ഇന്ന് രാത്രി 11.59നാണ് ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് സെയില്‍ അവസാനിക്കുന്നത്.
ഒരാഴ്ച നീണ്ട നിന്ന ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് സെയില്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സ്മാര്‍ട്ട് ഫോണ്‍, ടിവി അടക്കം ഇലട്രോണിക്‌സ് ഉല്‍പ്പനങ്ങള്‍ക്ക് വമ്പന്‍ ഓഫറുകള്‍. ഇന്ന് രാത്രി 11.59നാണ് ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് സെയില്‍ അവസാനിക്കുന്നത്. 60 മുതല്‍ 80 ശതമാനം വരെയാണ് വിവിധ ഇലട്രോണിക്‌സ് ഉല്‍പ്പനങ്ങള്‍ക്ക് വില കിഴിവുള്ളത്. ഐപാഡ് 9 ജനറേഷന്‍ ബാങ്ക് ഓഫറുകള്‍ക്ക് ശേഷം 19,999 രൂപയ്ക്ക് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭ്യമാണ്. 8,990 രൂപ മുതല്‍ ലാപ്‌ടോപ്പുകള്‍ ലഭ്യമാണ്. വയര്‍ലെസ് ഇയര്‍ഫോണുകള്‍ 499 രൂപയ്ക്കും സ്മാര്‍ട്ട് വാച്ചുകള്‍ 799 രൂപ മുതലും ഓഫര്‍ സെയിലില്‍ ലഭ്യമാണ്.
4കെ സ്മാര്‍ട്ട് ടിവികള്‍ 16,999 രൂപ മുതല്‍ ലഭിക്കും. 70 ശതമാനം വരെ ഇളവാണ് 4കെ ടിവികള്‍ക്ക് ഫ്‌ളിപ്പ്കാര്‍ട്ട് സെയിലുള്ളത്. മോട്ടോറോള 65 ഇഞ്ച് ക്യൂഎല്‍ഇഡി ടിവി, തോംസണ്‍ ക്യൂഎല്‍ഇഡി ടിവി എന്നിവയ്ക്കും ആകര്‍ഷകരമായ വില കിഴിവാണുള്ളത്. ഐഫോണ്‍14 55,999 രൂപയ്ക്കും ഐഫോണ്‍ 14 പ്ലസ് 60,999 രൂപയ്ക്കും ലഭ്യമാണ്. ഐഫോണ്‍12 41,249 രൂപയ്ക്കും ലഭിക്കും. മോട്ടോറോള എഡ്ജ് 40, പോക്കോ എഫ്5, നംത്തിംഗ് ഫോണ്‍(2), ഗൂഗിള്‍ പിക്‌സല്‍ 7എ, റെഡ്മി നോട്ട് 12 പ്രോ 5ജി എന്നിവയ്ക്കും വില കുറവുണ്ട്.
വൈവിധ്യമാര്‍ന്ന പേയ്‌മെന്റ് ഓപ്ഷനുകളും ആകര്‍ഷകമായ ഡീലുകളും ഉപകരണങ്ങളുടെ വിപുലമായ ശ്രേണികളും ബിഗ് ബില്യന്‍ ഡേയ്‌സില്‍ ലഭ്യമാണ്. നിര്‍മ്മിതബുദ്ധി അടിസ്ഥാനമാക്കി ഫ്‌ളിപ്പ്കാര്‍ട്ട് അവതരിപ്പിച്ച 'ഫ്‌ളിപ്പി'യുടെ സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് അഭിരുചിക്കിണങ്ങിയ സ്മാര്‍ട്ട് ഫോണുകള്‍ അനായാസം തെരഞ്ഞെടുക്കാനും സാധിക്കും. വിലക്കുറവുകള്‍ക്ക് പുറമെ എക്സ്ചേഞ്ച് ഓഫറുകളും ഇഎംഐ സൗകര്യങ്ങളുമുണ്ട്.
500 ദശലക്ഷം ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ ശേഖരിച്ച് ഫ്‌ളിപ്പ്കാര്‍ട്ട് ഏറ്റവും യോജിച്ച ഓഫറുകള്‍ അവതരിപ്പിക്കുന്നതിന് ബ്രാന്‍ഡുകളെയും വില്‍പനക്കാരെയും പര്യാപ്തമാക്കിയിട്ടുണ്ടെന്നും കമ്പനി കഴിഞ്ഞദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഏറ്റവും മികച്ച സ്മാര്‍ട്ട് ഫോണുകളും ഗാഡ്‌ജെറ്റുകളും തെരഞ്ഞെടുക്കാനും പ്രവര്‍ത്തന രഹിതമായവ ഉള്‍പ്പെടെ പഴയ സ്മാര്‍ട്ടഫോണുകള്‍ എക്സ്ചേഞ്ച് ചെയ്യാനും നോ കോസ്റ്റ് ഇഎംഐ ഉള്‍പ്പെടെയുള്ള ബാങ്ക് ഓഫറുകള്‍ ലഭ്യമാകാനും ഫ്‌ളിപ്പ്കാര്‍ട്ട് അവസരം ഒരുക്കിയിരുന്നു.
ഐഫോണ്‍13, '4000' രൂപ; ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ചും, ആമസോണില്‍ വമ്പന്‍ ഓഫര്‍