അനുയോജ്യരായ പങ്കാളികളെ കണ്ടെത്താന്‍ വളരെ ഉപകാരപ്രഥമായ രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് അയില്‍ സ്ഥാപകനും സിഇഒ എബില്‍ ജോസഫ് പറയുന്നത്.
ദില്ലി: ആഗോളതലത്തില്‍ മലയാളികള്‍ക്ക് മാത്രമായി ഒരു ഡേറ്റിംഗ് ആപ്പ്. 21നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വേണ്ടിയാണ് അരികെ എന്ന ആപ്പ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ തദ്ദേശീയമായി പ്രവര്‍ത്തിക്കുന്ന അയില്‍ എന്ന ഡേറ്റിംഗ് ആപ്പിന്‍റെ സംരംഭമാണ് 'അരികെ'. കൂടുതല്‍ പ്രദേശികമായ ഡേറ്റിംഗ് ആപ്പുകള്‍ നിര്‍മ്മിക്കാനുള്ള ഇവരുടെ ശ്രമത്തിലെ ആദ്യത്തെ പടിയാണ് അരികെ.
അനുയോജ്യരായ പങ്കാളികളെ കണ്ടെത്താന്‍ വളരെ ഉപകാരപ്രഥമായ രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് അയില്‍ സ്ഥാപകനും സിഇഒ എബില്‍ ജോസഫ് പറയുന്നത്. ആറു വര്‍ഷമായി ഡേറ്റിംഗ് ആപ്പ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അനുഭവം വച്ചാണ് പുതിയ പദ്ധതി ആവിഷ്കരിച്ചത് എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് ഇദ്ദേഹം പറയുന്നത്.
പ്രദേശിക ഭാഷകളിലേക്ക് ഡേറ്റിംഗ് ആപ്പ് എന്ന ആശയത്തിന്‍റെ തുടക്കമാണ് അരികെ, ഞങ്ങളുടെ ഈ രംഗത്തെ പരിചയവും വിവരങ്ങളും നല്‍കുന്ന സാധ്യതകളാണ് പ്രദേശിക ഭാഷകളില്‍ ഡേറ്റിംഗ് ആപ്പ് എന്ന ആശയം ആവിഷ്കരിക്കാന്‍ സാധിച്ചത് - ഇദ്ദേഹം പറയുന്നു. വിശ്വാസം, ഭാഷ, രുചിഭേദങ്ങള്‍ എന്നിങ്ങനെ തീര്‍ത്തും പ്രദേശികമായ അഭിരുചികള്‍ക്ക് അനുസരിച്ച് അനുയോജ്യമായ ഒപ്പം തീര്‍ത്തും പ്രദേശികമായ സൗഹൃദങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്നതാണ് ഈ ആപ്പിന്‍റെ ഒരു പ്രധാന സാധ്യത.