ആപ്പിളിന് ഇന്ത്യയില്‍ ലോട്ടറി അടിച്ചപോലെ; ചൈനയെ കൈവിട്ടതിന്‍റെ ഭാഗ്യമോ.!

By Web Team  |  First Published Oct 28, 2022, 5:05 PM IST

ആപ്പിള്‍  അതിന്‍റെ ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മാണം ഇന്ത്യയിലേക്ക് മാറ്റാൻ തുടങ്ങിയ സമയത്താണ് ആപ്പിളിന്‍റെ വില്‍പ്പന ഇന്ത്യയില്‍ വര്‍ദ്ധിച്ചത്. 


ദില്ലി:  2022 ലെ മൂന്നാം പാദത്തിൽ ആപ്പിൾ ഇന്ത്യയിൽ റെക്കോർഡ് വരുമാനം കൈവരിച്ചതായി ആപ്പിള്‍. ഇന്ത്യയിൽ ആദ്യമായി ആപ്പിൾ ഇരട്ട അക്ക വളർച്ച കൈവരിച്ചതായി  ആപ്പിൾ സിഇഒ ടിം കുക്ക് അറിയിച്ചു. ഏര്‍ണിംഗ് അഡ്രസിലാണ് ഈ കാര്യം ടിം കുക്ക് അറിയിച്ചത്.

തായ്‌ലൻഡ്, വിയറ്റ്‌നാം, ഇന്തോനേഷ്യ, മെക്‌സിക്കോ തുടങ്ങിയ വികസ്വര വിപണികളിലെ മികച്ച പ്രകടനത്തോടെ, ആപ്പിൾ അതിന്‍റെ ഐഫോൺ വഴിയുള്ള  വരുമാനം ഈ പാദത്തില്‍ ഇരട്ടിയാക്കി. ഐഫോണിന് ഇന്ത്യയിൽ സർവകാല വരുമാന റെക്കോർഡ് സ്ഥാപിച്ചതായി ആപ്പിൾ സിഎഫ്‌ഒ ലൂക്കാ മാസ്‌ട്രിയും സൂചിപ്പിച്ചു.

Latest Videos

undefined

ഈ പാദത്തിൽ സാമ്പത്തിക മാന്ദ്യം ടെക് മേഖലയെ മൊത്തത്തില്‍ ബാധിച്ചതിനാൽ വിവിധ ടെക് കമ്പനികള്‍ വരുമാന നഷ്ടത്തിലാണ്. എന്നാല്‍ ഈ കാലത്തും വരുമാനത്തിൽ വർദ്ധനവ് റിപ്പോർട്ട് ചെയ്യുന്ന ചുരുക്കം ചില ടെക് കമ്പനികളിൽ ഒന്നാണ് ആപ്പിൾ. ആഗോള പണപ്പെരുപ്പ സമ്മർദങ്ങൾക്കിടയിലും ഇന്ത്യയെപ്പോലുള്ള വളർന്നുവരുന്ന വിപണികളിലെ ശക്തമായ പ്രകടനം ഗുണകരമാണ് എന്ന് ആപ്പിള്‍ സിഎഫ്‌ഒ പറയുന്നു. 

ആപ്പിള്‍  അതിന്‍റെ ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മാണം ഇന്ത്യയിലേക്ക് മാറ്റാൻ തുടങ്ങിയ സമയത്താണ് ആപ്പിളിന്‍റെ വില്‍പ്പന ഇന്ത്യയില്‍ വര്‍ദ്ധിച്ചത്. പുറത്തിറക്കി ദിവസങ്ങൾക്ക് ശേഷം, ഇന്ത്യയിൽ ഐഫോൺ 14 നിർമ്മാണം ആരംഭിക്കാൻ തയ്യാറാണെന്ന് ആപ്പിൾ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഉൽപ്പന്നത്തിന്റെ ശക്തമായ ഡിമാൻഡിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.

പുതിയ ഐഫോൺ 14 ഉൽപാദനത്തിന്റെ 5 ശതമാനവും ഈ വർഷം അവസാനത്തോടെ ഇന്ത്യയിലേക്ക് മാറ്റും എന്നാണ് ആപ്പിള്‍ പറയുന്നത്. 2025 ഓടെ 25 ശതമാനവും മാറ്റാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ബിസിനസ്സ് ചെയ്യാൻ എളുപ്പമുള്ളതും സൗഹൃദപരമായ പ്രാദേശിക നിർമാണ നയങ്ങളും കൊണ്ട് ആപ്പിളിന്റെ 'മെയ്ക്ക് ഇൻ ഇന്ത്യ' ഐഫോണുകൾ ഈ വർഷം രാജ്യത്തെ മൊത്തം ഐഫോൺ ഉൽപാദനത്തിന്റെ 85 ശതമാനത്തോളം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മിന്നല്‍ ചാര്‍ജിംഗ് ഇനിയുണ്ടാവുമോ? നിര്‍ണായക മാറ്റത്തിനൊരുങ്ങി ആപ്പിള്‍

12 കാരിക്ക് രക്ഷകനായി വാച്ച് ; ഹീറോയായി ആപ്പിൾ

tags
click me!