'എന്നെക്കാള്‍ മുന്‍പേ എന്‍റെ ഗര്‍ഭം എന്‍റെ ആപ്പിള്‍ വാച്ച് മനസിലാക്കി'; വൈറല്‍ കുറിപ്പുമായി യുവതി

By Web Team  |  First Published Oct 10, 2022, 4:48 PM IST

"സാധാരണ വിശ്രമവേളയിൽ എന്റെ ഹൃദയമിടിപ്പ് ഏകദേശം 57 ആണ്, പക്ഷെ പെട്ടെന്ന് ഹൃദയമിടിപ്പ് 72 ആയി വർദ്ധിച്ചു. ഇതൊരു വലിയ മാറ്റമാണ്. പക്ഷേ 15 ദിവസമായി".....


ന്യൂയോര്‍ക്ക്: ആപ്പിൾ വാച്ച് വീണ്ടും വാർത്ത സൃഷ്ടിക്കുകയാണ്. ഇത്തവണ ഒരു സ്ത്രീയുടെ ഗർഭധാരണത്തെക്കുറിച്ച് ക്ലിനിക്കല്‍ ടെസ്റ്റില്‍ തെളിയും മുന്‍പ് മനസിലാക്കി കൊടുത്തു എന്നതിനാണ്. 34 കാരിയായ ഒരു സ്ത്രീ ഇത് സംബന്ധിച്ച് റെഡ്ഡിറ്റിൽ തന്‍റെ അനുഭവം പങ്കിട്ടു. ടെസ്റ്റ് ചെയ്യും മുമ്പുതന്നെ ഗർഭം കണ്ടെത്തുന്നതിന് ആപ്പിൾ വാച്ച് എങ്ങനെ സഹായിച്ചുവെന്ന് അവര്‍ എഴുതുന്നു. 
സ്‌മാർട്ട് വാച്ച് ദിവസങ്ങളോളം പതിവ് ഹൃദയമിടിപ്പ് എന്നും കാണിക്കുമായിരുന്നു. അത് കുറേനാള്‍ ശ്രദ്ധിച്ചപ്പോഴാണ് യുവതിക്ക് അതില്‍ എന്തോ വ്യത്യാസം ഉണ്ടല്ലോ എന്ന ചിന്തയുണ്ടായത്. 

"സാധാരണ വിശ്രമവേളയിൽ എന്റെ ഹൃദയമിടിപ്പ് ഏകദേശം 57 ആണ്, പക്ഷെ പെട്ടെന്ന് ഹൃദയമിടിപ്പ് 72 ആയി വർദ്ധിച്ചു. ഇതൊരു വലിയ മാറ്റമാണ്. പക്ഷേ 15 ദിവസമായി ഇത് ഉയർന്നു നില്‍ക്കുന്നു എന്ന അലെര്‍ട്ട് വാച്ച് നല്‍കി. ഇത് എന്തുകൊണ്ടാണെന്ന് ഞാന്‍ ചിന്തിച്ചു" യുവതി റെഡ്ഡിറ്റിൽ  എഴുതി. ആദ്യം ഈ സ്ത്രീ കരുതിയത് കോവിഡ് -19 ബാധിച്ചിരിക്കാം എന്നാണ് എന്നാല്‍ അതിന്‍റെ ടെസ്റ്റ് ഫലങ്ങൾ നെഗറ്റീവ് ആയിരുന്നു.

Latest Videos

undefined

അതേ വായിച്ച ചില ഓൺലൈൻ ആരോഗ്യ ലേഖനങ്ങള്‍ പ്രകാരം ഗർഭത്തിൻറെ ആദ്യ ആഴ്ചകളിലെ ത്വരിതഗതിയിലുള്ള ഹൃദയമിടിപ്പ് സംബന്ധിച്ച് സൂചനകള്‍ ഉണ്ടായിരുന്നു. "ചിലപ്പോൾ ഇത് ഗർഭധാരണത്തിന്റെ തുടക്കത്തിൽ തന്നെ സംഭവിക്കുമെന്ന് ഞാൻ വായിച്ചത് ഓര്‍ത്തു, ടെസ്റ്റ് നടത്തിയപ്പോള്‍ അത് ശരിയായിരുന്നു" അവൾ എഴുതി. "ഞാൻ ഗർഭിണിയാണെന്ന് ഞാൻ അറിയുന്നതിന് മുമ്പ് വാച്ചിന് അറിയാമായിരുന്നു".

ഈ ആഴ്ച ആദ്യം ബെംഗളൂരുവിൽ നിന്നുള്ള ഒരു ഗ്രാഫിക് ഡിസൈനർ, നഗരത്തിലെ വീട് ലഭിക്കാനുള്ള പ്രയാസത്തെ പരിഹസിച്ച് 'ഹൗസ് ഹണ്ടിംഗ് ബെംഗളൂരു' വർക്ക്ഔട്ട് ഗോൾ ആപ്പിള്‍ വാച്ചില്‍ ചേര്‍ത്തു. ഇത് സംബന്ധിച്ച ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ ട്വീറ്റ് വൈറലായിരുന്നു. 

പുതിയ ഐഫോണിലെ ആ ഫീച്ചര്‍ പ്രവര്‍ത്തിക്കുമോ?; കാര്‍ എടുത്ത് ചളുക്കി യൂട്യൂബറുടെ പരീക്ഷണം.!

മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റ് അടക്കം വിവിധ ഉപകരണങ്ങള്‍ക്ക് ഒറ്റ ചാര്‍ജര്‍; നിയമം പാസാക്കി യൂറോപ്പ്

click me!