അവസ്ഥയുടെ വ്യപ്തി മനസിലാക്കാതെ വാട്ട്സ്ആപ്പിന്‍റെ ഉടമകളായ ഫേസ്ബുക്ക് ഒരു മാപ്പ് പോലും പറയുന്നില്ല, അവര്‍ ഇതിന് മറ്റ് കാരണങ്ങള്‍ കണ്ടെത്തുകയാണ്. ഐഫോണിന്‍റെയും ആപ്പിള്‍ ഒപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെയും കുഴപ്പമാണ് ഇതെന്നാണ് അവരുടെ ന്യായീകരണം. എന്നാല്‍ ഇത് ഐഒഎസ് പ്രശ്നമല്ല, കൃത്യമായും വാട്ട്സ്ആപ്പിന്‍റെതാണ്.
ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പിനെതിരെ ഇന്ത്യയില്‍ അടക്കം സര്‍ക്കാര്‍ നീക്കം ശക്തമാണ്. ഫേസ്ബുക്കിന്‍റെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ അടക്കം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് എന്നാണ് സര്‍ക്കാറിന്‍റെ വാദം. പുതിയ നിയമങ്ങള്‍ ഇന്ത്യയില്‍ ഇതിന് വേണ്ടി നിയമങ്ങള്‍ വരുന്നു എന്നാണ് സൂചനകള്‍. അതിനിടയിലാണ് വാട്ട്സ്ആപ്പിന്‍റെ പ്രധാന എതിരാളികളായ ടെലഗ്രാമിന്‍റെ സ്ഥാപകന്‍ പവേല്‍ ദുരോവ് രംഗത്ത് എത്തിയത്. തന്‍റെ പുതിയ ബ്ലോഗ് പോസ്റ്റില്‍ എന്തുകൊണ്ട് വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നത് അപകടകരമാണെന്നതിന് തന്‍റെ പത്ത് ചിന്തകള്‍ പങ്കുവയ്ക്കുകയാണ് ഇദ്ദേഹം. ആ ചിന്തകള്‍ ഇങ്ങനെയാണ്.
1. അടുത്തിടെ ആമസോണ്‍ മേധാവിയുടെ ഫോണ്‍ സൗദിയില്‍ വച്ച് ചോര്‍ത്തിയത് വാര്‍ത്തയായി, ജെഫ് ബെസോസ് എന്ന ലോകത്തിലെ ഏറ്റവും വലിയ പണക്കാരനും ദൗര്‍ഭാഗ്യമെന്ന് പറയട്ടെ വാട്ട്സ്ആപ്പില്‍ വിശ്വസിച്ചിരുന്നു. ഒരു വിദേശ രാജ്യത്തിന് ഇത്തരം ആക്രമണം നടത്താന്‍ സാധിക്കുമെങ്കില്‍ പല മുതിര്‍ന്ന നേതാക്കളും ബിസിനസുകാരം ഇരകളായേക്കാം.
undefined
2. ഐക്യരാഷ്ട്ര സഭ തങ്ങളുടെ ജീവനക്കാരോട് സുരക്ഷ പ്രശ്നങ്ങളുടെ പേരില്‍ വാട്ട്സ്ആപ്പില്‍ നിന്നും വിട്ടുനില്‍ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
3. സിഎന്‍എന്‍ റിപ്പോര്‍ട്ട് പ്രകാരം ബെസോസിന്‍റെ ഫോണ്‍ ചോര്‍ത്തലിന് ശേഷം അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാല്‍ഡ് ട്രംപും അദ്ദേഹത്തിന് അടുത്ത വൃത്തങ്ങളും ഫോണുകള്‍ മാറ്റി.
4. എന്നാല്‍ ഈ അവസ്ഥയുടെ വ്യപ്തി മനസിലാക്കാതെ വാട്ട്സ്ആപ്പിന്‍റെ ഉടമകളായ ഫേസ്ബുക്ക് ഒരു മാപ്പ് പോലും പറയുന്നില്ല, അവര്‍ ഇതിന് മറ്റ് കാരണങ്ങള്‍ കണ്ടെത്തുകയാണ്. ഐഫോണിന്‍റെയും ആപ്പിള്‍ ഒപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെയും കുഴപ്പമാണ് ഇതെന്നാണ് അവരുടെ ന്യായീകരണം. എന്നാല്‍ ഇത് ഐഒഎസ് പ്രശ്നമല്ല, കൃത്യമായും വാട്ട്സ്ആപ്പിന്‍റെതാണ്.
5. തങ്ങളുടെ പരസ്യത്തിനായി എന്‍ഡ് ടു എന്‍ഡ് ഇന്‍ക്രിപ്ഷന്‍ എന്നാണ് വാട്ട്സ്ആപ്പ് പറയുന്നത്. അതിനാല്‍ നാം കരുതും അത് വാട്ട്സ്ആപ്പില്‍ നടത്തുന്ന എല്ലാ സംഭാഷണത്തിലും ഓട്ടോമാറ്റിക്കായി ലഭിക്കും എന്ന്. എന്നാല്‍ ഈ സാങ്കേതികകത അങ്ങനെ വിശ്വസിക്കാന്‍ പറ്റുന്ന കാര്യമല്ല, ഇത് പൂര്‍ണ്ണ സുരക്ഷ വാഗ്ദാനം ചെയ്യുന്നില്ല.
6. വാട്ട്സ്ആപ്പ് ചാറ്റുകള്‍ ബാക്ക് അപ്പ് ചെയ്യുന്നവര്‍ ഏറെയാണ്, എന്നാല്‍ അവ ബാക്ക് അപ് ചെയ്ത് സൂക്ഷിക്കുന്ന ഗൂഗിള്‍ ഡ്രൈവ് സംവിധാനമോ, ഐക്ലൗഡോ എന്‍ക്രിപ്റ്റ് ചെയ്ത ഒരു സംവിധാനമല്ല. അമേരിക്കന്‍ സുരക്ഷ ഏജന്‍സി എഫ്ബിഐ പോലും ഐക്ലൗഡ് എന്‍ക്രിപ്ഷനില്‍ സംശയം പറഞ്ഞിട്ടുണ്ട്.
7. എല്ലാത്തിനും ഒരു പിന്‍വാതിലുണ്ട്, നിയമപാലന ഏജന്‍സികള്‍ ഒരിക്കലും എന്‍ക്രിപ്ഷനെ ഇഷടപ്പെടില്ല. അതിനാല്‍ തന്നെ ചില നുഴഞ്ഞുകയറ്റങ്ങള്‍ക്കുള്ള പഴുതുകള്‍ ഇടാന്‍ ആപ്പ് നിര്‍മ്മിക്കുന്നവര്‍ നിര്‍ബന്ധിതരാകും. പലപ്പോഴും ഇത്തരം ഏജന്‍സികള്‍ ടെലഗ്രാമിനെയും സമീപിക്കാറുണ്ട്, എന്നാല്‍ ഞങ്ങള്‍ ഇത്തരം സഹകരണം വിസമ്മതിക്കും. അതാണ് ടെലഗ്രാം പല രാജ്യങ്ങളിലും നിരോധിക്കപ്പെടാന്‍ കാരണം. വാട്ട്സ്ആപ്പിന് എന്നാല്‍ അവരുമായി സഹകരിക്കുന്നതിന് പ്രശ്നമില്ല. പ്രത്യേകിച്ച് സംശയകരമായി റഷ്യയിലും, ഇറാനിലും
8. എന്നാല്‍ ഇത്തരം പിന്‍വാതില്‍ സംവിധാനങ്ങള്‍ വെറും വീഴ്ചകളായി വരുത്തിതീര്‍ക്കും. കഴിഞ്ഞ വര്‍ഷം മാത്രം 12 വീഴ്ചകള്‍ വാട്ട്സ്ആപ്പില്‍ മാത്രം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 7 എണ്ണം വളരെ ഗൗരവമുള്ളവയാണ്. അതില്‍ ഒന്ന് ബെസോസിന് സംഭവിച്ചതാണ്. ഇപ്പോഴും എന്നിട്ടും വാട്ട്സ്ആപ്പ് പറയുന്നു ഞങ്ങള്‍ സുരക്ഷിതരാണെന്ന്, അതായത് ഒരു വര്‍ഷത്തില്‍ 7 വലിയ പിന്‍വാതിലുകള്‍ വെളിപ്പെട്ടിട്ടും, അത് അവിശ്വസനീയമായ കണക്കാണ്.
9. വാട്ട്സ്ആപ്പില്‍ എന്‍ക്രിപ്ഷന്‍ നടപ്പിലാക്കിയതില്‍ തന്നെ പിഴവ് വന്നിട്ടുണ്ട്. അവര്‍ ന്‍ക്രിപ്ഷന്‍ നടപ്പിലാക്കി എന്നതിന് എന്താണ് ഉറപ്പ്. അവരുടെ സോഴ്സ് കോഡ് മറച്ചുവച്ചിരിക്കുകയാണ്. അവരെ വിലയിരുത്തല്‍ തന്നെ വിഷമകരമാണ്.
10. നിങ്ങളുടെ ശ്രദ്ധ മറ്റൊരു കാര്യത്തിലേക്ക് തിരിച്ച് വിദ്യകള്‍ വിജയകരമായി നടപ്പിലാക്കുന്ന ഒരു സര്‍ക്കസ് മായജാലക്കാരന്‍റെ വിദ്യയാണ് നിങ്ങള്‍ കാണുന്നത്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനാണ് നിങ്ങളുടെ പ്രൈവസി എന്നാണ് അവര്‍ തെറ്റിദ്ധരിപ്പിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ്യം വളരെ സങ്കീര്‍ണ്ണമാണ്.
ബ്ലോഗ് പോസ്റ്റില്‍ ദുരോവ് വാട്ട്സ്ആപ്പിനെ കടന്നാക്രമിക്കുകയാണ്. നേരത്തെയും വാട്ട്സ്ആപ്പിനെതിരെ ടെലഗ്രാം സ്ഥാപകന്‍ രംഗത്ത് എത്തിയിരുന്നു.