Health
കട്ടിയുള്ള മുടിയാണോ വേണ്ടത് ? എങ്കിൽ ഇവ കഴിച്ചോളൂ
ആരോഗ്യമുള്ളതും സുന്ദരവുമായ മുടിയ്ക്ക് പ്രധാനപ്പെട്ടതാണ് പോഷകാഹാരം. മുടിയെ കട്ടിയുള്ളതാക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ.
വിറ്റാമിൻ സി അടങ്ങിയ നെല്ലിക്ക ഫോളിക്കിളുകളെ ശക്തിപ്പെടുത്തുകയും മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
കറിവേപ്പിലയിൽ ആന്റിഓക്‌സിഡന്റുകളും അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
മുട്ടയുടെ മഞ്ഞക്കരുവിൽ പ്രോട്ടീൻ, ബയോട്ടിൻ, വിറ്റാമിൻ എ, ഇ, ഡി തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞക്കരു മുടിയിഴകളെ ശക്തിപ്പെടുത്തുകയും, പൊട്ടൽ കുറയ്ക്കുകയും ചെയ്യും.
വിറ്റാമിൻ എ യുടെയും ബീറ്റാ കരോട്ടിന്റെയും ഉറവിടമാണ് മധുരക്കിഴങ്ങ്. ഇത് മുടി വളർച്ചയ്ക്ക് സഹായിക്കുന്നു.
മുളപ്പിച്ച പയറുവർഗങ്ങളിൽ ഫോളിക് ആസിഡ്, പ്രോട്ടീൻ, സിങ്ക് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. മുടിയുടെ വളർച്ച വേഗത്തിലാക്കാൻ മികതാണ് പയർ വർഗങ്ങൾ.