കൊവിഡ് കാലത്ത് കിടപ്പ് രോഗികളുടെ പരിചരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

By Web Team  |  First Published Nov 9, 2020, 10:15 PM IST

രോഗികളുമായി ഇടപഴകുന്ന വേളയിലും അതോടൊപ്പം അവരെ പരിചരിക്കുമ്പോഴും കൊവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. രോഗീ പരിചരണത്തില്‍ കാണിക്കുന്ന ചെറിയൊരു അശ്രദ്ധയ്ക്ക് പോലും വലിയ വില കൊടുക്കേണ്ടിവരും


കൊവിഡ് 19 മഹാമാരി കാലമെന്നത് കിടപ്പ് രോഗികളെ സംബന്ധിച്ച് ഒത്തിരി ആശങ്കകള്‍ സൃഷ്ടിക്കുന്ന ഒരു വേളയാണ്. രോഗികള്‍ മാത്രമല്ല, അവരെ പരിചരിക്കുന്നവരും കൂട്ടിരിപ്പുകാരും ബന്ധുക്കളും ഒരുപോലെ ശ്രദ്ധിക്കേണ്ട കാലം. രോഗികളുമായി ഇടപഴകുന്ന വേളയിലും അതോടൊപ്പം അവരെ പരിചരിക്കുമ്പോഴും കൊവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. രോഗീ പരിചരണത്തില്‍ കാണിക്കുന്ന ചെറിയൊരു അശ്രദ്ധയ്ക്ക് പോലും വലിയ വില കൊടുക്കേണ്ടിവരും. 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

Latest Videos

1. കിടപ്പ് രോഗികള്‍ക്ക് കൊവിഡ് രോഗം വരാതിരിക്കാന്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിക്കേണ്ടതാണ്. 
2. കുടുംബാംഗങ്ങളില്‍ ഒരാള്‍ തന്നെ സ്ഥിരമായി പ്രസ്തുത വ്യക്തിയെ പരിച്ചരിക്കുന്നതാണ് നല്ലത്.
3. പരിചരിക്കുന്ന വ്യക്തി പരമാവധി മറ്റുള്ളവരുമായുള്ള സമ്പര്‍ക്കങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കേണ്ടതാണ്.
4. രോഗിയെ പരിചരിക്കുന്നതിന് മുമ്പായി കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടതാണ്.
5. മാസ്‌കും കയ്യുറകളും ധരിക്കുക.
6. രോഗികളുമായി ഇടപഴകുമ്പോള്‍ സാമൂഹിക അകലം പാലിക്കേണ്ടതാണ്.
7. സാധിക്കുമെങ്കില്‍ രോഗികളും മാസ്‌ക് ധരിക്കുന്നതാണ് നല്ലത്.
8. രോഗീപരിചരണത്തിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ചു കഴുകേണ്ടതാണ്.
9. സന്ദര്‍ശകരെ അനുവദിക്കരുത്.
10. സന്ദര്‍ശകരെ സ്‌നേഹപൂര്‍വ്വം കാര്യങ്ങള്‍ പറഞ്ഞുധരിപ്പിച്ച് മുറിയില്‍ പ്രവേശിക്കുന്നത് തടയാന്‍ കുടുംബാംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
11. വീട്ടില്‍ നിന്നും അത്യാവശ്യമുള്ളവര്‍ മാത്രം പുറത്ത്
പോകേണ്ടതാണ്
12. രോഗിയെ സ്ഥിരമായി പരിചരിക്കാന്‍ ആരോഗ്യമുള്ള ഒരു കുടുംബാംഗത്തെ ചുമതലപ്പെടുത്തേണ്ടതാണ്.
13.  മുറിക്കുള്ളില്‍ നല്ല വായുസഞ്ചാരവും വെളിച്ചവും ഉറപ്പാക്കേണ്ടതാണ്.
14.  കൃത്യസമയത്ത് തന്നെ രോഗിക്ക് നിര്‍ദ്ദേശിച്ചിരിക്കുന്ന ആഹാരവും വെള്ളവും മരുന്നും കൊടുക്കേണ്ടതാണ്.
15. വ്രണങ്ങളുണ്ടെങ്കില്‍ അവ വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.
16. പതിവ് ചികിത്സകള്‍ -ശുശ്രൂഷകള്‍ ഒന്നും തന്നെ മുടക്കരുത്.
17. പതിവ് ചികിത്സക്കായി സര്‍ക്കാര്‍ ടെലിമെഡിസിന്‍ സംവിധാനമായ ഇ- സഞ്ജീവനിയേയും ആശ്രയിക്കാവുന്നതാണ്.
18. പാലിയേറ്റീവ് ഒപി സേവനങ്ങള്‍ ഇപ്പോള്‍ ഇ-സഞ്ജീവനി വഴിയും ലഭ്യമാണ്.
19. ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളുമായോ ആരോഗ്യപ്രവര്‍ത്തകരുമായോ ബന്ധപ്പെടേണ്ടതാണ്.
20. കിടപ്പ് രോഗികള്‍ക്ക് കൊടുക്കാവുന്ന ശരിയായ സാന്ത്വനം മികച്ച പരിചരണമാണ്.

Also Read:- കൊവിഡ് 19; അറിയാം 'സ്റ്റെപ് കിയോസ്‌കുകള്‍'...

click me!