Health
ഈ ആറ് ശീലങ്ങൾ വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കാം.
വൃക്കരോഗികളുടെ എണ്ണം ദിനം പ്രതി കൂടി വരികയാണ്. ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിക്കുന്നത് വൃക്കരോഗം തടയാൻ സഹായിക്കും. ചില ശീലങ്ങൾ വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കാം.
വെള്ളം കുടിക്കാതിരിക്കുന്നത് വൃക്കളെ കാര്യമായി ബാധിക്കും. വിട്ടുമാറാത്ത നിർജ്ജലീകരണം വൃക്കകളിൽ അധിക സമ്മർദ്ദം ചെലുത്തുകയും അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
അമിതമായ പഞ്ചസാരയുടെ ഉപയോഗം അമിതവണ്ണത്തിനും പ്രമേഹത്തിനും കാരണമാകുന്നു. ഇവ രണ്ടും വൃക്കരോഗത്തിൻ്റെ പ്രധാന കാരണങ്ങളാണ്.
ജങ്ക് ഫുഡുകളിൽ സോഡിയവും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ട്, ഇത് ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിച്ചേക്കാം. ഇവ വൃക്ക തകരാറിലാകാനുള്ള പ്രധാന അപകട ഘടകമാണ്.
ദീർഘനേരം ഇരിക്കുന്നത് രക്തചംക്രമണം കുറയ്ക്കുകയും അമിതവണ്ണത്തിലേക്കും ഉയർന്ന രക്തസമ്മർദ്ദത്തിലേക്കും നയിക്കുകയും ചെയ്യും-ഇവ രണ്ടും വൃക്കരോഗത്തിനുള്ള സാധ്യത കൂട്ടുന്നു.
മൂത്രം ദീർഘനേരം പിടിച്ച് നിർത്തുന്നത് വൃക്കകളിലും മൂത്രസഞ്ചിയിലും സമ്മർദ്ദം വർദ്ധിപ്പിക്കും. കാലക്രമേണ, ഇത് അണുബാധകൾക്കും വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുമുള്ള സാധ്യത കൂട്ടും.
ചില വേദനസംഹാരികൾ കഴിക്കുന്നത് വൃക്കകളുടെ പ്രവർത്തനം ബാധിക്കാം.