Health

എച്ച്എംപിവി വൈറസ്

എച്ച്എംപിവി വൈറസ് ; കുട്ടികളിൽ രോ​ഗം പകരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം 
 

Image credits: pinterest

ഹ്യൂമൻ മെറ്റാന്യൂമോ വൈറസ്

ചൈനയിൽ ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് കേസുകൾ പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെയാണ് ബെംഗളൂരുവിൽ രണ്ട് കുട്ടികൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Image credits: pinterest

എച്ച്എംപിവി വൈറസ്

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സഹോദരങ്ങളായ 7 വയസുകാരനും 13 വയസുകാരിക്കുമാണ് രോഗം സ്ഥിരീകരിച്ചു.
 

Image credits: freepik

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുട്ടികളിലാണ് എച്ച്എംപിവി വെെറസ് കൂടുതലായി ബാധിക്കുന്നത്. കുട്ടികളെ ഈ വെെറസിൽ നിന്ന് സംരക്ഷിക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയെന്നറിയാം.

Image credits: freepik

മുഖത്ത് തൊടുന്നത് ഒഴിവാക്കുക

രോഗാണുക്കൾ പടരാതിരിക്കാൻ കണ്ണുകൾ, മുഖം, മൂക്ക്, വായ എന്നിവ ഇടയ്ക്കിടെ തൊടുന്നത് ഒഴിവാക്കണം.

Image credits: pinterest

വൃത്തിയുള്ള പരിസരം

പരിസരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. വൃത്തിഹീനമായ സ്ഥലങ്ങളിൽ നിന്ന് രോ​ഗം ബാധിക്കാം. 

Image credits: Getty

ഇടയ്ക്കിടെ കെെകൾ കഴുകുക

കുട്ടികൾ കുറഞ്ഞത് 20 സെക്കൻഡ് നേരത്തേക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകണം. പ്രത്യേകിച്ച് തുമ്മലിനും ചുമയ്ക്കും ശേഷം.

Image credits: Getty

ആരോഗ്യകരമായ ഭക്ഷണക്രമം

പോഷക സമീകൃതാഹാരം കഴിക്കുന്നത് ഉറപ്പാക്കുക. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വിറ്റാമിൻ സി അത്യാവശ്യമാണ്. 
 

Image credits: Getty

മാസ്ക് നിർബന്ധമായും ഉപയോ​ഗിക്കുക

തിരക്കേറിയ സ്ഥലങ്ങളിലേക്ക് പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക. 
 

Image credits: google

ധാരാളം വെള്ളം കുടിക്കുക

ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിൻ്റെ ആരോഗ്യവും ഊർജ്ജസ്വലതയും നിലനിർത്തുക. 

Image credits: social media

അകലം പാലിക്കുക

രോ​ഗം പകരുന്നത് തടയാൻ രോഗബാധിതരിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്. രോഗബാധിതരായ വ്യക്തി സ്വയം ഐസൊലേറ്റ് ചെയ്യുകയും വീടിന് പുറത്ത് പോകുന്നത് ഒഴിവാക്കുകയും വേണം.

Image credits: Getty

തണുപ്പ് കാലത്ത് ബിപി നിയന്ത്രിക്കാൻ ചെയ്യേണ്ടത്

പുരികങ്ങൾക്ക് കട്ടി കൂട്ടാനുള്ള ആറ് വഴികൾ

കൊളസ്ട്രോള്‍ കുറയ്ക്കാൻ രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍

ഫാറ്റി ലിവർ സാധ്യത വർദ്ധിപ്പിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ