രണ്ട് വര്‍ഷത്തിനുള്ളില്‍ ഐഫോണും ഐപാഡും അടക്കമുള്ള എല്ലാ സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഒരേ ചാര്‍ജര്‍ മതിയെന്ന് യൂറോപ്യന്‍ പാര്‍ലമെന്‍റ് നിയമ പാസാക്കിയത് ഒക്ടോബര്‍ ആദ്യവാരമാണ്
യൂറോപ്പില്‍ വിവിധ ഉപകരണങ്ങള്‍ക്ക് ഒറ്റ ചാര്‍ജര്‍ നിയമ പാസാക്കിയതിന് പിന്നാലെ അതിവേഗ ചാര്‍ജിംഗ് ഉപേക്ഷിക്കാനൊരുങ്ങി ആപ്പിള്‍. ആപ്പിള്‍ ഫോണുകളുടെ പ്രത്യേകതയായിരുന്ന ലൈറ്റ്ണിംഗ് കണക്ടര്‍ ഫീച്ചറാണ് ഉപേക്ഷിക്കുന്നതെന്ന് കമ്പനി ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഐഫോണും ഐപാഡും അടക്കമുള്ള എല്ലാ സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഒരേ ചാര്‍ജര്‍ മതിയെന്ന് യൂറോപ്യന്‍ പാര്‍ലമെന്‍റ് നിയമ പാസാക്കിയത് ഒക്ടോബര്‍ ആദ്യവാരമാണ്.
2024 മുതല്‍ എല്ലാ ഫോണുകളിലും യുഎസ്ബി സി ടൈപ്പ് ചാര്‍ജര്‍ കേബിളുകളാണ് നടപ്പിലാവുക. തങ്ങളുടെ നിരവധി ഉപകരണങ്ങള്‍ക്ക് ഇതിനോടകം ആപ്പിള്‍ നിയമം അനുസരിച്ചുള്ള മാറ്റങ്ങള്‍ ഇതിനോടകം വരുത്തിയിട്ടുണ്ട് ആപ്പിള്‍. നവീകരിക്കാനുള്ള ശ്രമത്തെ തടസപ്പെടുത്തുവെന്നും ലോകമെമ്പാടുമുള്ള ആപ്പിള്‍ ഉപയോക്താക്കളെ ബുദ്ധിമുട്ടിലാക്കുമെന്നുമായിരുന്നു യൂറോപ്യന്‍ പാര്‍ലമെന്‍റ് തീരുമാനത്തേക്കുറിച്ച് ആപ്പിള്‍ പ്രതിനിധി പ്രതികരിച്ചത്. ഇ വേസ്റ്റുകള്‍ കുറക്കാനും ഇത് മൂലം പ്രകൃതിയെ സംരക്ഷിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് യൂറോപ്പില്‍ പുതിയ നിയമം വരുന്നത്. എന്നാല്‍ ലൈറ്റ്ണിംഗ് കണക്ടര്‍ ഫീച്ചര്‍ യൂറോപ്പിലെ ഫോണുകള്‍ക്ക് മാത്രമാണോ ഉപേക്ഷിക്കുകയെന്നതിനേക്കുറിച്ച് ഇനിയും വ്യക്തതയായിട്ടില്ല.
2023 സെപ്തംബറിലാണ് ഐ ഫോണ്‍ 15 എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. സി ടൈപ്പ ചാര്‍ജറുമായി എത്തുന്ന ആദ്യ മോഡല്‍ ഇതാവാനാണ് സാധ്യതയെന്നാണ് സൂചന. മൊബൈല്‍ ഫോണ്‍, ടാബ്ലെറ്റ്, ഇ റീഡേഴ്സ്, മൌസ്, കീബോര്ഡ്, ജിപിഎസ്, ഹെഡ് ഫോണ്‍, ഹെഡ്സെറ്റ്, ഇയര്‍ ഫോണ്‍, ഡിജിറ്റല്‍ ക്യാമറകള്‍, വീഡിയോ ഗെയിം കണ്‍സോളുകള്‍, പോര്‍ട്ടബിള്‍ സ്പീക്കറുകള്‍ എന്നിവയെല്ലാം തന്നെ ഒരേ ചാര്‍ജിംഗ് കേബിളില്‍ പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം. പുതിയ ഉപകരണങ്ങള്‍ വാങ്ങിക്കുമ്പോള്‍ ചാര്‍ജര്‍ വേണമോ വേണ്ടയോ എന്ന് ഉപയോക്താവിന് തീരുമാനിക്കാവുന്ന സാഹചര്യമാണ് നിയമത്തിലൂടെ സാധ്യമാകുന്നത്. ചാര്‍ജറുകളുടെ പുനരുപയോഗത്തിനും വ്യത്യസ്ത ഉപകരണങ്ങള്‍ക്കായി വേറിട്ട ചാര്‍ജറുകള്‍ സൂക്ഷിക്കേണ്ട അവസ്ഥയ്ക്കും മാറ്റമാകും. ഓരോ വര്‍ഷവും ഇതിലൂടെ 250ദശലക്ഷം യൂറോ ലാഭിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.