Health
പുരികങ്ങൾക്ക് കട്ടി കൂട്ടാനുള്ള ആറ് വഴികൾ
കട്ടിയുള്ള പുരികം മുഖ സൗന്ദര്യത്തിന്റെ പ്രധാന ആകർഷണമാണ്. പുരികത്തിന് കട്ടി ഇല്ലെങ്കിൽ കട്ടിയായി തോന്നുന്ന രീതിയിൽ പുരികം എഴുതുകയാണ് പലരും ചെയ്യുന്നത്.
പുരികങ്ങൾക്ക് കട്ടി കൂട്ടാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർഗങ്ങൾ.
പുരികങ്ങൾക്ക് കട്ടി കൂട്ടാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗം പുരികങ്ങൾ മസ്സാജ് ചെയ്യുക എന്നതാണ്. ദിവസവും 15 മിനുട്ട് നേരം വെളിച്ചെണ്ണ ഉപയോഗിച്ച് പുരിക മസാജ് ചെയ്യുക.
കറ്റാർവാഴ ജെൽ പുരികത്തിൽ നന്നായി തേച്ച് പിടിപ്പിക്കുക. 10 മിനുട്ടിന് ശേഷം കഴുകി കളയുക. ഇത് പുരികത്തെ കട്ടിയുള്ളതാക്കുന്നു.
ഒരു സ്പൂൺ കാപ്പി പൊടിയിലേക്ക് അൽപം ഒലീവ് ഓയിൽ ചേർത്ത് നന്നായി മസാജ് ചെയ്യുക. ഇത് പുരികത്തെ കട്ടിയാക്കും.
ചെമ്പരത്തില പൂവിന്റെ പേസ്റ്റ് പുരികത്തിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.
സവാളയുടെ നീര് പുരികത്തിൽ നന്നായി തേച്ച് പിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. ഇത് പുരികത്തെ കട്ടിയുള്ളതാക്കുക മാത്രമല്ല താരനും അകറ്റുന്നു.
ദിവസവും ഒരു നേരം പുരികത്തിൽ ആവണക്കെണ്ണ പുരട്ടുന്നതും പുരികത്തെ മനോഹരമാക്കുന്നു.