Food
ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഈ രോഗങ്ങളെ അകറ്റി നിർത്താം
‘ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിർത്തും’ എന്ന് കാലങ്ങളായി നാം കേൾക്കുന്നതാണ്.
ആപ്പിളിൽ കലോറി കുറവും ഉയർന്ന നാരുകളുമുണ്ട്. ഒരു വലിയ പഴത്തിൽ 116 കലോറിയും 5.4 ഗ്രാം ഫൈബറും (223 ഗ്രാം) അടങ്ങിയിട്ടുണ്ട്.
ആപ്പിളിൽ പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്. ഇത് വിസറൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കും.
ആപ്പിളിലിൽ കാർബോഹൈഡ്രേറ്റിൻ്റെയും പഞ്ചസാരയുടെയും അളവ് ഉയർന്നതാണെങ്കിലും ഗ്ലൈസെമിക് സൂചിക വളരെ താഴ്ന്നതാണ്. ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കി നിർത്തുന്നു.
കൊളസ്ട്രോൾ കുറയ്ക്കാൻ ഏറെ നല്ലതാണ് ആപ്പിൾ കഴിക്കുന്നത്. ഇത് ഹൃദയത്തിൻ്റെ ആരോഗ്യത്തെ ഏറെ സംരക്ഷിക്കാൻ സഹായിക്കും.
മലബന്ധ പ്രശ്നം അകറ്റുന്നതിനും ആപ്പിൾ സഹായകമാണ്. ആപ്പിൾ കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഏറെ സഹായിക്കും.
ആപ്പിൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അവയിൽ ക്വെർസെറ്റിൻ എന്ന ഫൈറ്റോകെമിക്കൽ അടങ്ങിയിട്ടുണ്ട്.
ആപ്പിളിന്‍റെ ഗ്ലൈസെമിക് സൂചിക 39 ആണ്. കൂടാതെ ആപ്പിളില്‍ ധാരാളം ഫൈബറും അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഇവ ധൈര്യമായി കഴിക്കാം.