മോഹൻ ഭാഗവതടക്കമുള്ള ആർഎസ്എസ് നേതാക്കളുടെ ബ്ലൂ ടിക് ട്വിറ്റർ പുനസ്ഥാപിച്ചു

By Web Team  |  First Published Jun 5, 2021, 5:45 PM IST

ആര്‍എസ്എസ് മേധാവി  മോഹൻ ഭാഗവതിന്റെതടക്കമുള്ള  ആർഎസ്എസ് നേതാക്കളുടെ ബ്ലൂ ടിക് ട്വിറ്റർ പുനസ്ഥാപിച്ചു.  കൃഷ്ണ ഗോപാൽ അടക്കമുള്ള ആർഎസ്എസ് നേതാക്കളുടെയും ബ്ലൂ ടിക്ക് ട്വിറ്റർ പുനസ്ഥാപിച്ചു


ദില്ലി: ആര്‍എസ്എസ് മേധാവി  മോഹൻ ഭാഗവതിന്റെതടക്കമുള്ള  ആർഎസ്എസ് നേതാക്കളുടെ ബ്ലൂ ടിക് ട്വിറ്റർ പുനസ്ഥാപിച്ചു.  കൃഷ്ണ ഗോപാൽ അടക്കമുള്ള ആർഎസ്എസ് നേതാക്കളുടെയും ബ്ലൂ ടിക്ക് ട്വിറ്റർ പുനസ്ഥാപിച്ചു.  മോഹൻ ഭാഗവതിന് പുറമെ ജോയിന്‍റ് ജനറൽ സെക്രട്ടറി കൃഷ്‌ണ ഗോപാൽ, അരുൺ കുമാർ, മുൻ ജനറൽ സെക്രട്ടറി സുരേഷ് ജോഷി, സമ്പര്‍ക്ക് പ്രമുഖ് അനിരുദ്ധ് ദേശപാണ്ഡെ എന്നിവരുടെ അക്കൗണ്ടുകളുടെ ബ്ലൂ ടിക്കാണ് നീക്കം ചെയ്‌തിരുന്നത്. 

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ട്വിറ്ററില്‍ നിന്നും ഇത്തരം നടപടി നേരിട്ടിരുന്നു. എന്നാല്‍ ഉപരാഷ്ട്രപതിയുടെ പേഴ്സണല്‍ ട്വിറ്റര്‍ അക്കൌണ്ടിന്‍റെ ബ്ലൂ ടിക്ക് നേരത്തെ പുനഃസ്ഥാപിച്ചെങ്കിലും ആർഎസ്എസ് നേതാക്കളുടെ അക്കൗണ്ടുകളിലെ ബ്ലൂ ടിക്ക് പുനഃസ്ഥാപിച്ചിരുന്നില്ല.

Latest Videos

undefined

അതേ സമയം ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ച ആര്‍എസ്എസ് വൃത്തങ്ങള്‍, അക്കൗണ്ട് ഉപയോഗിക്കാത്തത് ബ്ലൂ ടിക്ക് നീക്കം ചെയ്യുന്നതിന് കാരണമാകുമെങ്കിൽ ഇക്കാര്യം അറിയിക്കേണ്ടതായിരുന്നുവെന്ന് പ്രതികരിച്ചിരുന്നു. ശനിയാഴ്ച രാവിലെ മുതലാണ് ആർഎസ്എസ് നേതാക്കളുടെ അക്കൗണ്ടുകളുടെ ബ്ലൂ ടിക്ക് ട്വിറ്റർ നീക്കം ചെയ്യാൻ ആരംഭിച്ചത്.

ആറ് മാസത്തിനിടെ ഒരിക്കൽ പോലും ഉപയോഗം നടന്നിട്ടില്ലെങ്കിൽ വേരിഫിക്കേഷൻ കോഡായ ബ്ലൂ ടിക്ക് നീക്കം ചെയ്യുമെന്നാണ് ട്വിറ്ററിന്‍റെ നയമെന്നും, സജീവമായ അക്കൗണ്ടുകളെയാണ് ട്വിറ്റര്‍ പരിഗണിക്കുകയെന്നും വ്യക്തമാക്കുന്നുണ്ടെന്നായിരുന്നു സൈബര്‍ വിദഗ്ധരുടെ പക്ഷം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!