Web Specials
ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. രാജ്യം അദ്ദേഹത്തിന് വിട പറയുകയാണിപ്പോൾ. മരണം 92 -ാമത്തെ വയസിൽ ദില്ലി എയിംസിൽ.
രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ ഉടച്ചുവാർത്ത ധനമന്ത്രിയെന്നും ലൈസൻസ് രാജ് ഇല്ലാതാക്കിയ ധനമന്ത്രിയെന്നും വിശേഷിപ്പിക്കപ്പെട്ടു. സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ ശ്രദ്ധേയമായി.
1932 സെപ്റ്റംബർ 26 -ന് പടിഞ്ഞാറൻ പഞ്ചാബിലെ ഗാഹ് എന്ന ഗ്രാമത്തിൽ ജനനം. അമ്മ മരിച്ചതിനാൽ അച്ഛന്റെ അമ്മ വളർത്തി. ഇന്ത്യാ വിഭജനത്തിന് ശേഷം കുടുംബം അമൃത്സറിലെത്തി.
പഞ്ചാബ് സർവ്വകലാശാല, കേംബ്രിഡ്ജ് സർവകലാശാല, ഓക്സ്ഫഡ് സർവകലാശാല എന്നിവിടങ്ങളില്‍ പഠനം.
പഞ്ചാബ് സർവ്വകലാശാലയിൽ സീനിയർ ലക്ചററായി. 1969 -ൽ ന്യൂയോർക്കിൽ നിന്നും തിരിച്ചെത്തിയ ശേഷം ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിലും പ്രൊഫസ്സറായി.
ബൊലോഗ്ന സർവകലാശാല, ജമ്മു സർവകലാശാല, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) റൂർക്കി എന്നിവിടങ്ങളിൽ നിന്ന് ഓണററി ഡോക്ടറേറ്റുകൾ.
1966 -ൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആന്റ് ഡിവലപ്പ്മെന്റിൽ ഇക്കണോമിക്സ് ഓഫീസറായി. 1969 ൽ ന്യൂയോർക്കിൽ നിന്നും തിരിച്ചെത്തി. ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പ്രൊഫസ്സറായി.
1971 -ൽ, വാണിജ്യ മന്ത്രാലയത്തിൽ സാമ്പത്തിക ഉപദേഷ്ടാവായി. 1972 -ൽ ധനമന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ആയി സ്ഥാനക്കയറ്റം.
ധനമന്ത്രാലയത്തിൽ സെക്രട്ടറി, ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ, പ്രധാനമന്ത്രിയുടെ ഉപദേശകൻ, യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ ചെയർമാൻ എന്നീ സ്ഥാനങ്ങളിലും.
1991 -ൽ നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായി എത്തുന്നത് അപ്രതീക്ഷിതമായി. 1991 മുതൽ രാജ്യസഭാംഗമാണ്. 1998-2004 കാലത്ത് പ്രതിപക്ഷ നേതാവ്.
2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രി. ജവഹർലാൽ നെഹ്റുവിന് ശേഷം 5 വർഷം പൂർത്തിയാക്കിയ ശേഷം വീണ്ടും അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രി.