകളാണ് ഈ ഫോണില്‍ ഉള്ളത് എന്നതാണ് ആപ്പിള്‍ അവകാശവാദം.  ഐഫോൺ 14, പ്ലസ്, പ്രോ, പ്രോമാക്സ് എന്നീ നാല് മോഡലുകള്‍ക്ക് കൂട്ടിയിടി തിരിച്ചറിയാന്‍ കഴിയും എന്നാണ് ആപ്പിള്‍ പറയുന്നത്. ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഐഫോണ്‍ 14 മുന്തിയ മോഡല്‍ പ്രത്യേകതയാണ് ഇത്.. എന്നാൽ ആപ്പിളിന്റെ അവകാശവാദങ്ങൾ ശരിയാണോ എന്ന് പരിശോധിച്ചിരിക്കുകയാണ് ഒരു യൂട്യൂബർ.

ആപ്പിള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം,  ഗുരുതരമായ കാർ കൂട്ടിയിടി കണ്ടുപിടിക്കുകയും. ഉപയോക്താവിന്‍റെ കോൺടാക്റ്റുകളെ ഇത് അറിയിക്കുന്നതിനൊപ്പം എമർജൻസി സേവനങ്ങൾ സ്വയമേവ ഡയൽ ചെയ്യാൻ തുടങ്ങുകയും ചെയ്യും എന്നാണ് പറയുന്നത്. ഇത് പരീക്ഷിക്കുന്നതിന്, ഒരു യഥാർത്ഥ കാർ ക്രാഷ് തന്നെ യൂട്യൂബ് ചാനലായ ടെക്‌റാക്‌സ് നടത്തി. 

Latest Videos

undefined

പുതിയ ഫീച്ചർ താൻ എങ്ങനെ പരീക്ഷിച്ചുവെന്ന് കാണിക്കുന്ന ഒരു വീഡിയോ ഇദ്ദേഹം തന്‍റെ യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദൂര നിയന്ത്രണത്തിലുള്ള 2005 മെർക്കുറി ഗ്രാൻഡ് മാർക്വിസ് സെഡാന്‍റെ മുൻസീറ്റിന്റെ ഹെഡ്‌റെസ്റ്റിലേക്ക് യൂട്യൂബർ ഒരു പുതിയ ഐഫോണ്‍ 14 പ്രോ ഘടിപ്പിച്ചു.

ഫോൺ യഥാർത്ഥത്തിൽ അപകടം കണ്ടെത്തുകയും അടിയന്തര സേവനങ്ങളെ അറിയിക്കുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനായി കാർ പഴയകാറുകളുമായി കൂട്ടിയിടിപ്പിച്ചു.

പഴയ വാഹനങ്ങളുടെ കൂമ്പാരത്തിലേക്ക് യൂട്യൂബർ കാറിനെ രണ്ട് തവണയാണ് ഇടിപ്പിച്ചത്. രണ്ട് തവണയും ഫോണിന്‍റെ ഫീച്ചർ പ്രവർത്തിക്കുന്നുണ്ട്. വൈകിയാണെങ്കിലും, യൂട്യൂബർ പറയുന്നതനുസരിച്ച് 10 സെക്കൻഡിനുള്ളിൽ, ഐഫോൺ എസ്ഒഎസ് മോഡ് സ്റ്റാര്‍ട്ട് ആകുകയും എമര്‍ജന്‍സി സേവനങ്ങളുമായി ബന്ധിപ്പിക്കുന്നതിന് മുമ്പ് ഒരു കൗണ്ട്ഡൗൺ പ്രദർശിപ്പിക്കുകയും ചെയ്തു.

ഫോൺ ഉടമ ഒരു കാർ അപകടത്തിൽ പെട്ടാൽ ഫീച്ചർ സ്വയമേവ പ്രവര്‍ത്തും. ഉപയോക്താവ് പ്രതികരിക്കുന്നില്ലെങ്കിൽ, നിശ്ചിത സമയത്തിനുള്ളിൽ ഐഫോൺ അപകടത്തെക്കുറിച്ച് അടിയന്തര സേവനങ്ങളെ അറിയിക്കുന്നതിനാണ് കൗണ്ട്ഡൗൺ ഉദ്ദേശിക്കുന്നത്. പുതിയ ആപ്പിൾ വാച്ച് സീരീസ് 8 ലും ഈ ഫീച്ചർ ചേർത്തിട്ടുണ്ട്.

ഏറ്റവും പുതിയ ഐഫോണ്‍ 14ന്‍റെ ക്യാമറയ്ക്ക് പ്രശ്നം; ഉയരുന്ന പ്രശ്നം ഇതാണ്.!

യുഎഇയിലെ ഐഫോണ്‍ 14 വില്‍പ്പന; കേരളത്തില്‍ നിന്നും പറന്നെത്തി ആദ്യഫോണ്‍ സ്വന്തമാക്കി തൃശ്ശൂരുകാരന്‍

click me!