റീട്ടെയിൽ ടെലികോം സേവനങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും അദാനി ഗ്രൂപ്പിന്‍റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി 5G നെറ്റ്‌വർക്ക് സ്ഥാപിക്കുന്നതിനായി 5G സ്പെക്‌ട്രം വാങ്ങിയത് എന്നാണ് നേരത്തെ അദാനി ഗ്രൂപ്പ് ഔദ്യോഗികമായി അറിയിച്ചത്.
ദില്ലി: ഇന്ത്യയില്‍ എവിടെയും ടെലികോം സേവനങ്ങൾ നൽകാനുള്ള സമ്പൂർണ്ണ ലൈസൻസ് സ്വന്തമാക്കി അദാനി ഗ്രൂപ്പ്. പിടിഐയാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അദാനി ഡാറ്റ നെറ്റ്‌വർക്കുകൾക്ക് യുഎല്‍ (എഎസ്) അനുവദിച്ചുവെന്നാണ് ഒരു ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞത്.
തിങ്കളാഴ്ചയാണ് അനുമതി ലഭിച്ചതെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ജിയോയെയും എയർടെല്ലിനെയും എതിരിടാന്‍ പുതിയ ടെലികോം നെറ്റ്‌വർക്ക് അവതരിപ്പിക്കുന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും എന്നാല്‍ അദാനി ഗ്രൂപ്പ് വെളിപ്പെടുത്തിയിട്ടില്ല.
undefined
റീട്ടെയിൽ ടെലികോം സേവനങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും അദാനി ഗ്രൂപ്പിന്‍റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി 5G നെറ്റ്‌വർക്ക് സ്ഥാപിക്കുന്നതിനായി 5G സ്പെക്‌ട്രം വാങ്ങിയത് എന്നാണ് നേരത്തെ അദാനി ഗ്രൂപ്പ് ഔദ്യോഗികമായി അറിയിച്ചത്.
ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണാടക, രാജസ്ഥാൻ, തമിഴ്‌നാട്, മുംബൈ എന്നിവ ഉൾപ്പെടുന്ന ആറ് സർക്കിളുകളിൽ മാത്രമാണ് അദാനി ഡാറ്റ നെറ്റ്‌വർക്കിന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പിൽ നിന്ന് ഏകീകൃത ലൈസൻസ് ലഭിച്ചതെന്ന് മറ്റൊരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ ഇതില്‍ നിന്ന തന്നെ അദാനി ഗ്രൂപ്പിന് അതിന്‍റെ നെറ്റ്‌വർക്കിൽ ദീർഘദൂര കോളുകൾ നടത്താനും ഇന്റർനെറ്റ് സേവനങ്ങൾ നൽകാനും സാധിക്കും എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
26GHz മില്ലിമീറ്റർ വേവ് ബാൻഡിൽ 400MHz സ്പെക്‌ട്രം ഉപയോഗിക്കാനുള്ള അവകാശം അദാനി ഡാറ്റാ നെറ്റ്‌വർക്ക് ലിമിറ്റഡ് 20 വർഷത്തേക്ക് 212 കോടി രൂപയ്ക്കാണ് 5ജി സ്പെക്ട്രം ലേലത്തിലൂടെ നേടിയത്. വൈദ്യുതി വിതരണം മുതൽ വിമാനത്താവളങ്ങൾ, തുറമുഖങ്ങളിലേക്കുള്ള ഗ്യാസ് റീട്ടെയ്‌ലിംഗ് എന്നിവയ്ക്ക് വേണ്ടിയുള്ള ഡാറ്റ പിന്തുണയ്ക്കായും അദാനി ഗ്രൂപ്പ് നിർമ്മിക്കാന്‍ ഉദ്ദേശിക്കുന്ന സൂപ്പർ ആപ്പിനും വേണ്ടിയുള്ള ഡാറ്റാ സെന്ററുകൾക്കായി സ്പെക്ട്രം ഉപയോഗിക്കാനാണ് തങ്ങളുടെ പദ്ധതികളെന്ന് കമ്പനി പറഞ്ഞിരുന്നത്. ഇപ്പോൾ, ഏകീകൃത ലൈസൻസ് കമ്പനിയെ അതിന്‍റെ ഡാറ്റാ സെന്‍റര്‍ ബിസിനസിലും സഹായിക്കും.
പുതിയതായി ഏറ്റെടുത്ത 5G സ്പെക്‌ട്രം ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം സൃഷ്ടിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അത് അദാനി ഗ്രൂപ്പിന്റെ പ്രധാന ഇൻഫ്രാസ്ട്രക്ചർ, പ്രാഥമിക വ്യവസായം, ബി 2 സി ബിസിനസ് പോർട്ട്‌ഫോളിയോ എന്നിവയുടെ ഡിജിറ്റലൈസേഷന്‍റെ വേഗതയും വ്യാപ്തിയും ത്വരിതപ്പെടുത്തും, അദാനി ഗ്രൂപ്പ് നേരത്തെ പ്രസ്താവനയിൽ അറിയിച്ചു.
സിമന്റ് വ്യവസായത്തിൽ രാജാവാകാൻ അദാനി; എസിസിയ്ക്കും അംബുജയ്ക്കും പിറകെ ഏറ്റെടുക്കുന്നത് ഈ വമ്പനെ