റേഡിയോ തരംഗങ്ങൾ വഴിയുള്ള അതിവേഗ ഇന്‍റർനെറ്റ് സംവിധാനവുമായി ബിഎസ്എൻഎൽ.രാജ്യത്ത് ഭാരത് എയർ ഫൈബർ പദ്ധതിക്ക് കൊച്ചിയിലാണ് തുടക്കമാകുന്നത്.
കൊച്ചി: റേഡിയോ തരംഗങ്ങൾ വഴിയുള്ള അതിവേഗ ഇന്‍റർനെറ്റ് സംവിധാനവുമായി ബിഎസ്എൻഎൽ.രാജ്യത്ത് ഭാരത് എയർ ഫൈബർ പദ്ധതിക്ക് കൊച്ചിയിലാണ് തുടക്കമാകുന്നത്. ബിഎസ്എൻഎൽ ഫൈബർ കണക്ഷൻ വഴി ടെലിവിഷൻ ചാനലുകളും ഇനി മുതൽ കൊച്ചിയിൽ ലഭ്യമാകും.
ബിഎസ്എൻഎൽ ഡാറ്റക്കായി ഇനി പ്രധാന കേന്ദ്രങ്ങളിൽ നിന്ന് എല്ലായിടത്തേക്കും ഭൂഗർഭ കേബിളുകൾ എത്തിക്കേണ്ട. കെട്ടിടത്തിൽ ആവശ്യമായ കേബിളുകൾ ഒരുക്കുക. റേഡിയോ തരംഗങ്ങളിലൂടെ ഇന്‍റർനെറ്റ് കണക്ഷനുകൾ ലഭ്യമാകും. ഫ്ലാറ്റുകളിലും, ഓഫീസ് സമുച്ചയങ്ങളിലും ഈ രീതിയിൽ ഒരൊറ്റ ഫൈബർ കണക്ഷനിലൂടെ അതിവേഗ ഇന്‍റര്‍നെറ്റ് സൗകര്യം ഉറപ്പാക്കാം.
undefined
സംസ്ഥാനത്ത് ബി എസ് എൻ എൽ ട്രിപ്പിൾ പ്ലേ സർവീസും തുടങ്ങുകയാണ്. വോയ്സ്സും,ഡാറ്റക്കും പുറമെ കേബിൾ ടി വി കൂടി ലഭ്യമാക്കുന്നതാണ് ബി എസ് എൻ എൽ ട്രിപ്പിൾ പ്ലേ സർവീസ്. ഇന്‍റർനെറ്റ് പ്രോട്ടോ കോൾ ടെലിവിഷൻ അഥവാ ഐപിടിവി സംസ്ഥാനത്ത് ആദ്യമായി അവതരിപ്പിക്കുന്നതും കൊച്ചിയിലാണ്.
സ്മാർട്ട് ടി വിയിലും സാധാരണ ടി വികളിലും സേവനം ലഭ്യാമാകും.. സാധാരണ ടിവി കളെ സ്മാർട്ട് ആക്കി മാറ്റാൻ 1600 രൂപ ചിലവിൽ ഡിജിറ്റൽ മോഡം വെച്ചാൽ മതി. ഇതോടെ ഇന്‍റർനെറ്റ് ബ്രൗസിംങ്ങും സാധ്യമാകും.