pravasam
യാത്രാ പ്രേമികളായ ഇന്ത്യക്കാര്‍ക്ക് ആശ്വാസമാകുകയാണ് ഒരു പുതിയ പ്രഖ്യാപനം.
വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് പ്രവേശനം അനുവദിക്കുന്ന രാജ്യമാണ് മലേഷ്യ.
ഇന്ത്യക്കാര്‍ക്കുള്ള വിസാ രഹിത യാത്രാ കാലവധി മലേഷ്യ നീട്ടിയിരിക്കുകയാണ്.
മലേഷ്യ സന്ദര്‍ശിക്കാനും 30 ദിവസം വരെ ഇവിടെ തങ്ങാനും ഇതിലൂടെ സാധിക്കും.
2023 ഡിസംബര്‍ 1നാണ് മലേഷ്യയിലേക്ക് ഇന്ത്യക്കാര്‍ക്ക് വിസ ഇളവ് നല്കി തുടങ്ങിയത്.
മടക്കയാത്രയുടെ ടിക്കറ്റും താമസ കാലയളവില്‍ മതിയായ പണം കൈവശമുണ്ടെന്ന രേഖയും കാണിച്ചാല്‍ 30 ദിവസം വരെ മലേഷ്യയില്‍ താമസിക്കാനാകും.
ആവശ്യമായ പണം കൈവശമുണ്ടെന്നത് തെളിയിക്കുന്നതിന് രാജ്യത്തെത്തുമ്പോള്‍ ബാങ്ക് സ്റ്റേറ്റ്മെന്റോ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളോ ഹാജരാക്കിയാല്‍ മതിയാകും.
2026 ഡിസംബര്‍ 31 വരെയാണ് പുതിയ പ്രഖ്യാപനം അനുസരിച്ച് ഇന്ത്യക്കാര്‍ക്ക് വിസ വേണ്ടാതെ മലേഷ്യയില്‍ താമസിക്കാനാകുക.