Health
ഈ അഞ്ച് ശീലങ്ങൾ നിങ്ങളുടെ ആരോഗ്യം നശിപ്പിക്കും.
നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന നിരവധി ശീലങ്ങളുണ്ട്. അവ ഉടൻ തന്നെ ഒഴിവാക്കേണ്ടത് പ്രധാനമാണ്. ഏതൊക്കെയാണ് ആ ശീലങ്ങളെന്നറിയാം.
ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം.
ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.
ഉറക്കക്കുറവ് വിവിധ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കരോഗം, പ്രമേഹം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
രാവിലെ എഴുന്നേറ്റ ഉടൻ തന്നെ മൊബെെൽ ഫോൺ പരിശോധിക്കുന്നത് ആ ദിവസത്തെ തന്നെ മോശമാക്കുന്നു.
പുകവലി ശീലം ആരോഗ്യത്തിന് നല്ലതല്ല. വിവിധ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക.