Health
തണുപ്പുകാലത്തെ സന്ധിവാതത്തെ നിയന്ത്രിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
തണുപ്പ് അധികം ബാധിക്കാതിരിക്കാനുള്ള കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് രാത്രി കിടക്കുക.
കൈകളിലേയും കാലിലേയും പേശികൾ അയച്ചും മുറുക്കിയുമുള്ള ലളിതമായ സ്ട്രെച്ചിങ് വ്യായാമം ചെയ്യാം.
ആരോഗ്യകരമായ ഭക്ഷണരീതി ഉറപ്പാക്കുക. ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ ഡി, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
വെള്ളം ധാരാളം കുടിക്കുക. വെള്ളം കുടിക്കുന്നത് സന്ധികളുടെ ആരോഗ്യത്തിനും ശരീരത്തിനും നല്ലതാണ്.
ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തേണ്ടതും സന്ധികളുടെ ആരോഗ്യത്തിന് നല്ലതാണ്.
മാനസിക സമ്മര്‍ദ്ദം അഥവാ സ്ട്രെസ് കുറയ്ക്കുക
രാത്രി നന്നായി ഉറങ്ങാന്‍ ശ്രമിക്കുക.