നിങ്ങളുടെ കരള്‍ അപകടത്തിലാണെന്നതിന്‍റെ സൂചനകള്‍

Health

നിങ്ങളുടെ കരള്‍ അപകടത്തിലാണെന്നതിന്‍റെ സൂചനകള്‍

കരളിന്‍റെ ആരോഗ്യം അപകടത്തിലാകുന്നതിന്‍റെ  ചില ലക്ഷണങ്ങളെ തിരിച്ചറിയാം. 

Image credits: Getty

എപ്പോഴും ക്ഷീണം

എപ്പോഴും ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണം ആണെങ്കിലും കരളിന്‍റെ ആരോഗ്യം മോശമാകുമ്പോഴും അമിത ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം.  

Image credits: Getty

അകാരണമായി ശരീരഭാരം കുറയുക

വിശപ്പില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക തുടങ്ങിയവയും കരള്‍ രോഗത്തിന്‍റെ ലക്ഷണങ്ങളാകാം.

Image credits: Getty

ദഹനക്കേട്

ഗ്യാസ് കെട്ടി വയര്‍ വീര്‍ത്തിരിക്കുക, ദഹനക്കേട് എന്നിവ കരളിന്‍റെ അനാരോഗ്യത്തിന്‍റെ സൂചനകളാകാം. 

Image credits: Getty

മഞ്ഞനിറം

ചര്‍മ്മം, കണ്ണിലെ വെള്ളഭാഗം എന്നിവയൊക്കെ മഞ്ഞനിറമാകുന്നത് കരളിന്‍റെ ആരോഗ്യം മോശമാകുന്നതിന്‍റെ പ്രധാന ലക്ഷണമാണ്. 

Image credits: Getty

ചൊറിച്ചില്‍

ശരീരത്ത് ചൊറിച്ചില്‍ അനുഭവപ്പെടുന്നതും കരള്‍ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. 
 

Image credits: Getty

നീര്‍ക്കെട്ട്

ശരീരത്തില്‍ പെട്ടെന്നുണ്ടാകുന്ന തടിപ്പും, നീര്‍ക്കെട്ടും കരള്‍രോഗത്തിന്റെ ലക്ഷണമാകാം. 

Image credits: Getty

മൂത്രത്തിലെ നിറവ്യത്യാസം

മൂത്രത്തിലെ മഞ്ഞനിറവ്യത്യാസം ആണ് മറ്റൊരു സൂചന. മൂത്രം ചുവപ്പ് നിറം, മറ്റ് കടുംനിറം എന്നിവയാകുന്നെങ്കില്‍ നിസാരമായി കാണരുത്. 

Image credits: Getty

തലവേദന, വായ്നാറ്റം

എപ്പോഴുമുള്ള തലവേദന, വായ്നാറ്റം തുടങ്ങിയവയും കരളിന്‍റെ ആരോഗ്യം മോശമായതിന്‍റെ സൂചനയാകാം. 

Image credits: Getty

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

Image credits: Getty

ദിവസവും രാവിലെ ഏലയ്ക്ക വെള്ളം കുടിച്ചോളൂ, കാരണം

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ ? എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ

ഈ പഴം ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും

കട്ടിയുള്ള മുടിയാണോ വേണ്ടത് ? എങ്കിൽ ഇവ കഴിച്ചോളൂ