'ഹേയ് സിരി' എന്ന അഭിസംബോധന ഇനി മുതല്‍ വെറും 'സിരി' എന്നാക്കാനാണ് ആപ്പിള്‍ ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
സന്‍ഫ്രാന്‍സിസ്കോ: അമേരിക്ക ടെക് ഭീമന്മാരായ ആപ്പിള്‍ തങ്ങളുടെ വെര്‍ച്വല്‍ അസിസ്റ്റന്‍റ് സിരിയുടെ കാര്യത്തില്‍ വലിയ വ്യത്യാസം വരുത്തുന്നു. 'ഹേയ് സിരി' എന്ന അഭിസംബോധന ഇനി മുതല്‍ വെറും 'സിരി' എന്നാക്കാനാണ് ആപ്പിള്‍ ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ദ വെര്‍ജ് ആണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്ലൂബെര്‍ഗിലെ ടെക് ലേഖകന്‍ മാര്‍ക്ക് ഗുര്‍മാന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് ആപ്പിളിന്‍റെ സ്മാര്‍ട്ട് അസിസ്റ്റന്‍റിനോട് 'സിരി' എന്ന് വിളിച്ച ശേഷം നിങ്ങള്‍ക്ക് ആവശ്യമായ കമന്‍റ് ചെയ്യാം.
undefined
കഴിഞ്ഞ കുറേ മാസങ്ങളായി ആപ്പിള്‍ ഈ സംവിധാനം ഏര്‍പ്പെടുത്താനുള്ള ജോലിയിലാണ് എന്നാണ് മാര്‍ക്ക് ഗുര്‍മാന്‍റെ റിപ്പോര്‍ട്ട് പറയുന്നത്. അടുത്ത വര്‍ഷമോ, അല്ലെങ്കില്‍ 2024 ആദ്യമോ ഈ മാറ്റം ആപ്പിള്‍ തങ്ങളുടെ സ്മാര്‍ട്ട് ഡിവൈസുകളില്‍ നടപ്പിലാക്കും എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
എന്തായാലും ഈ മാറ്റം കൃത്യമായി ഫലവത്താകുവാന്‍. ആപ്പിള്‍ വലിയതോതില്‍ എഐ ട്രെയിനിംഗിനും, എഞ്ചിനീയറിംഗ് വര്‍ക്കിനും സമയം ചിലവഴിക്കേണ്ടിവരും എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പല മൊഴിയിലും, ഭാഷ വഴക്കത്തിലും 'സിരി' എന്ന വാക്ക് സിരിയെ മനസിലാക്കിയെടുക്കേണ്ടതുണ്ട് എന്നതാണ് ഇത്തരം ഒരു മാറ്റത്തിന് വേണ്ടത്.
'ഹേയ് സിരി' എന്നത് അഭിസംബോധന വാക്ക് ആക്കിയത് തന്നെ അതില്‍ ഒരു വാക്ക് വേഗം സിരി മനസിലാക്കും എന്നതിനാലാണ്. അതിലാണ് മാറ്റം വരുന്നത്.
ദ വെര്‍ജ് റിപ്പോര്‍ട്ട് പ്രകാരം ഇത്തരത്തില്‍ ഒരു മാറ്റം വരുന്നതിനാല്‍ സിരിയും ആമസോണിന്‍റെ വെര്‍ച്വല്‍ അസിസ്റ്റന്‍റ് അലക്സയുമായുള്ള വിപണിയിലെ പോരാട്ടം കനക്കും എന്നാണ് പറയുന്നത്. അലക്സയെ അഭിസംബോധന ചെയ്യാന്‍ വെറും 'അലക്സ' എന്ന് വിളിച്ചാല്‍ മതിയാകും.
ചൈനയില്‍ നിന്നും വീണ്ടും അടികിട്ടി ആപ്പിള്‍; ഐഫോണ്‍ ഉത്പാദനം താഴോട്ട്.!