5ജി റെഡി ; അപ്ഡേഷനുകൾ കയ്യെത്തും ദൂരത്ത്

By Web Team  |  First Published Oct 13, 2022, 7:41 AM IST

ജിയോ പ്രധാന പ്രദേശങ്ങളിൽ 5ജി ട്രയലുകൾ നടത്തുകയാണ്.  ദീപാവലിയോട് അനുബന്ധിച്ച് നെറ്റ്‌വർക്ക് ഔദ്യോഗികമായി ലഭ്യമായി തുടങ്ങുമെന്നാണ് പ്രതീക്ഷ. 5ജി സപ്പോർട്ടുള്ള ടയർ-1 മേഖലകളിൽ  നിരവധി ഉപയോക്താക്കൾക്ക് ഈ സേവനം ഉപയോഗിക്കാൻ കഴിയുന്നില്ല. 


മുംബൈ: ഇന്ത്യയിൽ ഔദ്യോഗികമായി 5ജി ലോഞ്ച് നടന്നിട്ട് ഒരാഴ്ചയിലേറെയായി. ടെലികോം കമ്പനികളായ എയർടെലും ജിയോയുമാണ് പ്രധാനമായും ഇപ്പോൾ 5ജി സേവനങ്ങൾക്ക് നേതൃത്വം നൽകുന്നത്. എട്ട് നഗരങ്ങളിൽ എയർടെൽ അതിന്റെ NSA (നോൺ-സ്റ്റാൻഡലോൺ) '5ജി പ്ലസ്' സേവനം ആരംഭിച്ചു കഴിഞ്ഞു. 

ജിയോ പ്രധാന പ്രദേശങ്ങളിൽ 5ജി ട്രയലുകൾ നടത്തുകയാണ്.  ദീപാവലിയോട് അനുബന്ധിച്ച് നെറ്റ്‌വർക്ക് ഔദ്യോഗികമായി ലഭ്യമായി തുടങ്ങുമെന്നാണ് പ്രതീക്ഷ. 5ജി സപ്പോർട്ടുള്ള ടയർ-1 മേഖലകളിൽ  നിരവധി ഉപയോക്താക്കൾക്ക് ഈ സേവനം ഉപയോഗിക്കാൻ കഴിയുന്നില്ല. നെറ്റ്‌വർക്കുകൾ ആക്‌സസ് ചെയ്യാൻ ഫോണുകളിലെ സോഫ്റ്റ്‌വെയർ അധിഷ്‌ഠിത ലോക്ക് അനുവദിക്കാത്തത് ആണ് കാരണം. 

Latest Videos

undefined

ലോക്കുകൾ റീമൂവ് ചെയ്യുന്നതിനായി ബ്രാൻഡുകൾ സാധാരണയായി അപ്‌ഡേറ്റുകൾ പുറത്തിറക്കാറുണ്ട്. എന്നാൽ 5ജി സപ്പോർട്ട് ഉള്ളതുകൊണ്ട് പല ഫോണുകളും ഈ അപ്ഡേറ്റ് പുറത്തിറക്കിയിട്ടില്ല. ആപ്പിൾ, സാംസങ്, വൺപ്ലസ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. 

എയർടെൽ പുറത്തുവിട്ട ലിസ്റ്റ് അനുസരിച്ച്, ഷവോമി, വിവോ, ഒപ്പോ എന്നിവ 5ജിയെ സപ്പോർട്ട് ചെയ്യാൻ റെഡിയാണ്. സാംസങ് ഗാലക്‌സി എസ് 22 സീരീസ്, ഗാലക്‌സി എ 33, ഗാലക്‌സി എം33, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 4, ഗാലക്‌സി ഇസഡ് ഫോൾഡ് 4 തുടങ്ങിയ പുതിയ സാംസങ് ഫോണുകളിൽ 5 ജി തയ്യാറാണെങ്കിലും അവരുടെ തന്നെ പല ഫോണുകളിലും അപ്‌ഡേറ്റുകൾ വന്നിട്ടില്ല.  

ആപ്പിൾ, നത്തിങ് (1), ഗൂഗിൾ, മോട്ടറോള, വൺപ്ലസ്, സാസംങ്ങ് എന്നി ബ്രാൻഡുകളുടെ 5ജി സപ്പോർട്ടുള്ള വേർഷനുകൾ എത്തി തുടങ്ങി. കൂടാതെ ഷവോമി, റെഡ്മീ, പൊക്കൊ, റിയൽമീ,ഒപ്പോ, വിവോ, ഇൻഫിനിക്സ്, iQOO  തുടങ്ങിയ ബ്രാൻഡുകളിലെല്ലാം 5ജി റെഡി സോഫ്‌റ്റ്‌വെയർ ഇതിനകം ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. 

ഇവയുടെ പുതിയ ഫോണുകളിൽ അപ്‌ഡേറ്റിനായി കാത്തിരിക്കേണ്ടതില്ല. എന്നാൽ അസ്യൂസ്, ഹോണർ, എൽജി, നോക്കിയ, ടെക്നോ തുടങ്ങിയവരുടെ ചില ഫോണുകളിൽ 5ജി അപ്‌ഡേറ്റുകൾ ലഭ്യമായിട്ടില്ല. ഈ  ഫോണുകളിൽ അപ്ഡേറ്റ് എന്ന്  വരുമെന്നതിനെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടുമില്ല.

ടെലികോം ലൈസന്‍സ് സ്വന്തമാക്കി അദാനി; അടുത്ത നീക്കം എന്ത്.!

ആധാർ കാർഡ് ഉള്ളവര്‍ക്ക് സുപ്രധാന അറിയിപ്പ്; ഇത് ചെയ്യേണ്ടത് അത്യവശ്യം.!

click me!