തനിക്കെതിരെ സൈബർ ആക്രമണമെന്ന് ഗ്രേറ്റ തൻബർഗിന്റെ പേജ് കൈകാര്യം ചെയ്യുന്ന മലയാളി

By Web Team  |  First Published Feb 5, 2021, 7:49 AM IST

താനാണ് കർഷക സമരങ്ങളെ കുറിച്ച് ഗ്രേറ്റയ്ക്ക് വിവരം നൽകുന്നതെന്ന് തെറ്റിദ്ധരിച്ചാണ് ഭീഷണിസന്ദേശങ്ങളെന്നും ആദർശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.


ദില്ലി: ഗ്രേറ്റ തൻബർഗിനെ പിന്നാലെ തനിക്കെതിരെയും സൈബർ ആക്രമണം നടക്കുന്നതായി ഗ്രേറ്റയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന മലയാളി ആദർശ് പ്രതാപ്. താനാണ് കർഷക സമരങ്ങളെ കുറിച്ച് ഗ്രേറ്റയ്ക്ക് വിവരം നൽകുന്നതെന്ന് തെറ്റിദ്ധരിച്ചാണ് ഭീഷണിസന്ദേശങ്ങളെന്നും ആദർശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം ഗ്രെറ്റ തുൻബർഗ് ട്വീറ്റ് ചെയ്ത ടൂൾകിറ്റിന്‍റെ വിശദാംശം തേടി ദില്ലി പൊലീസ് അന്വേഷണം തുടങ്ങി. കേസെടുത്തതിനു പിന്നാലെ ദില്ലി പൊലീസ് ഗൂഗിളിന് കത്തു നൽകി.കാനഡയിലെ ഖാലിസ്ഥാൻ സംഘടനയാണ് ഈ ടൂൾകിറ്റ് നിർദ്ദേശങ്ങൾക്ക് പിന്നിലെന്നാണ് ദില്ലി പൊലീസിന്‍റെ പ്രാഥമിക നിഗമനം. എങ്ങനെ സമരം ചെയ്യണമെന്നത് വിശദീകരിച്ചുകൊണ്ടുള്ള നിർദ്ദേശങ്ങൾ അടങ്ങിയ ലിങ്കിനെ ടൂൾകിറ്റ് എന്ന് വിശേഷിപ്പിച്ച് ഗ്രെറ്റ ആദ്യം ട്വീറ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു. 

Latest Videos

 

click me!