ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്ന ഏഴ് സൂപ്പർ ഫുഡുകൾ
Image credits: Getty
സാൽമൺ, മത്തി, അയല
സാൽമൺ, മത്തി, അയല എന്നിവയിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു.
Image credits: pinterest
അവാക്കാഡോ
ഹൃദയത്തിന് ഗുണം ചെയ്യുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പും പൊട്ടാസ്യവും അവാക്കാഡോയിൽ അടങ്ങിയിരിക്കുന്നു.
Image credits: Getty
ഫ്ലാക്സ് സീഡ്
നാരുകൾ, ഫൈറ്റോകെമിക്കലുകൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ ഫ്ളാക്സ് സീഡിൽ അടങ്ങിയിരിക്കുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് ഫ്ളാക്സ് സീഡ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
Image credits: Getty
തെെര്
തെെരിൽ കാത്സ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും തെെര് സഹായിക്കുന്നു.
Image credits: Pinterest
മുഴുധാന്യങ്ങള്‍
ബ്രൗൺ റൈസ്, ഓട്സ് തുടങ്ങിയ ധാന്യങ്ങൾ കഴിക്കുക. ഈ ഭക്ഷണങ്ങൾ നാരുകൾ കൂടുതലുള്ളതിനാൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.