Health
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
അമിതമായി ഉപ്പ് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണമാകും. അതിനാല്‍ രക്തസമ്മർദ്ദമുള്ളവർ ഉപ്പ് അധികം കഴിക്കരുത്.
എണ്ണയിൽ വറുത്ത വസ്തുക്കൾ, റെഡ് മീറ്റ്, ബേക്കറി സാധനങ്ങൾ, മായം കലർന്ന വസ്തുക്കൾ, അച്ചാറുകൾ തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക.
പഴങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
പുകവലിക്കുന്നതിലൂടെ രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക.
മദ്യപാനവും പരമാവധി കുറയ്ക്കുക. മദ്യപിക്കുമ്പോൾ രക്തസമ്മർദ്ദം കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്.
ശരീരഭാരം കൂടുന്നത് പലപ്പോഴും രക്തസമ്മർദ്ദം വർധിപ്പിക്കുന്നതിന് കാരണമാകും. അതിനാല്‍ ശരീരഭാരം കുറയ്ക്കുക.
ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുക. ഉദാസീനമായ ജീവിതശൈലിയും ശാരീരിക പ്രവർത്തനങ്ങളുടെ അഭാവവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകും. അതിനാല്‍ പതിവായി വ്യായാമം ചെയ്യുക.
സ്ട്രെസ് മൂലവും രക്തസമ്മര്‍ദ്ദം ഉയരാം. അതിനാല്‍ യോഗ, ധ്യാനം, വിനോദം, ക്രിയാത്മക ചിന്ത തുടങ്ങിയ വഴികളിലൂടെ സ്ട്രെസ് കുറയ്ക്കാന്‍ നോക്കുക.
ഉറക്കക്കുറവും രക്തസമ്മര്‍ദ്ദം ഉയരാന്‍ കാരണമാകും. അതിനാല്‍ രാത്രി കുറഞ്ഞത് ഏഴ്- എട്ട് മണിക്കൂര്‍ ഉറങ്ങണം