ഇന്നത്തെ ബഹുഭൂരിപക്ഷം മാസ്‌കുകളും പ്രവര്‍ത്തിക്കുന്നത് ഫില്‍ട്രേഷന്‍, വലുപ്പമോ വൈദ്യുത ചാര്‍ജോ ഉപയോഗിച്ച് കണങ്ങളെ ഫില്‍ട്ടര്‍ ചെയ്യുന്ന വിധത്തിലാണ്. അതു കൊണ്ട് തന്നെ ഈ ഇലക്ട്രിക്ക് മാസ്‌ക്ക് വ്യത്യാസപ്പെട്ടിരിക്കുന്നു
മസാച്യുസെറ്റ്‌സ്: മാസ്‌ക്കുകളുടെ കമനീയ കലവറയാണ് ഇന്നു ലോകത്തിന്റെ ഫാഷന്‍. എന്നാല്‍ ഇവയൊക്കെയും ഒരു പരിധി വരെയാണ് കോവിഡ് 19 അണുക്കളെ തടയുന്നത്. എന്നാല്‍ ഇപ്പോള്‍ പുതിയൊരു മാസ്‌ക്ക് ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നു. ഇത് വൈറസിനെ അകേത്ത്ക്ക് എടുക്കമെങ്കിലും ശ്വസിക്കുന്നതിനു മുന്‍പ് അതിനെ ഇല്ലാതാക്കും. ഇതൊരു വൈദ്യുത ഫെയ്‌സ്മാസ്‌ക്കാണ്. ഇവയ്ക്ക് കൊറോണ വൈറസ് കണങ്ങളെ നശിപ്പിക്കാന്‍ കഴിയുമെന്നാണു ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. വായു ഫില്‍ട്ടര്‍ ചെയ്യുന്നതിനു പകരം 90 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാക്കുന്ന രീതിയാണിവിടെ ഉപയോഗിക്കുന്നത്. അതിനായി ഒരു ചെമ്പ് മെഷ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നു. ഇതു വഴി വായുവിനെ കടത്തിവിടുന്ന രീതിയിലാണ് ഇതു വികസിപ്പിച്ചിരിക്കുന്നത്. യുഎസിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരുടെ ഈ ആശയം പ്രകാരം, ഇന്‍സുലേറ്റിംഗ് കൊണ്ട് ചുറ്റപ്പെട്ട ഹോട്ട് മെറ്റല്‍ ഫില്‍ട്ടര്‍ കൊണ്ടാണ് ഈ മാസ്‌ക്ക് പ്രവര്‍ത്തിക്കുന്നത്.
ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണം, ഒരു തുണി മാസ്‌ക് എന്നിവ മാത്രമാണ് ഇതിലുള്ളത്. എന്നാല്‍, സര്‍ജിക്കല്‍ മാസ്‌ക് അല്ലെങ്കില്‍ എന്‍ 95 റെസ്പിറേറ്ററിനേക്കാള്‍ ഇതു വിലയേറിയതായിരിക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു. എന്നാലും, വൈറസ് എക്‌സ്‌പോഷര്‍ സാധ്യത കൂടുതലുള്ള സാഹചര്യങ്ങളില്‍ ചൂടായ മാസ്‌ക് അനുയോജ്യമാകുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. ഇത് ആരോഗ്യസംരക്ഷണത്തിനു വേണ്ടിയോ അല്ലെങ്കില്‍ പൊതുഗതാഗതം കൂടുതലായി ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുമത്രേ. കൂടാതെ, ഉപയോഗിച്ചതിന് ശേഷം മാസ്‌ക്ക് വീണ്ടും അണുവിമുക്തമാക്കേണ്ട ആവശ്യമില്ല.
മാസ്‌ക് രൂപകല്‍പ്പനയില്‍ പേറ്റന്റിനായി അപേക്ഷ നല്‍കിയ ഗവേഷകര്‍ ശാരീരിക പരിശോധനകള്‍ നടത്തുന്നതിന് പ്രോട്ടോടൈപ്പുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. ഇന്നത്തെ ബഹുഭൂരിപക്ഷം മാസ്‌കുകളും പ്രവര്‍ത്തിക്കുന്നത് ഫില്‍ട്രേഷന്‍, വലുപ്പമോ വൈദ്യുത ചാര്‍ജോ ഉപയോഗിച്ച് കണങ്ങളെ ഫില്‍ട്ടര്‍ ചെയ്യുന്ന വിധത്തിലാണ്. അതു കൊണ്ട് തന്നെ ഈ ഇലക്ട്രിക്ക് മാസ്‌ക്ക് വ്യത്യാസപ്പെട്ടിരിക്കുന്നു, കെമിക്കല്‍ എഞ്ചിനീയര്‍ സാമുവല്‍ ഫൗച്ചര്‍ വിശദീകരിച്ചു.
'ഇത് തികച്ചും പുതിയ മാസ്‌ക് ആശയമാണ്, ഇത് പ്രാഥമികമായി വൈറസിനെ തടയുന്നില്ല, മറിച്ച് വൈറസിനെ മാസ്‌കിലൂടെ കടത്തി വിട്ടു കൊണ്ട് വൈറസിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കുകയും നിര്‍ജ്ജീവമാക്കുകയും ചെയ്യുന്നു.' സഹ കെമിക്കല്‍ എഞ്ചിനീയറുമായ മൈക്കല്‍ സ്ട്രാനോ കൂട്ടിച്ചേര്‍ത്തു.
കൊറോണ വൈറസ് കണങ്ങളെ മാസ്‌കിലൂടെ ശ്വസിക്കുമ്പോള്‍ താപീയമായി നിര്‍ജ്ജീവമാക്കുന്നതിന് മെഷ് എത്തിച്ചേരേണ്ട ഒപ്റ്റിമല്‍ താപനില പരിധി നിര്‍ണ്ണയിക്കാന്‍ ഗവേഷകര്‍ ഗണിതശാസ്ത്ര മോഡലുകള്‍ സൃഷ്ടിച്ചു. ഏകദേശം 194 ഫാരന്‍ഹീറ്റ് (90 ഡിഗ്രി സെല്‍ഷ്യസില്‍) താപനിലയില്‍ വായുവിലെ വൈറല്‍ സാന്ദ്രത ആയിരത്തിനും ദശലക്ഷത്തിനും ഇടയില്‍ കുറയ്ക്കാന്‍ കഴിയുമെന്ന് അവര്‍ നിര്‍ണ്ണയിച്ചു. ഇത് മാസ്‌ക് എത്ര വലുതാണെന്നതിനെ ആശ്രയിച്ചിരിക്കുമെന്നു മാത്രം. മെഷിന് കുറുകെ ഒരു വൈദ്യുത പ്രവാഹം പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ ഈ താപനില കൈവരിക്കാന്‍ കഴിയും. ഇത് 0.1 മില്ലിമീറ്റര്‍ കട്ടിയുള്ള ചെമ്പ് വയര്‍ കൊണ്ട് നിര്‍മ്മിച്ചതാണ്. 9 വോള്‍ട്ട് ബാറ്ററിയില്‍ നിന്നാണ് ഊര്‍ജ്ജം എടുക്കുന്നത്, ഇത് മാസ്‌കിന് ഒരു സമയം കുറച്ച് മണിക്കൂര്‍ പവര്‍ ചെയ്യാന്‍ കഴിയും.
'റിവേഴ്‌സ് ഫ്‌ലോ റിയാക്ടര്‍' എന്ന് വിളിക്കുന്നതിലൂടെ മാസ്‌കിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താനും ടീമിന് കഴിഞ്ഞു. അതില്‍ ശ്വസിക്കുന്ന വായു മെഷ് വഴി വായുപ്രവാഹത്തെ വിപരീതമാക്കുകയും വൈറല്‍ കണങ്ങളെ മെഷിലൂടെ പലതവണ കടത്തി വിടുകയും ചെയ്യുന്നു. എന്തായാലും കേട്ടിടത്തോളം വിലയല്‍പ്പം കൂടിയാലും സംഗതി കിടുവാണ്. ഈ പുലി എന്ന് വിപണിയിലെത്തുമെന്നു മാത്രം കാത്തിരിക്കേണ്ടതുള്ളു.