5ജി നെറ്റ്‌വര്‍ക്ക് ട്രയലുമായി എയര്‍ടെല്‍, ഗുഡ്ഗാവില്‍ 1 ജിബിപിഎസ് ഡൗണ്‍ലോഡ് വേഗത

By Web Team  |  First Published Jun 15, 2021, 9:08 PM IST

ഈ ട്രയലില്‍ 1ജിബിപിഎസ് വേഗത വളരെ കൂടുതലാണ്. 3500 മെഗാഹെര്‍ട്‌സ്, 28 ജിഗാഹെര്‍ട്‌സ്, 700 മെഗാഹെര്‍ട്‌സ് എന്നിവയില്‍ 5 ജി ട്രയല്‍ സ്‌പെക്ട്രം എയര്‍ടെലിന് അനുവദിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 


യര്‍ടെല്‍ ഇന്ത്യയില്‍ ആദ്യമായി 5ജി ട്രയല്‍ പരീക്ഷണം ആരംഭിച്ചു. ഹരിയാനയില്‍ ഗുഡ്ഗാവില്‍ ഇപ്പോള്‍ 1 ജിബി പിഎസ് ഡൗണ്‍ലോഡ് വേഗത കാണിക്കുന്നു. 3500 മെഗാഹെര്‍ട്‌സ് മിഡില്‍ ബാന്‍ഡ് സ്‌പെക്ട്രത്തിലാണ് എയര്‍ടെല്‍ 5ജി പ്രവര്‍ത്തിക്കുന്നത്. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് പരീക്ഷണങ്ങള്‍. ഭാരതി എയര്‍ടെല്ലിന്റെ 5 ജി നെറ്റ്‌വര്‍ക്കിന് മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു, ദില്ലി എന്നിവയുള്‍പ്പെടെ നാല് ഇന്ത്യന്‍ ടെലികോം സര്‍ക്കിളുകളില്‍ സ്‌പെക്ട്രം അനുവദിച്ചിട്ടുണ്ട്. രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ മിഡ് സ്‌പെക്ട്രം പരീക്ഷിക്കാന്‍ സാധ്യതയുണ്ട്.

ഈ ട്രയലില്‍ 1ജിബിപിഎസ് വേഗത വളരെ കൂടുതലാണ്. 3500 മെഗാഹെര്‍ട്‌സ്, 28 ജിഗാഹെര്‍ട്‌സ്, 700 മെഗാഹെര്‍ട്‌സ് എന്നിവയില്‍ 5 ജി ട്രയല്‍ സ്‌പെക്ട്രം എയര്‍ടെലിന് അനുവദിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 700 മെഗാഹെര്‍ട്‌സ്, 3.5 ജിഗാഹെര്‍ട്‌സ്, 26 ജിഗാഹെര്‍ട്‌സ് ബാന്‍ഡുകളില്‍ റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ (വി) എന്നിവയ്ക്കും സ്‌പെക്ട്രങ്ങള്‍ അനുവദിച്ചു. വിവിധ ടിഎസ്പികളില്‍ (ടെലികോം സേവന ദാതാക്കള്‍) എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ, എംടിഎന്‍എല്‍ എന്നിവ ഉള്‍പ്പെടുന്നു.

Latest Videos

undefined

എയര്‍ടെല്‍ അതിന്റെ 5 ജി ട്രയലുകള്‍ക്കായി എറിക്‌സണ്‍ 5 ജി നെറ്റ്‌വര്‍ക്കുമായി പ്രവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ 5 ജി സാങ്കേതികവിദ്യയുടെ ഉപയോഗത്തിനും പ്രയോഗങ്ങള്‍ക്കുമായി പരീക്ഷണങ്ങള്‍ നടത്താന്‍ ടെലികോം സേവന ദാതാക്കള്‍ക്ക് (ടിഎസ്പി) കഴിഞ്ഞ മാസം ട്രായി അനുമതി നല്‍കിയിരുന്നു. എറിക്‌സണ്‍, നോക്കിയ, സാംസങ്, സിഡോട്ട് എന്നിവരണ് വിവിധ കമ്പനികള്‍ക്ക് പിന്തുണ നല്‍കുന്നത്. കൂടാതെ, റിലയന്‍സ് ജിയോ സ്വന്തം സാങ്കേതികവിദ്യ ഉപയോഗിച്ച് പരീക്ഷണങ്ങള്‍ നടത്തും. ട്രയലുകളുടെ കാലാവധി, നിലവില്‍ 6 മാസമാണ്. അതില്‍ ഉപകരണങ്ങള്‍ സംഭരിക്കുന്നതിനും സജ്ജീകരിക്കുന്നതിനും 2 മാസത്തെ സമയപരിധി ഉള്‍പ്പെടുന്നു. 

ഈ വര്‍ഷം ജനുവരിയില്‍, 5 ജി വിജയകരമായി അവതരിപ്പിക്കുന്ന ആദ്യത്തെ കമ്പനിയായി എയര്‍ടെല്‍ മാറി. എന്‍എസ്എ (നോണ്‍സ്റ്റാന്‍ഡ് അലോണ്‍) നെറ്റ്‌വര്‍ക്ക് സാങ്കേതികവിദ്യയിലൂടെ 1800 മെഗാഹെര്‍ട്‌സ് ബാന്‍ഡില്‍ ഹൈദരാബാദ് നഗരത്തിലെ ഒരു വാണിജ്യ ശൃംഖലയിലൂടെയാണ് അവര്‍ പരീക്ഷണ സേവനം നടത്തിയത്. 

നിലവിലുള്ള സാങ്കേതികവിദ്യകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 5 ജിക്ക് 10എക്‌സ് വേഗത, 10എക്‌സ് ലേറ്റന്‍സി, 100എക്‌സ് കണ്‍കറന്‍സി എന്നിവ നല്‍കാന്‍ കഴിവുണ്ടെന്ന് എയര്‍ടെല്‍ മുന്‍കാലങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹൈദരാബാദില്‍, ഉപയോക്താക്കള്‍ക്ക് 5 ജി ഫോണില്‍ നിമിഷങ്ങള്‍ക്കകം ഒരു മുഴുനീള മൂവി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിച്ചു. ആവശ്യത്തിന് സ്‌പെക്ട്രം ലഭ്യമാകുകയും സര്‍ക്കാര്‍ അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യുമ്പോള്‍ 5 ജി അനുഭവത്തിന്റെ മുഴുവന്‍ ആഘാതവും എയര്‍ടെലിന്റെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ഉപയോക്താക്കള്‍ക്ക് നെറ്റ്‌വര്‍ക്ക് ലഭ്യമാകുമ്പോള്‍ സിം കാര്‍ഡുകള്‍ സ്വിച്ചുചെയ്യേണ്ട ആവശ്യമില്ല.

ഡേറ്റാ ഡൗണ്‍ലോഡ് നിരക്കിന്റെ (4 ജി യുടെ 10 മടങ്ങ് പ്രതീക്ഷിക്കുന്നു) അള്‍ട്രാലോ ലേറ്റന്‍സിയില്‍ 5 ജി സാങ്കേതികവിദ്യ മെച്ചപ്പെട്ട ഉപയോക്തൃ അനുഭവം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. 5 ജി യുടെ ആപ്ലിക്കേഷനുകള്‍ കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ട്രാഫിക് മാനേജ്‌മെന്റ്, സ്മാര്‍ട്ട് സിറ്റികള്‍, സ്മാര്‍ട്ട് ഹോമുകള്‍, ഐഒടിയുടെ (ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്) എന്നിവയ്ക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

click me!