Health

മുട്ട പുഴുങ്ങി കഴിക്കുന്നതോ ഓംലെറ്റോ?

മുട്ട പുഴുങ്ങി കഴിക്കുന്നതോ ഓംലെറ്റോ? ഏതാണ് കൂടുതൽ ആരോ​ഗ്യകരം?

Image credits: Getty

ഏതാണ് ഏറ്റവും ആരോ​ഗ്യകരം

മുട്ട പുഴുങ്ങിയയും ഓംലെറ്റായും നമ്മൾ കഴിക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇതിൽ ഏതാണ് ഏറ്റവും ആരോ​ഗ്യകരം?

Image credits: Getty

പുഴുങ്ങിയ മുട്ട

പുഴുങ്ങിയ മുട്ട രുചികരവും പോഷകപ്രദവുമായ ഭക്ഷണമാണ്. പ്രോട്ടീനിന്റെയും മറ്റ് പോഷകങ്ങളുടേയും മികച്ച ഉറവിടമാണ്. 

Image credits: Getty

പുഴുങ്ങിയ മുട്ട

ഒരു പുഴുങ്ങിയ മുട്ടയിൽ ഏകദേശം 78 കലോറിയാണ് അടങ്ങിയിട്ടുള്ളത്. അവയിൽ കൊഴുപ്പുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. 

Image credits: Getty

എല്ലുകളെ ബലമുള്ളതാക്കുന്നു

എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്ന റൈബോഫ്ലേവിൻ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12 എന്നിവയും ഇവ നൽകുന്നു. 
 

Image credits: social media

വേവിച്ച മുട്ട

വേവിച്ച മുട്ടയിൽ കോളിൻ്റെ അളവ് കൂടതലാണ്.  ഇത് തലച്ചോറിൻ്റെ വികാസത്തിനും പ്രവർത്തനത്തിനും സഹായിക്കുന്നു.

Image credits: social media

ഓംലെറ്റുകൾ

ഓംലെറ്റുകൾ രുചികരവും വൈവിധ്യപൂർണ്ണവുമാണ്. ചീസ്, പച്ചക്കറികൾ തുടങ്ങിയ ചേരുവകൾ ചേർത്തുണ്ടാക്കുന്ന  ഓംലെറ്റുകൾ ആരോ​ഗ്യത്തിന് നല്ലത് തന്നെയാണ്.

Image credits: Getty

ചീസ്, വെണ്ണ അധികം വേണ്ട

ഓംലെറ്റുകൾക്ക് പ്രോട്ടീൻ നൽകാൻ കഴിയുമെങ്കിലും ചീസ്, വെണ്ണ അല്ലെങ്കിൽ എണ്ണ എന്നിവ ചേർക്കുന്നത് കലോറിയും അനാരോഗ്യകരമായ കൊഴുപ്പും വർദ്ധിപ്പിക്കും. 
 

Image credits: social media

ചീരകൾ, പച്ചക്കറികൾ

ഓംലെറ്റിൽ ചീസ്, വെണ്ണ അധികം ചേർക്കാതെ ചീരകൾ, പച്ചക്കറികൾ എന്നിവ ചേർക്കുക. ചീര ചേർത്ത ഓംലെറ്റിൽ ഇരുമ്പിൽ അളവ് കൂടുതലാണ്. 
 

Image credits: social media

ഓംലെറ്റും പുഴുങ്ങിയ മുട്ടയും നല്ലത് തന്നെ

ഓംലെറ്റും പുഴുങ്ങിയ മുട്ടയും സവിശേഷമായ ഗുണങ്ങൾ നൽകുന്നു. രണ്ട് രീതിയും സമീകൃതാഹാരത്തിന് പ്രധാന പങ്കാണ് വഹിക്കുന്നത്.  

Image credits: social media

ശരിയായ ചേരുവകൾ മാത്രം ചേർക്കൂ

ശരിയായ ചേരുവകൾ ഉപയോഗിച്ച് ഓംലെറ്റ് തയ്യാറാക്കുമ്പോൾ പോഷകപ്രദവും രുചികരവുമാകുന്നു. 

Image credits: Pexels

ഹൃ​ദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

മുടിയെ സംരക്ഷിക്കാൻ വേണം ഏഴ് പോഷകങ്ങൾ

കരളിനെ ആരോ​ഗ്യത്തോടെ നിലനിർത്താൻ ശീലമാക്കാം ഏഴ് ഭക്ഷണങ്ങൾ

മുഖക്കുരു ആണോ പ്രശ്നം? എങ്കിൽ മാറാൻ വീട്ടിലുണ്ട് പരിഹാരം