ഫോണ്‍ ടെക്നീഷ്യന്മാരുടെ പണി കളയുമോ; ആപ്പിളിന്‍റെ പുതിയ പരിപാടി കൂടുതല്‍ ഉപകരണങ്ങളിലേക്ക്.!

By Web Team  |  First Published Aug 23, 2022, 3:32 PM IST

ഈ പ്രോഗ്രാം ഇപ്പോള്‍ യൂറോപ്പിലെ ചില രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും എന്നാണ് ആപ്പിള്‍ ഇപ്പോള്‍ പറയുന്നത്. 


സന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് സ്വയം അവരുടെ ആപ്പിള്‍ ഉപകരണങ്ങള്‍ റിപ്പേയര്‍ ചെയ്യാനുള്ള സംവിധാനം കഴിഞ്ഞ ഏപ്രിലിലാണ് പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ സ്വന്തം ഐഫോണ്‍ ശരിയാക്കാന്‍ സാധിക്കുന്ന ഈ പരിപാടി യുഎസിൽ ലോഞ്ച് ചെയ്‌തത്. ഇപ്പോള്‍ ഈ പദ്ധതിയില്‍ കൂടുതല്‍ ആപ്പിള്‍  ഉപകരണങ്ങള്‍  ഉള്‍പ്പെടുത്തിയിരിക്കുകയാണ് ആപ്പിള്‍.

സ്വയം റിപ്പയർ പ്രോഗ്രാം ഇപ്പോള്‍ മാക്ബുക്ക് എയറിലേക്കും മാക്ബുക്ക് പ്രോ നോട്ട്ബുക്കുകളിലേക്കും എം1 ഫാമിലി ചിപ്പുകളിലേക്ക് വികസിപ്പിച്ചിരിക്കുകയാണ്. ആപ്പിൾ സെൽഫ് സർവീസ് റിപ്പയർ സ്റ്റോർ വഴി റിപ്പയർ മാനുവലുകളും യഥാർത്ഥ ആപ്പിളിന്റെ ഭാഗങ്ങളും ഉപകരണങ്ങളും നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 

Latest Videos

undefined

ഈ പ്രോഗ്രാം ഇപ്പോള്‍ യൂറോപ്പിലെ ചില രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും എന്നാണ് ആപ്പിള്‍ ഇപ്പോള്‍ പറയുന്നത്. ഈ  വർഷാവസാനം അധിക മാക് മോഡലുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും എന്നതാണ് ആപ്പിൾ തിങ്കളാഴ്ച നടത്തിയ പ്രസ്താവനയില്‍ പറയുന്നത്.

"മാക്ബുക്ക് എയര്‍, മാക്ബുക്ക് പ്രോ എന്നിവയ്‌ക്കായുള്ള സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാം ഓരോ മോഡലിനും ഒരു ഡസനിലധികം വ്യത്യസ്‌ത റിപ്പയർ രീതികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിസ്‌പ്ലേ, ബാറ്ററിയുള്ള ടോപ്പ് കെയ്‌സ്, ട്രാക്ക്‌പാഡ് എന്നിവയുൾപ്പെടെ റിപ്പയര്‍ കിറ്റില്‍ ലഭിക്കും, ഐഫോൺ നിർമ്മാതാവ് പറഞ്ഞു.

ആപ്പിള്‍ ഉപകരണങ്ങള്‍ ഇപ്പോള്‍ അറ്റകുറ്റപ്പണി നടത്തുന്നത് ആപ്പിള്‍ അംഗീകൃത സേവന ദാതാക്കൾക്കും , ആപ്പിള്‍ സ്റ്റോറുകള്‍ക്കും കഴിയുന്ന കാര്യമാണ് എന്ന നിലയില്‍. അതിന്‍റെ സങ്കീര്‍ണ്ണത ഒഴിവാക്കി കൂടുതല്‍ ഉപയോക്താ സൌഹൃദം ആകാനുള്ള ആപ്പിളിന്‍റെ ശ്രമത്തിന്‍റെ ഭാഗമായാണ് ഈ നീക്കം. ഇപ്പോള്‍ മാക് ബുക്ക് അറ്റകുറ്റപ്പണിയും ഇത്തരത്തില്‍ ചെയ്യാം എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആകര്‍ഷണം.

പുനരുദ്ധാരണത്തിനും പുനരുപയോഗത്തിനുമായി ഉപഭോക്താക്കൾക്ക് മാറ്റിസ്ഥാപിച്ച ഭാഗങ്ങൾ ആപ്പിളിലേക്ക് തിരികെ നല്‍കാനുള്ള സൌകര്യവും ഈ പദ്ധതിയിലുണ്ട്.  ഇത്തരത്തില്‍ ഉപകരണ ഭാഗങ്ങള്‍ തിരിച്ച് നല്‍കിയാല്‍ ആ  ഉപയോക്താവിന് ക്രഡിറ്റ് പൊയന്‍റായി ലഭിക്കും.

"ഇലക്ട്രോണിക് ഉപകരണങ്ങൾ നന്നാക്കുന്നതിൽ പരിചയമില്ലാത്ത ഭൂരിഭാഗം ഉപഭോക്താക്കൾക്കും, യഥാർത്ഥ ആപ്പിൾ ഭാഗങ്ങൾ ഉപയോഗിക്കുന്ന സർട്ടിഫൈഡ് ടെക്നീഷ്യൻമാരുമാരെ സന്ദര്‍ശിക്കാന്‍ തുടര്‍ന്നും അവസരം ഉണ്ടാകും" കമ്പനി കൂട്ടിച്ചേർത്തു.

സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാമിൽ നിന്നുള്ള ഭാഗങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ ഫോൺ റിപ്പയർ ചെയ്യുന്നത് നിങ്ങളുടെ ഫോണ്‍ വാറന്‍റി തുടര്‍ന്ന് ലഭിക്കില്ല. എന്നാല്‍ റിപ്പേയര്‍ ചെയ്യാന്‍ വാങ്ങിയ ഉപകരണത്തിന്‍റെ ഹാര്‍ഡ് വെയര്‍ പ്രശ്നങ്ങള്‍ക്ക് വാറന്‍റി ലഭിക്കും. 

'ആപ്പിള്‍' ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഖത്തര്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി

ജനപ്രിയ ബജറ്റ് ഫോണുകളുടെ വില കുത്തനെ ഉയരും, കാരണം ഇതാണ്!
 

tags
click me!