Health
ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീൻ ഇല്ലെങ്കില്‍ കാണുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ശരീരത്തില്‍ പ്രോട്ടീൻ കുറയുമ്പോള്‍ അമിത ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാം.
പ്രോട്ടീനിന്‍റെ കുറവു മൂലം തലമുടി കൊഴിച്ചിലും ഉണ്ടാകാം. അതുപോലെ ചര്‍മ്മം വരണ്ടതാകാനും ചര്‍മ്മത്തിന്‍റെ ദൃഢത നഷ്ടപ്പെടാനും കാരണമായേക്കാം.
പ്രോട്ടീൻ കുറയുമ്പോള്‍ അത് നഖത്തിന്‍റെ ആരോഗ്യത്തെയും മോശമായി ബാധിക്കാം. ഇതുമൂലം നഖങ്ങള്‍ പെട്ടെന്ന് പൊട്ടി പോകാം.
പേശി വേദന, പേശികള്‍ ദുര്‍ബലമാവുക, മസില്‍ കുറവ് എന്നിവയും പ്രോട്ടീന്‍ കുറവു മൂലമുണ്ടാകാം.
മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നതും പ്രോട്ടീൻ കുറവിന്‍റെ സൂചനയാകാം.
ശരീരത്തില്‍ പ്രോട്ടീന്‍ കുറയുമ്പോള്‍ രോഗ പ്രതിരോധശേഷി ദുര്‍ബലമാകാനും എപ്പോഴും രോഗങ്ങള്‍ വരാനുമുള്ള സാധ്യതയുണ്ട്.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക